പരീക്ഷാപ്പേടി കസ്തൂരിമാനിലേക്ക് എത്തിച്ചു! പ്രേമത്തിനും മുന്‍പ് അഭിനയിച്ച കഥ പറഞ്ഞ് സായ് പല്ലവി!

തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട നായികമാരിലൊരാളാണ് സായ് പല്ലവി. പ്രേമമെന്ന ചിത്രത്തിലൂടെയാണ് മലയാളക്കരയിലേക്ക് താരമെത്തിയത്. മലര്‍ മിസ്സ് എന്ന കഥാപാത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ചിത്രത്തിലെ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമത്തിന് പിന്നാലെയായി നിരവധി അവസരങ്ങളായിരുന്നു ഈ താരത്തിന് ലഭിച്ചത്.

വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായി മുന്നേറുന്നതിനിടയില്‍ അന്യഭാഷയില്‍ നിന്ന്ും ഗംഭീര സ്വീകരണം കൂടി ലഭിക്കുകയായിരുന്നു. ഇതോടെ താരത്തിന്റെ സിനിമാജീവിതം മാറിമറിയുകയായിരുന്നു. പ്രേമത്തിലൂടെയാണ് താന്‍ അരങ്ങേറിയതെന്ന് പറയുന്നത് ശരിയല്ലെന്ന് താരം പറയുന്നു.

അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം ഇതേക്കുറിച്ച് തുറന്നുപറഞ്ഞത്. ആദ്യ സിനിമ പ്രേമമല്ല, അതില്‍ ചെറിയൊരു തിരുത്തുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെയായാണ് കസ്തൂരിമാനിലെ കഥ പറഞ്ഞത്. ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ താനും അഭിനയിച്ചിരുന്നുവെന്ന് താരം പറയുന്നു.

Sai Pallavi

കണക്ക് പരീക്ഷയില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയായിരുന്നു മുങ്ങിയത്. അത് സിനിമയിലേക്കുള്ള വഴിയാണ് തനിക്ക് തുറന്ന് തന്നതെന്ന് താരം പറയുന്നു. പ്രേമം എന്ന ചിത്രമല്ല ആദ്യത്തേത്. കസ്തൂരിമാനിലാണ് ആദ്യമായി അഭിനയിച്ചത്. എന്നാല്‍ അഭിനയിക്കാന്‍ വേണ്ടിയായിരുന്നില്ല താന്‍ അന്ന് ആ സെറ്റിലേക്ക് പോയതെന്ന് സായ് പല്ലവി പറയുന്നു. കണക്ക് പരീക്ഷയില്‍ നിന്നും മുങ്ങുകയെന്നതായിരുന്നു ലക്ഷ്യം.

ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ ഞാന്‍ ഡാന്‍സ് ചെയ്യുമായിരുന്നു. പരീക്ഷ എഴുതാതെ മുങ്ങുന്നതിനെക്കുറിച്ചായിരുന്നു ആ സമയത്ത് ചിന്തിച്ചത്. അതിനിടയിലാണ് എഡ്വിന്‍ എന്ന ഡാന്‍സ് മാസ്റ്റര്‍ വഴി സിനിമയിലേക്കുള്ള ക്ഷണം വരുന്നത്. അത് സ്വീകരിക്കുകയായിരുന്നു.

മലയാള സിനിമ തനിക്കേറെ ഇഷ്ടമാണെന്നും സായ് പല്ലവി പറയുന്നു. കൊമേഴ്സ്യല്‍ ചിത്രങ്ങളില്‍പ്പോലും റിയലിസ്റ്റിക്കായിട്ടാണ് ഇവിടെ കാര്യങ്ങള്‍ പറയുന്നത്. അടുത്തിടെ കണ്ടതില്‍ കുമ്പളങ്ങി നൈറ്റ്സ് തന്നെ അത്ഭുതപ്പെടുത്തിയിരുന്നുവെന്നും താരം പറയുന്നു.അഭിനയിച്ച ഭാഷകളില്‍ നിന്നെല്ലാമായി മികച്ച പിന്തുണയുമായി മുന്നേറുകയാണ് താരം.

സ്വന്തം നിലപാട് തുറന്നുപറഞ്ഞതുമായി ബന്ധപ്പെട്ട് താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഗ്ലാമറസ് വേഷങ്ങള്‍ സ്വീകരിക്കില്ലെന്ന് സായ് പല്ലവി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അടുത്തിടെ പരസ്യ ചിത്രത്തിലെ അവസരം വേണ്ടെന്ന് വെച്ചതിലൂടെ താരം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X