For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതിലൊന്നും വഴങ്ങാത്തതാണ് എന്റെ രീതിയെന്ന് സായി പല്ലവി! എല്ലാം കോണ്‍ഫിഡന്‍സിന്റെ ഭാഗമാണ്!

  |

  നായികയായി അരങ്ങേറ്റം നടത്തിയ ആദ്യ ചിത്രത്തിലൂടെ തന്നെ വലിയ ആരാധകരെ സമ്പാദിച്ച നടിയാണ് സായി പല്ലവി. ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സായി വീണ്ടും മലയാളത്തിലേക്ക് അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. ഫഹദ് ഫാസില്‍ നായകനാവുന്ന അതിരന്‍ എന്ന സിനിമയിലാണ് സായി അഭിനയിക്കുന്നത്. സിനിമ വിഷുവിന് മുന്നോടിയായി തിയറ്ററുകളിലേക്ക് എത്തുകയാണ്.

  ഞാന്‍ പ്രകാശനും കുമ്പളങ്ങി നൈറ്റ്‌സും ഹിറ്റാക്കിയിരിക്കുന്ന ഫഹദിന്റെ അടുത്ത ചിത്രത്തിന് വേണ്ടി കാത്തിരിപ്പിലാണ് ആരാധകര്‍. അഭിനയത്തിന്റെ കാര്യത്തില്‍ ഫഹദിനെ കുറിച്ച് എല്ലാവര്‍ക്കും ഓരോ കാര്യങ്ങളായിരിക്കും പറയാനുള്ളത്. ഇപ്പോഴിതാ സിനിമയുടെ റിലീസിനോടനുബന്ധിച്ച വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി സായി പല്ലവിയും ഫഹദിനെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്.

   ഫഹദിന്റെ അതിരന്‍

  ഫഹദിന്റെ അതിരന്‍

  കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം ഫഹദ് ഫാസിലിന്റേതായി തിയറ്ററുകളിലേക്ക് എത്തുന്ന ചിത്രമാണ് അതിരന്‍. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സായി പല്ലവി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം. വര്‍ഷങ്ങള്‍ക്ക് ശേഷം സായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും അതിരനുണ്ട്. റോമാന്റിക് ത്രില്ലര്‍ ഗണത്തിലൊരുക്കുന്ന ചിത്രത്തിന് സംവിധായകന്‍ വിവേക് തന്നയാണ് സിനിമയ്ക്ക് കഥ ഒരുക്കിയത്. പ്രമുഖ തിരക്കഥാകൃത്ത് പിഎഫ് മാത്യൂസ് തിരക്കഥ തയ്യാറാക്കി. അനു മൂത്തേടനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പിഎസ് ജയഹരിയുടെതാണ് സംഗീതം. പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജിബ്രാന്‍ ആണ് ഈ ചിത്രത്തിന് വേണ്ടി പശ്ചാത്തല സംഗീതമൊരുക്കുന്നത്. ഒരിടവേളയ്ക്ക് ശേഷം സെഞ്ച്വറി ഇന്‍വെസ്റ്റ്‌മെന്റ് നിര്‍മാണ മേഖലയിലേക്ക് തിരിച്ചെത്തുന്ന ചിത്രം കൂടിയാണെന്നുള്ള പ്രത്യേകതയും അതിരനുണ്ട്.

  ഫഹദിനെ കുറിച്ച് പറയാനുള്ളത്..

  ഫഹദിനെ കുറിച്ച് പറയാനുള്ളത്..

  പുതിയ ചിത്രത്തില്‍ ഫഹദിനൊപ്പമാണ് അഭിനയിക്കുന്നത്. സകല മസിലുകളുടെയും മുകളിൽ നല്ല കണ്‍ട്രോള്‍ ഉള്ള ഒരു വിദഗ്ധന്‍ എന്നൊക്കെ പറയാം അദ്ദേഹത്തെ. അഭിനേതാവിനപ്പുറം വ്യക്തി എന്ന നിലയിലും വളരെ ജെനുവിനായ ഒരാള്‍. സെറ്റിലൊക്കെ ആള് നല്ല ഫണ്ണിയാണ്. ആക്ഷന്‍ എന്ന് കേട്ടാല്‍ ഒരു തരം പരകായ പ്രവേശവും.

