യുടൂബിലെങ്ങും തരംഗമായി സായിപല്ലവി! റൗഡി ബേബി ഓളം തീരുന്നതിനുമുന്‍പായി മറ്റൊരു റെക്കോര്‍ഡ്‌! കാണൂ

By Midhun Raj

പ്രേമം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമാ പ്രേമികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. നടിയുടെ സിനിമകള്‍ക്ക് വലിയ വരവേല്‍പ്പു തന്നെയാണ് ആരാധകര്‍ നല്‍കാറുളളത്. തമിഴിലും തെലുങ്കിലുമായിട്ടാണ് സായി കുടുതല്‍ സിനിമകളില്‍ അഭിനയിച്ചിരുന്നത്. തുടര്‍ച്ചയായ വിജയ ചിത്രങ്ങള്‍ നടിയുടെ താരമൂല്യം ഒന്നുകൂടി ഉയര്‍ത്തിയിരുന്നു.

അടുത്തിടെ സായി പല്ലവിയുടെതായി പുറത്തിറങ്ങിയ മാരി 2 തിയ്യേറ്ററുകളില്‍ വലിയ വിജയം നേടിയിരുന്നു. അഭിനയത്തേക്കാള്‍ കൂടുതല്‍ നടിയുടെ ഡാന്‍സിനെയാണ് എല്ലാവരും ഇഷ്ടപ്പെടുന്നത്. സായി പല്ലവിയുടെ മിക്ക ഡാന്‍സ് വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ മുന്‍പ് തരംഗമായിരുന്ന ഗാനരംഗമായിരുന്നു ഫിദയിലെ വച്ചിണ്ടേ ഗാനരംഗം. ഇപ്പോഴിതാ പാട്ട് വീണ്ടുമൊരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.

ഫിദ എന്ന ചിത്രം

ഫിദ എന്ന ചിത്രം

സായി പല്ലവി തെലുങ്കില്‍ ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഫിദ. അരങ്ങേറ്റ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്ററാക്കാനും താരത്തിന് സാധിച്ചിരുന്നു. ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ചിത്രത്തില്‍ വരുണ്‍ തേജ് ആയിരുന്നു സായിക്ക് നായകന്‍. നായകനേക്കാളും നായികയ്ക്ക് പ്രാധാന്യം നല്‍കിയൊരുക്കിയ സിനിമയായിരുന്നു ഫിദ. മുഴുവനായും ഒരു റൊമാന്റിക്ക് ചിത്രം കൂടിയായിരുന്നു ഇത്. സിനിമ പിന്നീട് മലയാളത്തിലേക്കും മൊഴിമാറ്റി പ്രദര്‍ശിപ്പിച്ചിരുന്നു.

തരംഗമായ പാട്ട്

തരംഗമായ പാട്ട്

പാട്ടുകളായിരുന്നു ഫിദയുടെ വിജയത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നത്. ചിത്രത്തിലെ അധിക പാട്ടുകളും റിലീസ് ചെയ്യുന്നതിനുമുന്‍പായി തരംഗമായി മാറിയിരുന്നു. കൂട്ടത്തില്‍ വച്ചിണ്ടേ എന്നു തുടങ്ങുന്ന പാട്ടായിരുന്നു ഏറെ ശ്രദ്ധേയമായി മാറിയിരുന്നത്. സായി പല്ലവിയുടെ നൃത്തംകൊണ്ടായിരുന്നു ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്. പാട്ട് യൂടുബില്‍ തരംഗമായതിനൊപ്പം കുടുതല്‍ വ്യൂവേര്‍സിനെ ലഭിക്കുകയും ചെയ്തു.

കൊലവെറിയെ മറികടന്നു

കൊലവെറിയെ മറികടന്നു

ഇപ്പോഴിതാ സിനിമ പുറത്തിറങ്ങി ഒന്നര വര്‍ഷം കഴിയുമ്പോള്‍ മറ്റൊരു റെക്കോര്‍ഡ് കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ധനുഷിന്റെ പ്രശസ്ത കൊലവെറി ഡി ഗാനത്തെ മറികടന്നു കൊണ്ടാണ് സായി പല്ലവി ചിത്രം ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 173 മില്യണിലധികം വ്യൂസ് ആണ് വച്ചിണ്ടേ ഗാനത്തിന് യൂടുബില്‍ ലഭിച്ചിരിക്കുന്നത്. 172 മില്യണ്‍ വ്യൂവേര്‍സ് ആയിരുന്നു ധനുഷിന്റെ ഗാനത്തിന് ഉണ്ടായിരുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ എറ്റവും കൂടുതല്‍ ആളുകള്‍ കണ്ട വീഡിയോ ആയും ഇത് മാറി.

വീഡിയോ കാണൂ

റൗഡി ബേബി തരംഗം

റൗഡി ബേബി തരംഗം

അതേസമയം സായി പല്ലവിയുടെ റൗഡി ബേബി ഗാനവും തരംഗമായി കൊണ്ടിരിക്കുന്ന സമയമാണിത്. ചുരുങ്ങിയ ദിവസങ്ങള്‍കൊണ്ടാണ് മാരി 2വിലെ പാട്ട് 25 മില്യണ്‍ നേടിയിരുന്നത്. ലിറിക്കല്‍ വീഡിയോ ആദ്യം പുറത്തിറങ്ങിയെങ്കിലും വീഡിയോ ഗാനം സിനിമ ഇറങ്ങിയതിനു ശേഷമായിരുന്നു വന്നത്. ധനുഷിനേക്കാള്‍ സായി പല്ലവി ഗാനരംഗത്ത് നിറഞ്ഞുനിന്നു എന്നായിരുന്നു എല്ലാവരും അഭിപ്രായപ്പെട്ടിരുന്നത്.

മാരി 2വിന്റെ വിജയം

മാരി 2വിന്റെ വിജയം

ഗാനം തരംഗമായതിനു പുറമെ സിനിമയും തിയ്യേറ്ററുകളില്‍നിന്ന് വലിയ വിജയം നേടിയിരുന്നു. ബാലാജി മോഹന്‍ സംവിധാനം ചെയത ചിത്രത്തില്‍ ടൊവിനോ തോമസ് വില്ലന്‍ വേഷത്തിലെത്തിയിരുന്നു. അറാത്തി ആനന്ദിയായുളള സായിയുടെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണം തന്നെ ലഭിച്ചു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X