'കാന്തിക ശക്തിയുള്ള അദ്ദേഹത്തിന്റെ കണ്ണുകൾ; പക്ഷെ ഷൂട്ടിം​ഗ് തു‌ടങ്ങി മൂന്നാം ദിവസം ഞാൻ തിരിച്ച് പോയേനെ'

തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ജനപ്രീതിയുള്ള നായിക നടിയാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് തുടരെ സിനിമകൾ നടിയെ തേടി വന്നു. തമിഴിലും തെലുങ്കിലും ഒന്നിന് പിറകെ ഒന്നായി നടി ഹിറ്റുകൾ സൃഷ്ടിച്ചു. പ്രേമത്തിന് ശേഷം മലയാളത്തിൽ അതിരൻ, കലി എന്നീ സിനിമകളിലേ നടി അഭിനയിച്ചിട്ടുള്ളൂ. തെരഞ്ഞെടുക്കുന്ന സിനിമകളിൽ ശ്രദ്ധാലുവാണ് സായ് പല്ലവി.

കൂടുതലും തെലുങ്ക് സിനിമകളാണ് നടി ചെയ്തിട്ടുള്ളത്. തമിഴിൽ സായ് പല്ലവി ചെയ്ത ഒട്ടുമിക്ക സിനിമകളും വൻ ഹിറ്റാണ്. നടിയുടെ ശ്രദ്ധേയ തമിഴ് സിനിമകളിലൊന്നാണ് 2019 ൽ പുറത്തിറങ്ങിയ എൻജികെ. സൂര്യ നായകനായ സിനിമ സംവിധാനം ചെയ്തത് സെൽവരാഘവനാണ്. സിനിമയെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സായ് പല്ലവി.

Sai Pallavi

ഈ സിനിമയുടെ ഷൂട്ടിം​ഗ് തുടങ്ങി മൂന്നാമത്തെ ദിവസം സിനിമ വേണ്ട, തിരിച്ച് പോകാമെന്ന് തോന്നി. കാരണം സെൽവരാഘവൻ സർ ടേക്കിന് ഓക്കെ പറയില്ല. ഒരു ദിവസം രാത്രി ഷൂട്ടിം​ഗ് നടന്ന് കൊണ്ടിരിക്കവെ പാക്കപ്പ് പറഞ്ഞു. ഓക്കെ പറഞ്ഞില്ല. പിറ്റേ ദിവസം എണീറ്റ് മെസേജ് അയച്ച് തിരിച്ച് പോകാമെന്ന് കരുതി. അഭിനയത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് എനിക്ക് മനസിലായില്ല. എന്നാൽ അടുത്ത ദിവസം മുതൽ ആദ്യ ടേക്കിൽ തന്നെ ഓക്കെ പറയാൻ തുടങ്ങി. ഇപ്പോഴെന്ത് പറ്റിയെന്ന് ഞാൻ ചിന്തിച്ചു.

ആ സമയത്താണ് മാരിയുടെ റിലീസ് വരുന്നത്. അദ്ദേഹം വെറുതെ അങ്ങനെയാെക്കെ ചെയ്യുന്നതാണ്, നീ കാര്യമാക്കേണ്ടെന്ന് ധനുഷ് സർ എന്നോട് പറഞ്ഞു. ഒരുപക്ഷെ ധനുഷ് സർ നീ ആ പെൺകുട്ടിയെ ഒരുപാട് ബുദ്ധിമുട്ടിക്കേണ്ടെന്ന് പറഞ്ഞിരിക്കും. ഒരു സീനിൽ കണ്ണ് ചിമ്മാതെ സംസാരിക്കണം. അങ്ങനെ പറയുമ്പോൾ കണ്ണ് ചിമ്മിപ്പോകും. ചിമ്മാതെ നിൽക്കുമ്പോൾ കണ്ണ് എരിയും.

Sai Pallavi  Suriya

സൂര്യ സാറിനോട് എനിക്ക് എന്നും ക്രഷ് ഉണ്ട്. പക്ഷെ ഈ സിനിമയിൽ ഒരുപാട് സ്ട്രസ് ഉണ്ടായിരുന്നതിനാൽ സൂര്യ സാറൊടൊപ്പം ഉണ്ടായിരുന്ന സമയം എനിക്ക് ആലോചിക്കാൻ പറ്റുന്നില്ല. അദ്ദേഹത്തെ അടിക്കണം. അഭിനയിക്കുമ്പോൾ ആ ക്യാരക്ടറിൽ തന്നെയായിരിക്കും നമ്മൾ. എനിക്ക് അദ്ദേഹത്തെ സൂര്യ സാറായി തോന്നിയില്ല.

കഥാപാത്രമായി കണ്ട് നന്നായി അടിച്ചെന്നും സായ് പല്ലവി ചിരിയോടെ ഓർത്തു. സൂര്യ സാറുടെ കണ്ണിന് എന്തോ പ്രത്യേകതയുണ്ട്. കാന്തിക ശക്തിയുള്ള കണ്ണാണ്. വളരെ ശാന്തനാണെന്നും സായ് പല്ലവി വ്യക്തമാക്കി. ബിഹൈന്റ്വഡ്സ് ടിവിയോടാണ് പ്രതികരണം. അമരൻ ആണ് സായ് പല്ലവിയുടെ പുതിയ സിനിമ.

ശിവകാർത്തികേയനാണ് ചിത്രത്തിലെ നായകൻ. മലയാള സിനിമകളിൽ സായ് പല്ലവിയെ കണ്ടിട്ട് ഏറെക്കാലമായി. മികച്ച തിരക്കഥകൾക്കായുള്ള കാത്തിരിപ്പും മറ്റ് ഭാഷകളിലെ തിരക്കുമാണ് ഇതിന് കാരണമെന്നാണ് സൂചന. അഭിനയിച്ച എല്ലാ മലയാള സിനിമകളിലും ശ്രദ്ധേയ വേഷമാണ് സായ് പല്ലവിക്ക് ലഭിച്ചത്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X