അല്‍ഫോന്‍സ് ഒരു സ്‌റ്റോക്കറാണെന്ന് കരുതി, പൊലീസില്‍ പരാതി നല്‍കാന്‍ വരെ ചിന്തിച്ചു; സായ് പല്ലവി

പ്രേമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ മനസില്‍ കുടിയേറിയ നടിയാണ് സായി പല്ലവി. മലയാളത്തില്‍ പ്രേമത്തിന് ശേഷം കലി, അതിരന്‍ എന്നീ ചിത്രങ്ങളിലാണ് നടി മലയാളത്തില്‍ അഭിനയിച്ചത്. എന്നാല്‍ പ്രേമത്തിന് ശേഷം പിന്നീട് നടിയെ തേടിയെത്തിയത് തമിഴിലും തെലുങ്കിലും കൈ നിറയെ വേഷങ്ങളാണ്. ഇപ്പോഴിതാ ബോളിവുഡിലേക്കും ചുവടുവെക്കാനുള്ള തയ്യാറെടുപ്പിലാണ് നടി.

രാമായണ എന്ന ബിഗ്ബജറ്റ് ചിത്രത്തലൂടെയാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ സായി പല്ലവി ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍ രാമനായി എത്തുന്ന ചിത്രത്തില്‍ സീതയായാണ് സായി പല്ലവി എത്തുന്നതെന്നാണ് വിവരം.

sai pallavi

ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നതിന്റെ വീഡിയോ കണ്ടാണ് പ്രേമത്തിന്റെ സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ സായി പല്ലവിയെ പ്രേമത്തിലേക്ക് കാസ്റ്റ് ചെയ്യാനായി വിളിക്കുന്നത്. അതിന് മുമ്പ് സായി പല്ലവി രണ്ട് തമിഴ് ചിത്രങ്ങളില്‍ ചെറി യ വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.

തുടര്‍ന്ന് തെലുഗു ചിത്രം ഫിദ, ദിയ, മാരി 2, എന്‍.ജി.കെ, പാവൈ കഥകള്‍, ലവ് സ്റ്റോറി, ശ്യാം സിംഘ റോയ്, വിരാട പര്‍വ്വം, ഗാര്‍ഗി, അമരന്‍ തുടങ്ങി തമിഴിലും തെലുങ്കിലുമായി നിരവധി സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ ആദ്യമായി പ്രേമത്തില്‍ അഭിനയിക്കാന്‍ അല്‍ഫോന്‍സ് പുത്രന്‍ വിളിച്ച സമയത്ത് നടിക്ക് അത് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാക്കിയെന്ന് സായി പല്ലവി തന്നെ പറഞ്ഞിരുന്നു.

ഇന്ന് സായി പല്ലവിയുടെ പിറന്നാള്‍ ദിനത്തില്‍ ഈ വാക്കുകള്‍ വീണ്ടും വൈറല്‍ ആയി ഇരിക്കുകയാണ്. പ്രേമത്തിലേക്ക് അല്‍ഫോന്‍സ് പുത്രന്‍ നിരന്തരമായി വിളിച്ചപ്പോള്‍ ഇദ്ദേഹം ഒരു സ്‌റ്റോക്കര്‍ ആണെന്നാണ് ആദ്യം വിചാചരിച്ചതെന്നാണ് സായി പല്ലവി പറഞ്ഞത്.

അല്‍ഫോന്‍സ് ഒരു മ്യൂസിക് വീഡിയോയ്ക്ക് വേണ്ടി സായ് പല്ലവിയുമായി ഫേസ്ബുക്കില്‍ കോണ്‍ടാക്ട് ചെയ്യാറുണ്ടായിരുന്നു. എന്നാല്‍ അത് വെറുതെ പറ്റിക്കുന്നതാണെന്ന് കരുതി സായ് പല്ലവി അത് വിട്ടു. പിന്നീട് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുംമെസേജ് അയച്ചു. വിളിച്ചാല്‍ ഫോണ്‍ എടുക്കരുതെന്ന് അമ്മയോട് പറഞ്ഞു. പക്ഷെ അല്‍ഫോന്‍സ് വീണ്ടും വിളിച്ചു തുടങ്ങി. ഈ സമയം പൊലീസില്‍ പരാതി നല്‍കിയാലോ എന്ന് വരെ സായി പല്ലവി ചിന്തിച്ചിരുന്നു.

അവസാനം അല്‍ഫോന്‍സ് തന്നെക്കുറിച്ച് വിക്കി പീഡിയയില്‍ തിരയാനായി സായ് പല്ലവിയോട് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെയാണ് ഇത് ആരാണെന്ന് സായ് പല്ലവിക്ക് ബോധ്യമായത്. എന്നാല്‍ അപ്പോഴും സായ് പല്ലവിക്ക് തന്റെ കഴിവില്‍ ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. മുഖക്കുരുവുള്ള മുഖവും ശബ്ദവുമൊന്നും സിനിമ നടിയാകാന്‍ യോജിച്ചതല്ല എന്നും സായ് പല്ലവി ചിന്തിച്ചു.

sai pallavi

എന്നാല്‍ തനിക്ക് ഉണ്ടായിരുന്ന എല്ലാ തരം മോശം ചിന്തിഗതികളെയും ആത്മവിശ്വാസക്കുറവിനെയും മാറ്റിയെടുത്തത് അല്‍ഫോന്‍സ് പുത്രനാണ്. തന്നെ സ്വയം സ്‌നേഹിക്കാന്‍ പഠിപ്പിച്ചുവെന്നും മുഖക്കുരുവിന്റെ പേരില്‍ പുറത്തിറങ്ങാന്‍ മടിക്കുന്ന പല സ്ത്രീകള്‍ക്കും താന്‍ പ്രചോദനമായെന്നും നടി പറഞ്ഞിരുന്നു. അല്‍ഫോന്‍സ് പുത്രന് മാത്രമാണ് താന്‍ അതിന്റെ ക്രഡിറ്റ് നല്‍കുക. അന്ന് അല്‍ഫോന്‍സ് പറഞ്ഞത് വിശ്വസിച്ചിരുന്നില്ലെങ്കില്‍ ഇന്ന് തനിക്ക് ഇതുപോലെ ഒരു അവസരം ലഭിക്കില്ലായിരുന്നു എന്നും സായ് പല്ലവി പറഞ്ഞിരുന്നു.

അല്‍ഫോന്‍സ് പുത്രന്‍ നാച്ചുറലായാണ് നടിമാരെ അവതരിപ്പിച്ചത്, പ്രത്യേകിച്ചും മേക്ക് അപ്പിന്റെ അതിപ്രസരമില്ലാതെയും സ്വാഭാവികമായുമാണ് നായികമാരെ പ്രേമത്തില്‍ പ്രസന്റ് ചെയ്തത്. അത് മലയാള സിനിമയ്ക്കും പുതിയ അനുഭവം തന്നെയായിരുന്നു.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X