എന്റെ ജീവിതത്തിലേക്ക് നീ കൊണ്ടുവന്ന സന്തോഷം! നീഎന്നും എന്റെ കുഞ്ഞായിരിക്കുമെന്നും സായ് പല്ലവി!
തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് സായ് പല്ലവി. പ്രേമത്തിലൂടെയായിരുന്നു താരം ശ്രദ്ധ നേടിയത്. മലര്‍ മിസ്സായുള്ള വരവിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. എല്ലാതരത്തിലുമുള്ള കഥാപാത്രത്തേയും അവതരിപ്പിക്കാന്‍ കഴിയുമെന്ന് താരം തെളിയിച്ചിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളക്കരയുടെ പ്രിയനായികയായി മാറുകയായിരുന്നു സായ് പല്ലവി. മെഡിക്കല്‍ പഠനത്തിനിടയിലായിരുന്നു സായ് പല്ലവി സിനിമയില്‍ അഭിനയിച്ചത്. അഭിനയം മാത്രമല്ല നൃത്തത്തിലും സജീവമാണ് സായ് പല്ലവി.
സോഷ്യല്‍ മീഡിയയില്‍ സജീവമായ സായ് പല്ലവി പങ്കുവെച്ച പുതിയ പോസ്റ്റ് ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. സഹോദരിയായ പൂജയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് സായ് പല്ലവി ഇപ്പോള്‍. ഇതിനകം തന്നെ ഇന്‍സ്റ്റഗ്രാമിലെ ചിത്രങ്ങളും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. നാളുകള്‍ക്ക് ശേഷമായാണ് സായ് പല്ലവിയുടെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് കാണുന്നതെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.

നിന്റെ സ്നേഹം, നിന്റെ ത്യാഗങ്ങൾ, നീ കാണിച്ച വിട്ടുവീഴ്ചകൾ, എന്റെ ജീവിതത്തിന് നീ നൽകിയ അർഥം, എന്റെ ദിവസങ്ങലിലേക്ക് നീ കൊണ്ടു വന്ന സന്തോഷം, ഏത് അവസ്ഥയിലും നീ ഉറപ്പാക്കുന്ന ആ ചിരി. എന്റെ ലോകത്ത് നീ നിലനിൽക്കുന്നത് പോലും ഒരു അനുഗ്രമമാണ്. നീ എന്റെ കുഞ്ഞാണ്. 100 വയസ് തികഞ്ഞാലും അത് അങ്ങനെ തന്നെയായിരിക്കുമെന്നും സായ് പല്ലവി പറയുന്നു.
ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് മനസിലാകണമെങ്കിൽ, നീ ഞാനാകണം. നീയെന്റെ ജീവിതത്തിലുള്ളത് എത്ര വലിയ ഭാഗ്യമാണെന്നതിന്റെ ഓർമപ്പെടുത്തലാണ് ഈ ദിവസം. ജന്മദിനാശംസകൾ എന്റെ മങ്കീയെന്നായിരുന്നു സായ് പല്ലവി കുറിച്ചത്സഹോദരിയെ ഏറെ ഇഷ്ടപ്പെടുന്നയാളാണ് താനെന്ന് സായ് പല്ലവി നേരത്തെ പറഞ്ഞിരുന്നു. കുട്ടിക്കാല ചിത്രങ്ങളും താരം പങ്കുവെവെച്ചിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം ശ്രദ്ധ നേടിയത്.
സിനിമ സ്വീകരിക്കുന്ന കാര്യത്തിലായാലും മറ്റ് വിഷയങ്ങളിലായാലും സ്വന്തമായ നിലപാടുകളുമായി മുന്നേറുകയാണ് സായ് പല്ലവി. പ്രമുഖ സംവിധായകരുടെ ചിത്രങ്ങളിലെ അവസരങ്ങള്‍ വേണ്ടെന്ന് വെച്ചതും, പരസ്യത്തോട് മുഖം തിരിച്ചതുമൊക്കെ വാര്‍ത്തയായിരുന്നു. കോടികള്‍ പ്രതിഫലം ലഭിക്കുമെന്നിരിക്കെയായിരുന്നു താരം പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കിയത്.


Click it and Unblock the Notifications