   അതൊക്കെ കോണ്‍ഫിഡന്‍സിന്റെ ഭാഗമാണ്

  അതൊക്കെ കോണ്‍ഫിഡന്‍സിന്റെ ഭാഗമാണ്

  പഠിക്കുന്ന കാലം തൊട്ടേ മുഖക്കുരു ഒരു വില്ലനാണ്. ജോര്‍ജിയയില്‍ പഠിക്കുമ്പോള്‍ മുഖക്കുരു മറക്കാനായി പലപ്പോഴും സ്‌കാര്‍ഫ് ചുറ്റുമായിരുന്നു. പ്രേമം ഇറങ്ങുന്ന ദിവസം പോലും ഞാന്‍ അമ്മയുടെ കൈ മുറുകെ പിടിച്ച് ചോദിച്ചു. ആള്‍ക്കാര്‍ക്ക് എന്നെ ഇഷ്ടപ്പെടുമോ.. ആ സിനിമ തന്ന കോണ്‍ഫിഡന്‍സ് വളരെ വലുതാണ്. മുഖക്കുരു ഉള്ള പെണ്‍കുട്ടികളും പിന്നീട് മുഖം മറച്ച് നടന്നില്ല. മേക്കപ്പ് വേണ്ട എന്ന തീരുമാനവും അത്തരമൊരു കോണ്‍ഫിഡന്‍സിന്റെ ഭാഗമാണ്.

   എന്റെ രീതി ഇങ്ങനെയാണ്

  എന്റെ രീതി ഇങ്ങനെയാണ്

  നിങ്ങള്‍ എങ്ങനെയാണോ അങ്ങനെയായിരിക്കുന്നതാണ് ഏറ്റവും ഭംഗി എന്ന് പറയാതെ പറയാന്‍ കഴിഞ്ഞു. ഇതുവരെ വന്ന സംവിധായകരും മറ്റും ആ തീരുമാനത്തെ മാനിച്ചു. അതുപോലെയാണ് വസ്ത്രധാരണത്തിന്റെ രീതി. ചെറുപ്പത്തില്‍ ചെറിയ ഉടുപ്പൊക്കെ ഇട്ട് ഡാന്‍സ് ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അത്തരം വസ്ത്രങ്ങളില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ അല്ല. ഇഷ്ടമല്ലാത്ത കാര്യങ്ങള്‍ക്ക് എന്ത് വന്നാലും വഴങ്ങരുതെന്നാണ് എന്റെ രീതി എന്നും സായി പറയുന്നു.

   അതിരന്‍ വരുന്നു

  അതിരന്‍ വരുന്നു

  നിവിന്‍ പോളിയുടെ പ്രേമത്തിലൂടെ മലയാളക്കരയുടെ മനം കവര്‍ന്ന സായി പല്ലവി ദുല്‍ഖര്‍ സല്‍മാനൊപ്പം കലി എന്ന ചിത്രത്തിലും നായിക അഭിനയിച്ചിരുന്നു. മലയാളത്തിലെ ആദ്യ രണ്ട് ചിത്രങ്ങള്‍ക്ക് ശേഷം തെലുങ്കിലേക്കും തമിഴിലേക്കും ചേക്കേറിയ സായി പല്ലവി അവിടെയും വിജയ ചിത്രങ്ങളായിരുന്നു സമ്മാനിച്ചിരുന്നത്. ഇതോടെ സായി പല്ലവിയ്ക്ക് പല ഭാഷകളിലായി കൈനിറയെ സിനിമകളായിരുന്നു. അതിരനില്‍ സായി പല്ലവിയുടെ ആക്ഷന്‍ രംഗങ്ങളുണ്ടെന്നുള്ളതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. അതുല്‍ കുല്‍ക്കര്‍ണി, പ്രകാശ് രാജ്, സുരഭി, സുദേവ് നായര്‍, രഞ്ജി പണിക്കര്‍, ലെന, ശാന്തി കൃഷ്ണ എന്നിവരാണ് അതിരനിലെ മറ്റ് താരങ്ങള്‍.

   സായിയുടെ പേരിലെ ഗോസിപ്പുകള്‍

  സായിയുടെ പേരിലെ ഗോസിപ്പുകള്‍

  താന്‍ വിവാഹം കഴിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്ന് നേരത്തെ അഭിമുഖങ്ങളില്‍ സായി തുറന്ന് പറഞ്ഞിരുന്നു. എന്നാല്‍ സായിയും സംവിധായകന്‍ എഎല്‍ വിജയും വിവാഹം കഴിക്കാന്‍ പോവുകയാണെന്ന് അടുത്തിടെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. സായി പല്ലവിയെ നായികയാക്കി വിജയ് സംവിധാനം ചെയ്ത ദിയ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഇരുവരും പ്രണയത്തിലായെന്നും ഉടന്‍ തന്നെ വിവാഹം കഴിക്കാന്‍ പോവുകയാണെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതെല്ലാം വിജയ് നിഷേധിച്ചിരുന്നു.

  English summary
  Sai Pallavi opens about Fahadh Faasil
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X