തൻ്റെ കരിയറിലെ ഹിറ്റ് ​ഗാനങ്ങൾക്ക് നൃത്തം ചെയ്തത് പീരിഡ്സ് ദിവസങ്ങളിലാണെന്ന് സായി പല്ലവി

തെന്നിന്ത്യൻ സിനിമകളിൽ തുടരെ ഹിറ്റുകളുമായി മുന്നേറുന്ന നടിയാണ് സായ് പല്ലവി. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വ്യക്തി ജീവിതത്തെ കുറിച്ചുമൊക്കെ വ്യക്തമായ കാഴ്ചപ്പാടുകൾ ഉള്ള ഒരു നടി കൂടിയാണ് സായ്. മറ്റ് നടിമാർക്കൊന്നും ലഭിക്കാത്ത അത്രയും താരമൂല്യമാണ് സായിക്ക് ലഭിക്കുന്നത്. തന്റെ അഭിനയ മികവു കൊണ്ടും അസാധ്യ നൃത്ത ചുവടുകൾ കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. മലയാളത്തിലൂടെ അരങ്ങേറി പിന്നീട് തെലുങ്കിലെ സൂപ്പർ താരമായി മാറുകയായിരുന്നു സായ് പല്ലവി.

അടുത്തിടെ പുറത്തിറങ്ങിയ വിരാട പർവത്തിലെ സായ് പല്ലവിയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ​ഗാർ​ഗിയാണ് നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് സായ് പല്ലവി. നാനിയോടൊപ്പം അഭിനയിച്ച ശ്യാം സിംഗ റോയ് ആണ് സായിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനവും നൃത്തവുമെല്ലാം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തിരുന്നു.

ആർത്തവ ദിവസങ്ങൾ

ആർത്തവ ദിനങ്ങളിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് സായ് പല്ലവി പറഞ്ഞ കാര്യങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. ആർത്തവ ദിവസങ്ങളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പലപ്പോഴും പല നടിമാരും പറയാറില്ല. എന്നാൽ സായ് പല്ലവി അതിനെക്കുറിച്ച് പറയുകയും കൈയ്യടി നേടുകയുമാണ്. ഒരുപാട് സൂപ്പർഹിറ്റ് ​ഗാനങ്ങൾക്ക് വ്യത്യസ്ത നൃത്തചുവടുകൾ കൊണ്ട് ഭം​ഗി കൂട്ടുകയും അതിന് പ്രശംസ നേടിയെടുക്കാറുമുണ്ട്. എന്നാൽ തൻ്റെ ഹിറ്റ് പാട്ടുകൾക്കുള്ള നൃത്ത ചുവടുവെക്കുന്ന ദിവസങ്ങളിൽ എല്ലാം പിരീഡ്സിൻ്റെ അസഹിനീയമായ വേദനകളും സഹിക്കേണ്ടി വന്നിട്ടുണ്ട്.

ബുദ്ധിമുട്ടാണ്

ശരിക്കും ആ ദിവസങ്ങളിൽ നൃത്തം ചെയ്യാൻ ബുദ്ധിമുട്ടായിരിക്കും. എന്നാൽ ആ സമയത്ത് കാര്യമാക്കാറില്ല. ജോലി ഭം​ഗിയായി ചെയ്യാനാണ് ശ്രമിക്കുന്നത്. എന്നാൽ അത് ശാരീരികമായും ബാധിക്കുകയും വല്ലാതെ ക്ഷീണിതയാവുകയും ചെയ്യും. നൃത്തം കഴിഞ്ഞാൽ ഞാൻ ശാരീരികമായി തളർന്നുപോകും. പിന്നീട് 2-3 ദിവസത്തേക്ക് എനിക്ക് വിശ്രമിക്കേണ്ടിവരും, വേദന കുറയ്ക്കാൻ അച്ഛൻ എന്റെ കാലുകൾ മസാജ് ചെയ്ത് താരാറുണ്ട്, സായ് പറഞ്ഞു.

വിവാഹം

ആരാധകര്‍ ഏറെ കാലമായി നടിയുടെ വിവാഹത്തെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ആദ്യമൊക്കെ താത്പര്യമില്ലായിരുന്നു എന്നാണ് മറുപടി നൽകിയത്. പിന്നീട് എങ്ങനെയുള്ള ആളെയാണ് ജീവിത പങ്കാളിയാക്കാന്‍ ആഗ്രഹിക്കുന്നത് എന്ന് സായ് തന്നെ വെളിപ്പെടുത്തുകയായിരുന്നു.

'ആൺകുട്ടികൾ എങ്ങനെ ആയിരിക്കണമെന്ന് ഒരു നിയമവുമില്ല. എന്നാൽ ഹൃദയത്തിൽ സെൻസിറ്റീവായ ആൺകുട്ടികളോടാണ് എനിക്കിഷ്ടം. അവർ അവരുടെ ഹൃദയത്തിൽ നിന്ന് എന്തെങ്കിലും പറഞ്ഞാൽ, അതെനിക്ക് കേൾക്കാൻ ഇഷ്ടമാണ്. സെൻസിറ്റീവ് വിഷയങ്ങളിൽ ആൺകുട്ടികളുടെ കണ്ണു നനയുന്നുണ്ടെങ്കിൽ, എനിക്ക് അവരെ ഇഷ്ടമാണ്. എനിക്ക് മാച്ചിങ് ആയിട്ടുള്ളവരെ ഇഷ്ടമല്ല. പെൺകുട്ടികളെ വേദനിപ്പിക്കരുത് എന്ന ലക്ഷ്യത്തോടെ അത് ചെയ്യുന്ന ആൺകുട്ടികളുടെ ത്യാഗവും ഞാൻ ഇഷ്ടപ്പെടുന്നു, സായി പല്ലവി മുമ്പൊരിക്കൽ പറയുകയുണ്ടായി.

ഇഷ്ടമില്ലാത്ത സ്വഭാവം

അതേ സമയം തനിക്ക് ഇഷ്ടമില്ലാത്ത ആൺകുട്ടികളുടെ ചില സ്വഭാവങ്ങളെ പറ്റിയും സായി പറഞ്ഞു. പെൺകുട്ടികളെ വളയ്ക്കാൻ വേണ്ടി മാത്രം മസിലുരുട്ടി നടക്കുന്നവരെ തനിക്ക് ഇഷ്ടമില്ല. ആൺകുട്ടികൾ എപ്പോഴും ഫിറ്റ് ആയിട്ട് ഇരുന്നാൽ മതി. അവർ ബോഡി നിർമ്മിക്കേണ്ട ആവശ്യമില്ല. അതേ സമയം തന്നെ പ്രൊപ്പോസ് ചെയ്യുന്നതിന് വേണ്ടി ചുവന്ന റോസപ്പൂക്കളുടെയോ സ്വർണ മോതിരങ്ങളുടെയോ ആവശ്യമില്ലെന്നും എന്നാൽ നല്ലൊരു ഹൃദയം മതി, സായ് പല്ലവി പറഞ്ഞു.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X