'എങ്ങനെയാണ് ഇത്ര സിംപിളാകുന്നത്, സായ് പല്ലവിക്ക് സ്നേഹിക്കാൻ ഒരു അനിയൻ കൂടി'; പൂജയുടെ എൻഗേജ്മെന്റ് വിശേഷം!
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് സായ് പല്ലവി. മുപ്പത്തിയൊന്നുകാരിയായ സായ് പല്ലവി യാതൊരു സിനിമാ പാരമ്പര്യവുമില്ലാത്ത കുടുംബത്തിൽ നിന്നും വന്നാണ് ഇന്ന് തെന്നിന്ത്യയിൽ ഏറ്റവും തിരക്കുള്ള നായിക നടിയായി മാറിയത്. കുട്ടിക്കാലം മുതൽ ഡാൻസ് റിയാലിറ്റിഷോകളിലെ സജീവ സാന്നിധ്യമാണ് സായ് പല്ലവി. ഡാൻസും മെഡിസിൻ പഠനവുമായി തിരക്കിലായിരുന്ന സായ് പല്ലവിക്കുള്ളിലെ നായികെയ ജനപ്രിയയാക്കിയത് സംവിധായകൻ അൽഫോൺസ് പുത്രനാണ്.
മലർ മിസ്സെന്ന കഥാപാത്രത്തെ അവതരിപ്പിച്ചശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ട സായ് പല്ലവിക്ക്. നിവിൻ പോളി മുതൽ നടിപ്പിൻ നായകൻ സൂര്യ വരെയുള്ള സൂപ്പർ സ്റ്റാറുകളുടെ നായികയായി സായ് പല്ലവി. അടുത്തിടെയായി നിരന്തരം സായ് പല്ലവി ഉടൻ വിവാഹിതയാകുമെന്ന് ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ വിവാഹിതയാകാൻ പോകുന്നത് സായ് പല്ലവി അല്ല.

താരത്തിന്റെ ഏക സഹോദരി പൂജ കണ്ണനാണ്. കഴിഞ്ഞ ദിവസമായിരുന്നു ആഘോഷമായി പൂജ കണ്ണന്റെ വിവാഹനിശ്ചയം നടന്നത്. പൂജ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. വിനീതാണ് വരന്‍. ഇരുവരുടെയും വിവാഹ നിശ്ചയം ഞായറാഴ്ചയാണ് നടന്നത്.
വിവാഹനിശ്ചയത്തിന് അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി കുടുംബത്തിനൊപ്പം ചടങ്ങ് ആഘോഷമാക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഒരു വലിയ കുടുംബം... നിറഞ്ഞ ഹൃദയങ്ങൾ എന്റെ ഹൃദയത്തിന് ഉൾക്കൊള്ളാൻ കഴിയാത്ത വളരെയധികം സ്നേഹം എന്നാണ് വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കിട്ട് പൂജ കണ്ണൻ കുറിച്ചത്.
നീലയും ഇളം മഞ്ഞയും കലർന്ന നിറത്തിലുള്ള സാരിയും സിംപിൾ ആഭരണങ്ങളും ലൈറ്റ് മേക്കപ്പും മുല്ലപ്പൂവും ചൂടി അതീവ സുന്ദരിയായാണ് വിവാഹനിശ്ചയ ചടങ്ങിൽ പൂജ കണ്ണൻ പ്രത്യക്ഷപ്പെട്ടത്. ഇളം വയലറ്റ് നിറത്തിലുള്ള കസവ് മുണ്ടും ജുബ്ബയും കസവ് ഷാളുമായിരുന്നു വരന്റെ വേഷം. വെള്ളയും ഗോൾഡൻ നിറവും കലർന്ന സിംപിൾ സാരിയിലാണ് ചടങ്ങിൽ പങ്കെടുക്കാൻ സായ് പല്ലവി എത്തിയിരുന്നത്.
സായ് പല്ലവി മാത്രമാണ് സിംപിൾ ലുക്കിന്റെ ആരാധിക എന്നാണ് സിനിമാപ്രേമികൾ കരുതിയിരുന്നത്. എന്നാൽ അങ്ങനെയല്ല അനിയത്തി പൂജ അടക്കം ലാളിത്യം ഇഷ്ടപ്പെടുന്നവരാണെന്നത് ചടങ്ങിന്റെ ചിത്രങ്ങളിൽ നിന്ന് തന്നെ വ്യക്തമാണ്. വലിയ ആഢംബരങ്ങൾ ഇല്ലാതെയാണ് ചടങ്ങ് നടത്തിയത്.

വരന്റെയും വധുവിന്റെയും ബന്ധുക്കൾ പോലും വസ്ത്രധാരണത്തിൽ വരെ സിംപിളായിരുന്നു. വിവാഹനിശ്ചയ ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത് മുതൽ നിരവധി പേരാണ് പൂജയ്ക്കും വരനും ആശംസകൾ നേർന്ന് എത്തുന്നത്. സ്നേഹിക്കാൻ ഒരു അനിയൻ കൂടി കുടുംബത്തിലേക്ക് വന്നതിന്റെ സന്തോഷമാണ് സായ് പല്ലവിയുടെ മുഖത്ത്. ആഡംബരം ഇല്ലാതെ നടന്ന ചടങ്ങിന്റെ ചിത്രങ്ങൾ സായ് പല്ലവി ആരാധകർ ആഘോഷമാക്കി.
പൂജയുടെ വിവാഹനിശ്ചയം നടക്കാൻ പോവുകയാണെന്ന വാർത്തകൾ വന്നപ്പോൾ ചേച്ചിയുടെ വിവാഹം നടത്താതെ അനിയത്തിയുടെ വിവാഹം നടത്തുന്നതെന്താണെന്ന സംശയമായിരുന്നു ആരാധകർക്ക്. സൗത്ത് ഇന്ത്യൻ കൾച്ചർ പ്രകാരം ചേച്ചിയെ നിർത്തികൊണ്ട് അനിയത്തിയുടെ വിവാഹം വളരെ വിരളമായി മാത്രമെ നടക്കാറുള്ളു.
എന്നാൽ സിനിമാത്തിരക്കും മറ്റുമായി നടക്കുന്ന സായ് പല്ലവി വിവാഹത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലത്രെ. വിവാഹനിശ്ചയം അനിയത്തി പൂജയുടേതാണെങ്കിലും ചിത്രങ്ങൾ പുറത്ത് വന്നശേഷം ആരാധകരുടെ കണ്ണുകൾ സായ് പല്ലവിയുെട സൗന്ദര്യത്തിൽ തട്ടി നിൽക്കുകയാണ്.
ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.


Click it and Unblock the Notifications