വിവാഹിതനായ സൂപ്പർ താരത്തിനോട് ക്രഷ് തോന്നിയിരുന്നു, നടനോടുളള ഇഷ്ടം വെളിപ്പെടുത്തി സായ് പല്ലവി

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. മലയാളത്തിലൂടെ ചുവട് വെച്ച് താരം ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. കൈനിറയെ ആരാധകരാണ് നടിക്കുള്ളത്. ചിത്രത്തിനോടൊപ്പം തന്നെ സായ് പല്ലവിയുടെ നിലപാടുകളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്.

തെന്നിന്ത്യൻ സിനിമാലോകത്ത് കൈനിറയെ ആരാധകരുളള നടി തന്റെ ഇഷ്ടതാരത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നടിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറവലായിട്ടുണ്ട്.

സൂര്യയെ ഇഷ്ടം

സൂര്യയാണ് സായ് പല്ലവിയുടെ പ്രിയപ്പെട്ട താരം. നടിയുടെ വാക്കുകൾ ഇങ്ങനെ... ചെറുപ്പം മുതലെ സൂര്യയുടെ കുടുത്ത ആരാധികയായിരുന്നെന്നാണ് നടി അഭിമുഖത്തിൽ പറയുന്നത്. താൻ സൂര്യയുടെ ചിത്രങ്ങൾ കണ്ടാണ് വളർന്നത്. അതിനാൽ തന്നെ നടനോടൊപ്പം എൻജികെയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ വളരെ സന്തോഷമായെന്നും നടി പറയുന്നു. ചിത്രീകരണ സമയത്ത് തനിക്ക് നൽകിയ നിർദ്ദേശത്തെ കുറിച്ചും സായ് പല്ലവി പറഞ്ഞിരുന്നു.

വിവാഹം ചെയ്യണം

ചെറുപ്പം മുതലെ വിവാഹിതനായ നടനോട് ഇഷ്ടം ഉണ്ടായിരുന്നെന്നും സായ് പല്ലവി അഭിമുഖത്തിൽ പറഞ്ഞു. 2019ൽ സൂര്യ- സായ് പല്ലവി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സെൽവരാഘവൻ സംവിധാനം ചെയ്ത ചിത്രമാണ് എൻജികെ. സൂര്യയ്ക്കും സായ് പല്ലവിക്കുമൊപ്പം ജഗപതി ബാബുവും രാകുൽ പ്രീത് സിങ്ങും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നന്ദ ഗോപാലൻ കുമാരനെന്ന കഥാപാത്രത്തെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

ലോക്ക്  ഡൗൺകാലം

സോഷ്യൽ മീഡിയയിൽ അധികം പ്രത്യക്ഷപ്പെടാത്ത താരം ലോക്ക് ഡൗൺ കാലം സജീവമായിരുന്നു. വീട്ടിലെ കാഴ്ചകളും യാത്ര ചിത്രങ്ങളുമെല്ലാം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുമായിരുന്നു. ആന്തോളജി വിഭാഗത്തിൽപ്പെട്ട പാവ കഥൈകളാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന സായ് പല്ലവിയുടെ ചിത്രം. നെറ്റ്ഫ്ലിക്സ് റിലീസായി എത്തിയ ചിത്രത്തിൽ വെട്രിമാരൻ സംവിധാനം ചെയ്യുന്ന ഊർ ഇരവ് എന്ന ചിത്രത്തിലാണ് സായ് പല്ലവി അഭിനയിച്ചത്. സായ് പല്ലവിയ്ക്കൊപ്പം പ്രകാശ് രാജും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അച്ഛൻ മകൾ കഥപറയുന്ന ചിത്രമാണിത്.

Recommended Video

അസുരന് ശേഷം പാവ കഥൈകളിലേയ്ക്ക് വെട്രി സാര്‍ വിളിച്ചു | FilmiBeat Malayalam
പുതിയ ചിത്രം

റാണ നായകനായി എത്തുന്ന വിരാടപർവ്വമാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. ദിവസങ്ങൾക്ക് മുൻപ് നടിയുടെ ക്യാരക്ടർ പോസ്റ്റർ പുറത്തു വന്നിരുന്നു.
പോലീസുകാരനെ പ്രണയിക്കുന്ന നക്സല്‍ ആയിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ എത്തുന്നത്. വേണു ഉഡുഗുളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാണ, സായ് പല്ലവിക്കൊപ്പം താബു, പ്രിയാണി തുടങ്ങിയവരും മറ്റ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗര്‍, വാറങ്കല്‍ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.

Read more about: sai pallavi surya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X