For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'പരിഹസിച്ചത് കൊണ്ട് പെണ്ണിന്റെ കഴിവുകൾ ഇല്ലാതാവില്ല', സായ്പല്ലവിയെ അനുകൂലിച്ച് തമിഴിസൈ സൗന്ദർരാജൻ

  |

  ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും മനോഹരമായ പുഞ്ചിരികൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി. ചുരുങ്ങിയ കാലം കൊണ്ടു തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന അഭിനേത്രിയാണ് സായ് പല്ലവി. ഒരു തമിഴ് ചാനലിലെ റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായി എത്തിയ കാലം മുതൽ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന പെൺകുട്ടിയാണ് സായ്. എന്നാൽ ഉങ്കളിൽ യാർ പ്രഭുദേവ എന്ന് പേരുള്ള ആ റിയാലിറ്റി ഷോയുടെ സെമി ഫൈനലിൽ നിന്നും പരാജിതയായി മടങ്ങാനായിരുന്നു സായ് പല്ലവിയെന്ന പതിനൊന്നാം ക്ലാസുകാരിയുടെ യോ​ഗം.

  Also Read: 'പക്വതയില്ലാത്ത പെരുമാറ്റം ഇഷ്ടപ്പെട്ടില്ല'; സെയ്ഫ് അലിഖാന്റെ മകനും കാമുകിയും വേർപിരിഞ്ഞു!

  ആ തോൽവി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു വേണം കരുതാൻ. തോറ്റ് മടങ്ങിയിടത്തേക്ക് വിജയിയായി വീണ്ടും സായി തിരിച്ചെത്തി. സായ് എന്ന ആ പെൺകുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് പ്രേമം എന്ന ചിത്രത്തിലെ നായികയായാണ്. മലർ എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ സൗത്ത് ഇന്ത്യയുടെ മുഴുവൻ സ്നേഹവും സായ് നേടിയെടുത്തു. ഇന്ന് മലയാളത്തിലും തമിഴിലും തെലുങ്കിലുമൊക്കെ ഏറെ ആരാധകരുള്ള നായികമാരിൽ ഒരാളാണ് സായ് പല്ലവി.

  Also Read: 'കല്യാണിയെ മൂത്ത മകളായി വളർത്താൻ എനിക്ക് തോന്നി '; ഹൃദയം ഷൂട്ടിങ് അനുഭവം പങ്കുവെച്ച് ജോണി ആന്റണി

  അഭിനയത്തിലും ജീവിതത്തിലും മാത്രമല്ല നിലപാടുകളിലും തിളങ്ങുന്ന താരമാണ് സായ്. കോടികൾ ഓഫർ ചെയ്തിട്ടും ഒരു ഫെയർനെസ്സ് കമ്പനിയുടെ പരസ്യത്തിൽ അഭിനയിക്കാൻ തയ്യാറാവാത്ത സായ് പല്ലവിയുടെ നിലപാടും ശ്രദ്ധ നേടിയിരുന്നു. പ്രശസ്ത ഫെയർനെസ്സ് ക്രീം ബ്രാൻഡിന്റെ പരസ്യത്തിലേക്കുള്ള ഓഫറാണ് സായ് പല്ലവി നിഷേധിച്ചത്. രണ്ട് കോടിയോളം രൂപ കമ്പനി ഓഫർ ചെയ്തെങ്കിലും സായ് പല്ലവി ഓഫർ സ്വീകരിച്ചില്ലെന്നാണ് റിപ്പോർട്ട്. തന്റെ സിനിമകളിൽ പോലും അപൂർവ്വമായി മാത്രം മേക്കപ്പ് ഉപയോഗിക്കുന്ന മുഖത്തെ മുഖക്കുരുവിന്റെ പാടുകൾ മായ്ക്കാൻ പോലും ചികിത്സ തേടാൻ ഇഷ്ടപ്പെടാത്ത താരമാണ് സായ്.

