For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നല്ല കാശ് കിട്ടിയാലും സായ് പല്ലവി അത് ചെയ്യില്ല, കാറും ഡയമണ്ടും ഒന്നും അവർക്ക് വേണ്ട; ഐശ്വര്യ

  |

  മലയാള സിനിമയിൽ യുവനിരയിൽ താരമൂല്യമുള്ള നായിക നടിയായി മാറിയിരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഐശ്വര്യയുടെ കുമാരി സിനിമയ്ക്ക് മികച്ച പ്രതികരണം ആണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഹൊറർ പശ്ചാത്തലത്തിലൊരുങ്ങിയ സിനിമ നിർമൽ സഹദേവ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്.

  അടുത്തിടെ മലയാളത്തിൽ വന്നിട്ടില്ലാത്ത തരത്തിലുള്ള ഒരു മിസ്റ്ററി സിനിമയാണ് കുമാരി. ഐശ്വര്യയെക്കൂടാതെ ഷെെൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങൾ. എല്ലാവരുടെയും മികച്ച പ്രകടനവുമാണ് സിനിമയിൽ കാണാനാവുന്നത്.

  Also Read: താലി കെട്ടുന്നതിന് തൊട്ടുമുൻപും പിന്മാറാമെന്ന് പറഞ്ഞു, ഒരുപാട് കളിയാക്കലുകൾ കേട്ടു; ജോബിയുടെ ഭാര്യ പറയുന്നു

  സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഐശ്വര്യ ലക്ഷ്മി. നടി സായ് പല്ലവിയെക്കുറിച്ച് ഐശ്വര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ​സായ് പല്ലവി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ​ഗാർ​ഗി എന്ന സിനിമയുടെ നിർമാണത്തിൽ ഐശ്വര്യ ലക്ഷ്മിയും പങ്കാളി ആയിരുന്നു.

  സിനിമയിൽ അതിഥി വേഷത്തിൽ ഐശ്വര്യ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. തമിഴ്, തെലുങ്ക് ഭാഷകളിലെ വലിയ താരമാണ് സായ് പല്ലവി. എങ്കിലും അതിന്റെ ഒരു ഭാവവും സായ് പല്ലവിക്കില്ലെന്ന് ഐശ്വര്യ ലക്ഷ്മി പറയുന്നു.

  Also Read: മോനെ കാണിക്കാത്തതെന്താണെന്നാണ് എല്ലാവരുടെയും ചോദ്യം, അത് ഞങ്ങളുടെ മകനല്ല; ദേവി ചന്ദന

  'പല്ലവി എടുത്തിട്ടുള്ള ഒരുപാട് നിലപാടുകൾ ഉണ്ട്. ഫെയർനെസ് ക്രീമിന്റെ പരസ്യം. നല്ല കാശ് കിട്ടുന്ന പരിപാടി ആണ്. പക്ഷെ അത് അവർ വേണ്ടെന്ന് വെച്ചു. എനിക്ക് തോന്നുന്നില്ല അവർ ഏതെങ്കിലും ഒരു ബ്രാൻഡിന് വേണ്ടി പരസ്യം ചെയ്തിട്ടുണ്ടെന്ന്. പരസ്യം മാത്രമല്ല ഷോപ്പ് ഉദ്ഘാചന പരിപാടികൾക്കൊന്നും അവർ പോകാറില്ല'

  കാശിനോട് ഒരു താൽപര്യവുമില്ലാത്ത വ്യക്തിയാണ്. അവർക്ക് വേണമെങ്കിൽ വലിയ വലിയ കാറുകൾ വാങ്ങിക്കാം. ഡയമണ്ട് വാങ്ങിക്കൂട്ടാം. പക്ഷെ ഒന്നും ചെയ്യാറില്ല. മിക്കവാറും ഞങ്ങൾ എയർപോർട്ടിൽ വെച്ചാണ് കാണാറ്. അപ്പോഴൊക്കെ എനിക്ക് മോട്ടിവേഷണൽ ടോക്ക് തരലാണ് പുള്ളിക്കാരിയുടെ മെയിൻ പരിപാടിയെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  Also Read: ലിവിങ് ടുഗദറായി ജീവിച്ചതില്‍ കുറ്റബോധമുണ്ടോ? റാണിയെ പോലെ തന്നെ ഇനിയും ജീവിക്കുമെന്ന് അഭയ ഹിരണ്‍മയി

  ​ഗാർ​ഗിയിൽ അഭിനയിക്കുമ്പോൾ എല്ലാവരോടും ബഹുമാനവും അനുകമ്പയുമാണ്. താരജാഡ ഒന്നുമില്ല. രാവിലെ മുതൽ വൈകീട്ട് വരെ ഷൂട്ട് ഷോട്ടിന് വിളിക്കാത്ത അവസ്ഥ വന്നിട്ടുണ്ട്. എനിക്കാണെങ്കിൽ ഷോട്ടിന് അധികം കാത്തിരിക്കാൻ പറ്റില്ല. ടെൻഷൻ കൂടും. വിശാഖ പട്ടണത്തൊക്കെ ഇവർ വരുന്നു എന്ന് കേട്ടാൽ ജനസാ​ഗരമാണ്. അത്രയ്ക്ക് ഇഷ്ടമാണ് ആളുകൾക്ക്. പക്ഷെ ഒരു താര ജാഡയുമില്ല. കാശ് അവർക്ക് ആവശ്യം പോലുമില്ല.

  ചെറിയ ചെറിയ ആവശ്യങ്ങളല്ലേ നമുക്കുള്ളൂ എന്നാണ് പറയാറ്. എന്താണ് കാറ് വാങ്ങിക്കാത്തതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. ഇപ്പോഴും ഒരു റെഡ് സ്വിഫ്റ്റ് കാറാണ് സായ് പല്ലവി ഉപയോ​ഗിക്കുന്നതെന്നും ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

  മലയാള ചിത്രമായ പ്രേമത്തിലൂടെ ആണ് സായ് പല്ലവി അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. മലർ എന്ന കഥാപാത്രത്തെ ആണ് നടി സിനിമയിൽ അവതരിപ്പിച്ചത്. അതിരൻ, കലി തുടങ്ങിയ സിനിമകൾ മലയാളത്തിൽ ചെയ്ത സായ് പല്ലവി പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ താരമായി. തെലുങ്ക് സിനിമയിലാണ് നടിക്ക് കൂടുതൽ ആരാധകരുള്ളത്.

  Read more about: aishwarya lekshmi sai pallavi
  English summary
  Sai Pallavi Is Not Interested In Money Only; Aishwarya Leskshmi's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X