പരസ്യത്തിലെ അവസരം വേണ്ടെന്ന് വെച്ചതില്‍ കുറ്റബോധമില്ലെന്ന് സായ് പല്ലവി, ആ വാക്കുകള്‍ വീണ്ടും വൈറല്‍

പ്രേമത്തിലൂടെയാണ് സായ് പല്ലവിയെ തെന്നിന്ത്യന്‍ സിനിമാലോകം തിരിച്ചറിഞ്ഞത്. മെഡിക്കല്‍ ബിരുദ പഠനത്തിനിടയിലായിരുന്നു താരം അഭിനയ മേഖലയിലേക്ക് എത്തിയത്. ആദ്യ സിനിമ മുതലേ തന്നെ ഗംഭീര പിന്തുണയായിരുന്നു താരത്തിന് ലഭിച്ചത്. സിനിമ സ്വീകരിക്കുന്ന കാര്യത്തില്‍ മാത്രമല്ല മറ്റ് കാര്യങ്ങളിലും സ്വന്തം നിലപാട് കൃത്യമായി വ്യക്തമാക്കാറുണ്ട് ഈ താരം.

പരസ്യത്തില്‍ അഭിനയിക്കാന്‍ ലഭിച്ച അവസരം നിരസിച്ചതുമായി ബന്ധപ്പെട്ടും താരം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഫെയര്‍നെസ് ക്രീമിന്റെ പരസ്യത്തില് അഭിനയിക്കാനായാണ് താരത്തെ ബന്ധപ്പെട്ടവര്‍ ക്ഷണിച്ചത്. രണ്ടുകോടി രൂപയായിരുന്നു പ്രതിഫലമായി വാഗ്ദാനം ചെയ്തത്. ഈ അവസരം വേണ്ടെന്ന് വെക്കുകയായിരുന്നു സായ് പല്ലവി. അതിന് പിന്നിലെ കാരണത്തെക്കുറിച്ചും താരം പറഞ്ഞിരുന്നു. അടുത്തിടെ നല്‍കിയ അഭിമുഖത്തിലും സായ് പല്ലവി ഇതേക്കുറിച്ച് പ്രതികരിച്ചിരുന്നു.

വ്യക്തിപരമായ തീരുമാനം

വ്യക്തിപരമായ തീരുമാനം

സിനിമയായാലും പരസ്യമായാലും തനിക്ക് ലഭിക്കുന്ന അവസരം സ്വീകരിക്കണമോയെന്ന് തീരുമാനിക്കുന്നത് സ്വന്തമായാണെന്ന് സായ് പല്ലവി പറഞ്ഞിരുന്നു. തികച്ചും വ്യക്തിപരമായ കാര്യമാണത്. വലിയൊരു ജനവിഭാഗത്തെ കൂടി ബാധിക്കുന്ന കാര്യമായി മാറുമ്പോള്‍ നമ്മള്‍ സെലക്ടീവാകേണ്ടി വരും. ചര്‍മ്മത്തിന്റെ നിറം പറഞ്ഞോ നോക്കിയോ ആളുകളെ വേര്‍തിരിക്കുന്ന തരത്തിലുള്ള റിസല്‍ട്ടുണ്ടാക്കാന്‍ താനിഷ്ടപ്പെടുന്നില്ലെന്ന് സായ് പല്ലവി പറയുന്നു.

മുഖക്കുരുവിനെക്കുറിച്ച്

മുഖക്കുരുവിനെക്കുറിച്ച്

പ്രേമത്തില്‍ അഭിനയിക്കുന്നതിന് മുന്‍പുള്ള കാര്യത്തെക്കുറിച്ചും സായ് പല്ലവി തുറന്നുപറഞ്ഞിരുന്നു. ആ സിനിമയിലേക്ക് എത്തുന്നതിന് മുന്‍പ് നൂറുകണക്കിന് ഫെയര്‍നെസ് ക്രീമുകള്‍ ഉപയോഗിച്ചിരുന്നു. കുറേയധികം മുഖക്കുരു ഉണ്ടായിരുന്നു ആ സമയത്ത്. വീട്ടില്‍ നിന്നും പുറത്തേക്ക് പോവാനൊക്കെ മടിയായിരുന്നു. എന്റെ കണ്ണിലേക്കല്ല മുഖക്കരുവിലേക്കാണ് ആളുകള്‍ നോക്കുകയെന്ന ഭയന്ന് പുറത്തേക്ക് പോവാന്‍ മടിക്കുകയായിരുന്നു.

 പ്രേമത്തിന് ശേഷം

പ്രേമത്തിന് ശേഷം

പ്രേമത്തിന് ശേഷം എല്ലാവരും തന്നെ സ്വീകരിച്ചിരുന്നുവെന്ന് സായ് പല്ലവി പറയുന്നു. കൗമാരക്കാരെ എത്രമാത്രം സ്വാധീനിച്ചുവെന്നുള്ളത് മനസ്സിലാക്കി. അത് തന്നെ കൂടുതല്‍ ശക്തയാക്കിയെന്നും താതരം പറയുന്നു. പ്രേമത്തിന് ശേഷമാണ് മുഖക്കുരുവും പ്രശ്‌നമല്ലാതായി മാറിയത്. തന്നെ വെളുപ്പിക്കുന്നതിനോ മുഖക്കുരു മറക്കുന്നതിനോ സായ് പല്ലവിക്കും താല്‍പര്യമുണ്ടായിരുന്നില്ല. മുന്‍പ് അനിയത്തിയെ പറഞ്ഞ് പറ്റിച്ചതിനെക്കുറിച്ചും സായ് പല്ലവി തുറന്നുപറഞ്ഞിരുന്നു.

Recommended Video

അസുരന് ശേഷം പാവ കഥൈകളിലേയ്ക്ക് വെട്രി സാര്‍ വിളിച്ചു | FilmiBeat Malayalam
അനിയത്തിയെക്കുറിച്ച്

അനിയത്തിയെക്കുറിച്ച്

അനിയത്തി നിറം കൂട്ടണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ, ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കാൻ പറഞ്ഞു. അവളത് അനുസരിക്കുകയും ചെയ്തു. അവൾക്ക് പഴങ്ങളും പച്ചക്കറികളും ഇഷ്ടമില്ലാതിരുന്നിട്ടു കൂടി അവളത് ചെയ്തത് നിറം വർധിപ്പിക്കണമെന്ന ആഗ്രഹം കൊണ്ടാണ്. അതെന്നെ വല്ലാതെ സങ്കടപ്പെടുത്തി. എന്നേക്കാളും അഞ്ചു വയസ്സിന് ഇളയ ഒരു പെൺകുട്ടിയിൽ എന്റെ വാക്കുകൾ ഉണ്ടാക്കിയ സ്വാധീനം വലുതായിരുന്നുവെന്നും സായ് പല്ലവി പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X