മലയാള താരസുന്ദരിമാര്‍ അസൂയപ്പെടേണ്ടി വരും! കേരള സ്റ്റൈലിൽ സായി പല്ലവിയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം

അല്‍ഫോണ്‍സ് പുത്രന്റെ പ്രേമത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയാണ് നടിയാണ് സായി പല്ലവി. മലയാളയത്തിലൂടെയാണ് തുടക്കമെങ്കിലും സായി പല്ലവി ഇന്ന് തെന്നിന്ത്യന്‍ സിനിമാലോകത്ത് മുന്‍നിര നായികമാരില്‍ ഒരാളായി മാറിയിരിക്കുകയാണ്. കുറഞ്ഞ സമയത്തിനുള്ളിലായിരുന്നു സൂപ്പര്‍താര പദവിയിലേക്ക് സായി എത്തിയത്. ഇപ്പോഴിതാ നടി വീണ്ടും മലയാളത്തിലേക്ക് വരികയാണെന്നുള്ള സന്തോഷത്തിലാണ്.

ഫഹദ് ഫാസിലിന്റെ നായികയായി അതിരന്‍ എന്ന സിനിമയിലൂടെയാണ് രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സായി പല്ലവി മലയാളത്തിലേക്ക് എത്തുന്നത്. വിഷുവിന് മുന്നോടിയായി അതിരന്‍ റിലീസിനൊരുങ്ങുകയാണ്. ഇപ്പോള്‍ സായിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ വന്ന ചിത്രങ്ങളാണ് ശ്രദ്ധേയം. കേരള സ്‌റ്റൈല്‍ കസവു സാരിയുടുത്ത് വിഷു സ്‌പെഷ്യല്‍ ഫോട്ടോസായിരുന്നു നടി പങ്കുവെച്ചത്. അതിമനോഹരം എന്നല്ലാതെ ഈ ചിത്രങ്ങളെ കുറിച്ച് കൂടുതലൊന്നും പറയാനില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

sai-pallavi

കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഫഹദ് ഫാസില്‍ നായകനായി അഭിനയിച്ച് തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. പ്രേമത്തിന് ശേഷം ദുല്‍ഖറിന്റെ നായികയായി കലി എന്ന ചിത്രത്തിലും സായി അഭിനയിച്ചിരുന്നു. അതിന് ശേഷമാണ് തെലുങ്കിലേക്കും തമിഴിലേക്കും പോയത്.

View this post on Instagram

❤️

A post shared by Sai Pallavi (@saipallavi.senthamarai) on

റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തിന് സംവിധായകന്‍ വിവേക് തന്നയാണ് സിനിമയ്ക്ക് കഥ ഒരുക്കിയത്. പ്രമുഖ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് തിരക്കഥ തയ്യാറാക്കി. അനു മൂത്തേടനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പിഎസ് ജയഹരിയുടെതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണെന്നുള്ള പ്രത്യേകതയും അതിരനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X