For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദുൽഖർ കാലൊക്കെ തടവി ചൂടാക്കി തന്നു, തലയിൽ ലൈറ്റ് വീണ സംഭവത്തെ കുറിച്ച് സായ് പല്ലവിയുടെ അനിയത്തി

  |

  പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും കൈനിറയെ ആരാധകരുണ്ട്. മലയാളത്തിലൂടെ ചുവട് വെച്ച താരം ഇന്ന് തെന്നിന്ത്യൻ സിനിമ ലോകത്തെ തിരക്കേറിയ താരമാണ്. സായിക്ക് പിന്നാലെ അനിയത്തി പൂജയും സിനിമയിൽ ചുവട് ഉറപ്പിച്ചിട്ടുണ്ട്. ചിത്തിരൈ സെവ്വാനം എന്ന ചിത്രത്തിലൂടെയാണ് പൂജ വെള്ളിത്തിരയിൽ എത്തുന്നത്. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

  saipakkavi

  ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പൂജയുടെ അഭിമുഖമാണ്. സിനിമയെ കുറിച്ചും ചേച്ചി സായി പല്ലവിയെ പറ്റി സംസാരിക്കുന്നതിനോടൊപ്പം താരങ്ങളായ നിവിൻ പോളിയെ കുറിച്ചും ദുൽഖർ സൽമാനെ കുറിച്ചും പൂജ അഭിമുഖത്തിൽ പറയുന്നുണ്ട്. സായി പല്ലവിയുടെ ഹിറ്റ് ചിത്രങ്ങളിലെ നായകന്മാരായിരുന്നു ഇവർ രണ്ടു പേരും. നിവിനുമായി അത്രയധികം അടുപ്പമില്ലെങ്കിലും ദുൽഖറുമായി നല്ല അടുപ്പമാണെന്നാണ് പൂജ പറയുന്നത്.

  ദുൽഖർ സൽമാന് ഏറ്റവും ദേഷ്യം വരുന്നത് ഇതിനാണ്, ഭയക്കുന്ന സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടൻ

  താരത്തിന്റ വാക്കുകൾ ഇങ്ങനെ...''കലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചാണത്രെ ദുല്‍ഖര്‍ സല്‍മാനെ പൂജ പരിചയപ്പെടുന്നത്. ഇക്കാക്ക എന്നാണ് പൂജ ദുല്‍ഖറിനെ വിളിയ്ക്കുന്നത്. എന്ത് പറഞ്ഞ് അഭിസംബനോധന ചെയ്യണം എന്ന് അറിയില്ല എന്ന് നടി പറയുന്നു. എനിക്ക് ഭയങ്കര ഇഷ്ടമാണ് ഇക്കാക്കയെ. സത്യത്തില്‍ തനിക്ക് അദ്ദേഹത്തോട് ഒരു തരം ക്രഷ് ആയിരുന്നു. പക്ഷെ അദ്ദേഹം എന്നെ കണ്ടത്ത് കുഞ്ഞിനെ പോലെയാണ്. ആ അവസ്ഥ ഭയങ്കരമാണെന്ന് പൂജ പറയുന്നു.

  കലി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച് വലിയൊരു ലൈറ്റ് എന്റെ തലയില്‍ വീണു. എല്ലാവരും പേടിച്ചു പോയി കാരണം, അത് തലയില്‍ വീണ് കുറച്ച് കഴിഞ്ഞപ്പോഴേക്കും ഞാന്‍ ഛര്‍ദ്ദിച്ചു. പല്ലവി പെട്ടന്ന് ടെന്‍ഷനായി. അപ്പോൾ ചേച്ചി ഞാനാരാണെന്ന് അറിയോ, നമ്മുടെ അച്ഛന്റെ പേര് എന്താ എന്നിങ്ങനെ എന്റെ ഓര്‍മ ടെസ്റ്റ് ചെയ്യുകയായിരുന്നു . ചേച്ചിയുടെ കാരവാന്‍ കുറച്ച് ദൂരെയാണ് പാര്‍ക്ക് ചെയ്തിരുന്നത്. അടുത്ത് തന്നെ ഇക്കാക്കയുടെ കാരവാന്‍ ഉണ്ടായിരുന്നു. അദ്ദേഹം പെട്ടന്ന് എന്നെ അങ്ങോട്ട് കൂട്ടിക്കൊണ്ടു പോയി. പേടിച്ച് ഞാന്‍ ആകെ വിറക്കുകയായിരുന്നു. ഇക്കാക്ക എന്റെ കാലൊക്കെ തടവി ചൂടാക്കി. അദ്ദേഹത്തിന്റെ സ്വെറ്റര്‍ നല്‍കി എന്നെ സമാധാനപ്പെടുത്തി. ചേച്ചിയ്ക്ക് അപ്പോഴും ടെന്‍ഷന്‍ കാരണം എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയായിരുന്നു പൂജ പറയുന്നു.

