സായ് പല്ലവിക്ക് ഇങ്ങനെയൊരു മുഖമുണ്ടോ? വൈറലാവുന്ന ചിത്രങ്ങള്‍ കണ്ട ആരാധകര്‍ക്ക് ഞെട്ടല്‍!
ആദ്യ സിനിമയിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. മുഖക്കുരു നിറഞ്ഞ കവിളും നീണ്ട മുടിയുമൊക്കെയായി എത്തിയ താരത്തിന് ശക്തമായ പിന്തുണയായിരുന്നു ആരാധകര്‍ നല്‍കിയത്. സെലക്ടീവായാണ് താരം സിനിമകള്‍ സ്വീകരിക്കുന്നത്. വിരാടപര്‍വ്വം എന്ന ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ബാഹുബലിയിലൂടെ തന്നെനിന്ത്യയുടെ ഹരമായി മാറിയ റാണ ദഗുപതിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. അതിനിടയിലാണ് ലൊക്കേഷനിലെ ചിത്രങ്ങള്‍ എത്തിയത്.
നിങ്ങളുടെ ഓണത്തിന് മാറ്റ് കൂട്ടാനും മോടി കൂട്ടാനും ഈ നെക്‌ലൈസ് സെറ്റുകൾ ധരിക്കൂ
തനിസാധാരണക്കാരിയായി സാരിയണിഞ്ഞ് ബസ് സ്‌റ്റോപ്പിലിരിക്കുന്ന സായ് പല്ലവിയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. തെലുങ്കാനയിലെ വരാങ്കല്‍ പബ്ലിക് ബസ് സ്റ്റോപ്പില്‍ വെച്ചുള്ള ഷൂട്ടിംഗിനിടയിലെ ചിത്രങ്ങളാണ് ഇതിനകം വൈറലായി മാറിയത്. സായ് പല്ലവി തന്നെയാണോ ഇതെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു ആരാധകര്‍ ഉന്നയിച്ചിരുന്നത്. തൊട്ടടുത്തിരിക്കുന്നത് താരമാണെന്ന് അധികമാരും തിരിച്ചറിഞ്ഞിരുന്നുമില്ല. കഥാപാത്രത്തെ മനോഹരമാക്കുന്നതിനായി അങ്ങേയറ്റത്തെ പ്രയത്‌നങ്ങളാണ് ഈ താരം നടത്താറുള്ളത്. ഇത്തവണയും അത് തന്നെയാണ് സംഭവിച്ചത്. സായ് പല്ലവിയാണ് അവിടയെത്തിയതെന്ന് ആരാധകര്‍ മനസ്സിലാക്കിയപ്പോഴേക്കും ഷൂട്ടിംഗ് സംഘം മടങ്ങിയിരുന്നു.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായി അതിരനിലൂടെയായിരുന്നു താരം മലയാളത്തിലേക്ക് തിരിച്ചെത്തിയത്. ഫഹദ് ഫാസില്‍ നായകനായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സൂര്യ നായകനായെത്തിയ എന്‍ജികെയില്‍ നായികയായെത്തിയതും സായ് പല്ലവിയായിരുന്നു. സിനിമ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ നിലപാടില്‍ സിനിമാപ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഇടയ്ക്ക് പ്രചരിച്ചത്.


Click it and Unblock the Notifications