  തന്റെ പോളിസികൾക്കും നിലപാടുകൾക്കും വിരുദ്ധമായ ഉത്പന്നത്തെ പിന്തുണയ്ക്കില്ലെന്ന നിലപാടിന്റെ പുറത്താണ് പരസ്യം വേണ്ടെന്ന് വെച്ചത്. താരത്തിന്റെ നിലപാടിനെ കയ്യടികളോടെയാണ് ആരാധകർ അന്ന് വരവേറ്റത്. നാനിക്കൊപ്പം അഭിനയിച്ച ശ്യം സിംഹ റോയ് ആണ് സായ് പല്ലവിയുടേതായി ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സിനിമ. സിനിമയ്ക്കും സായ് പല്ലവിയുടെ പ്രകടനത്തിനും വലിയ പ്രശംസയാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. സിനിമയെ കുറിച്ച് ചർച്ചകൾ നടക്കുന്നതിനിടെ സായ്പല്ലവിക്ക് നേരെ ചിലർ വ്യാപകമായി ​ബോഡി ഷെയ്മിങ് കമന്റുകൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ച് തുടങ്ങി. അതിൽ ഒരു കമന്റ് സായ് പല്ലവിയുടെ മൂക്കുകൾ വളരെ വലുതാണെന്നും ചുണ്ടുകൾ ഭം​ഗിയില്ലാത്തതാണെന്നും മുഖക്കുരുവാണെന്നും കുറ്റപ്പെടുത്തിയുള്ളതായിരുന്നു. ഒരു നായികയ്ക്ക് വേണ്ട യാതൊരു വിധ ​ഗുണങ്ങളും സായ്പല്ലവിക്കില്ലെന്നും ചിലർ താരത്തെ പരിഹസിച്ച് കമന്റായി കുറിച്ചു. സംഭവം വലിയ ചർച്ചയായിട്ടും സായ്പല്ലവിയോ വീട്ടുകാരോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

  ആരാധകര്‍ക്കൊപ്പമിരുന്ന് സിനിമ കാണാന്‍ പര്‍ദ്ദയണിഞ്ഞ് തിയേറ്ററിലെത്തി സായ് പല്ലവി

  അതേസമയം തെലുങ്കാന ​ഗവർണർ തമിഴിസൈ സൗന്ദർരാജൻ വിഷയം ശ്രദ്ധയിൽപ്പെട്ട് സായ്പല്ലവിയെ അനുകൂലിച്ച് രം​ഗത്തെത്തി. പലരും ചുറ്റും നിന്ന് പരിഹസിച്ചിട്ടും സായ്പല്ലവി അവളുടെ കഴിവുകൾ വഴി അത്തരക്കാർക്കുള്ള മറുപടി നൽകുകയാണ് എന്നാണ് ​ഗവർണർ പറഞ്ഞത്. 'അവളുടെ ശരീരത്തെ ചൊല്ലി പലരും പരിഹസിക്കുന്നു. ‌അത് വളരെയധികം അവളെ വേദനിപ്പിച്ചു. എന്നാൽ അഴൾ തഴളർന്ന് പോകാതെ കഴിവും കഠിനാധ്വാനവും കൊണ്ട് പ്രശസ്തിയിലേക്ക് ഉയർന്ന് വന്നു. സ്ത്രീകളുടെ മുന്നേറ്റത്തെ തടയാൻ ശ്രമിക്കുന്ന ഒരു വിഭാ​ഗം അവരെ വേദനിപ്പിക്കാനും അവരുടെ വേഗത തടയാനും ശ്രമിക്കുന്നുവെന്നു. സായ് പല്ലവിക്കെതിരായ വിമർശനം അത്തരമൊരു നിഷേധാത്മകമായ ആക്രമണമാണ്' ​ഗവർണർ പറഞ്ഞു. കഴിവുള്ള അഭിനേതാക്കൾ തീർച്ചയായും തന്നെ എതിർക്കുന്നവർക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും അപ്പുറമായി മുന്നേറുമെന്നും ​ഗവർണർ കൂട്ടിച്ചേർത്തു. വിഷയത്തിൽ ​ഗവർണറുടെ നിലപാട് സോഷ്യൽമീഡിയുടെ കൈയ്യടി നേടി.

  Read more about: sai pallavi
  English summary
  Sai Pallavi Trolled For Crooked Body And Large Nose, Puducherry Governor Came In For Support
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X