  നിവിൻ പോളിയെ അത്രയ്ക്ക് പരിചയമില്ല എന്നായിരുന്നു പൂജ പറഞ്ഞത്. കാരണം . പ്രേമം ഷൂട്ടിങ് നടക്കുന്ന സമയത്ത് ഞാന്‍ ലൊക്കേഷനില്‍ പോയിട്ടില്ല. ഒരിക്കല്‍ അദ്ദേഹം വീട്ടില്‍ പോയിരുന്നു. അപ്പോള്‍ സംസാരിച്ചു. നല്ല പേഴ്‌സണാലിറ്റിയാണ്. കൂടുതല്‍ ഒന്നും അറിയില്ല. അപ്പോള്‍ ചില ഫോട്ടോകള്‍ എടുത്തിരുന്നു.

  സിനിമയിലേക്ക് വരുമ്പോഴുള്ള ഭയത്തെ കുറിച്ചും പൂജ പറയുന്നു. ചേച്ചിയുമായി താരതമ്യം ചെയ്യുമോ എന്നാണ് തന്റെ ഏറ്റവും വലിയ പേടി. ചേച്ചി ഡാന്‍സ് റിയാലിറ്റി ഷോയില്‍ ഒക്കെ പങ്കെടുത്തിട്ടുള്ള ആളാണ്. സ്റ്റേജ് ഫിയറും കാര്യങ്ങളും ഒന്നും ഉണ്ടായിരുന്നില്ല. മാത്രവുമല്ല, ചേച്ചിയ്ക്ക് ഇപ്പോള്‍ അഞ്ച് വര്‍ഷത്തെ പരിചയ സമ്പത്തും ഉണ്ട്. അങ്ങനെയുള്ള ചേച്ചിയുമായി എന്റെ അഭിനയത്തെ താരതമ്യപ്പെടുത്തുമോ എന്ന പേടി ഉണ്ടായിരുന്നു വെന്ന് പൂജ പറയുന്നു.

  സായ് പല്ലവി ഓഫര്‍ നിരസിക്കണമെന്ന് ആഗ്രഹിച്ചിരുന്നെന്നും ചിരഞ്ജീവി

  തന്റെ സിനിമ കണ്ടതിന് ശേഷം ചേച്ചി ഒരുപാട് കരഞ്ഞുവെന്നും അഭിമുഖത്തിൽ പറയുന്നു. വളരെ ഇമോഷണലായിട്ടാണ് ഞാന്‍ സിനിമയില്‍ അഭിനയിച്ചത്. അതൊക്കെ കണ്ടിട്ടാവണം ചേച്ചിയും ഒരുപാട് കരഞ്ഞു. എന്നെ അഭിനന്ദിച്ചു. നിന്നെ കുറിച്ച് അഭിമാനിക്കുന്നു എന്നൊക്കെ പറഞ്ഞു. ചേച്ചി എനിക്ക് അമ്മയെ പോലെയാണ്. അങ്ങനെ തന്നെയാണ് എന്നേയും തിരിച്ച് കാണുന്നതെന്നും - പൂജ അഭിമുഖത്തിൽ പറയുന്നു

  English summary
  Sai Pallavi's sister Opens Up Dulquer salmaan And Nivin Pauly
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X