അന്ന് എല്ലാത്തരം വസ്ത്രവും ധരിച്ചയാൾ, മറ്റ് നടിമാർക്ക് തലവേദന; സായ് പല്ലവിയുടെ ആരാധകരറിയാൻ; ചർച്ച

സായ് പല്ലവിയുടെ ജനപ്രീതി പലപ്പോഴും സിനിമാ ലോകത്ത് ചർച്ചയായിട്ടുണ്ട്. എന്താണ് ആരാധകർക്ക് സായ് പല്ലവിയെ ഇത്രമാത്രം ഇഷ്ടപ്പെടാൻ കാരണമെന്ന ചോദ്യത്തിന് പല ഉത്തരങ്ങളുണ്ട്. അഭിനയ മികവ്, ചെയ്ത കഥാപാത്രങ്ങൾ, ഡാൻസ്, നെക്സ്റ്റ് ഡോർ ​ഗേൾ ഇമേജ്, ആരാധകർക്ക് കൊടുക്കുന്ന ബഹുമാനം എന്നിങ്ങനെ കാരണങ്ങളുടെ ലിസ്റ്റ് നീളുന്നു. സായ് പല്ലവിക്ക് പൊതുസമൂഹത്തിലുള്ള പ്രതിച്ഛായ ഈ സ്വീകാര്യതയിൽ വലിയൊരു ഘടകമാണെന്നതിൽ ആർക്കും സംശയമില്ല. എന്നാൽ പലപ്പോഴും സായ് പല്ലവിയുടെ ആരാധകരുടെ പ്രവൃത്തികൾ മറ്റ് നടിമാർക്ക് വിനയാകാറുണ്ട്.

​ഗ്ലാമറസായി അഭിനയിക്കുന്ന പല നായിക നടിമാർക്കും നേരിടേണ്ടി വരുന്നത് സായ് പല്ലവിയുമായുള്ള താരതമ്യമാണ്. സായ് പല്ലവിയെ കണ്ടുപഠിക്കൂ എന്നാണ് ഇവർക്ക് വരാറുള്ള കമന്റുകൾ. സായ് പല്ലവിയെ പുകഴ്ത്താൻ മറ്റ് നടിമാരെ ആരാധകർ ഇകഴ്ത്തുന്ന പ്രവണതയുമുണ്ട്. എന്നാൽ സായ് പല്ലവിയുടെ ആരാധകർ പലപ്പോഴും മനസിലാക്കാത്ത ഒരു കാര്യമുണ്ട്. സിനിമാ രം​ഗത്തേക്ക് വരുന്നതിന് മുമ്പ് വളരെ ​ഗ്ലാമറസായ വേഷം ധരിച്ചിരുന്നയാളാണ് സായ് പല്ലവി.

Sai Pallavi

ഇത്തരം കോസ്റ്റ്യൂമുകൾ ധരിച്ച് ഡാൻസ് പെർഫോമൻസ് ചെയ്തിട്ടുമുണ്ട്. സായ് പല്ലവി കോളേജ് പഠന കാലത്ത് ചെയ്ത ഡാൻസിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വീണ്ടുമിപ്പോൾ ചർച്ചയാകുന്നത്. ​ഗ്ലാമറസ് ഔട്ട് ഫിറ്റാണ് ഈ ഡാൻസ് പെർഫോമൻസിൽ സായ് പല്ലവി ധരിച്ചിരിക്കുന്നത്. എന്ന് മുതലാണ് സായ് പല്ലവി ഇത്തരം വേഷങ്ങൾ വേണ്ടെന്ന് വെച്ചതെന്നാണ് പലരുടെയും ചോദ്യം. പ്രേമം വലിയ ഹിറ്റായ ശേഷം സായ് പല്ലവിയുടെ പഴയൊരു ഡാൻസ് വീഡിയോ വെെറലായിരുന്നു.

അന്ന് വന്ന കമന്റുകളാണ് സായ് പല്ലവി ​ഗ്ലാമർ റോൾ ചെയ്യില്ലെന്ന തീരുമാനത്തിന് കാരണമായത്. ആളുകൾ അതേക്കുറിച്ച് സംസാരിച്ച രീതി എനിക്ക് അസ്വസ്ഥതയുണ്ടാക്കി. മാംസ കഷ്ണമായി തന്നെ കാണുന്ന പ്രേക്ഷകരെ വിനോദിപ്പിക്കാൻ തനിക്ക് താൽപര്യമില്ലായിരുന്നു എന്നാണ് സായ് പല്ലവി പറഞ്ഞത്. പ്രേമത്തിലെ മലർ മിസ് എന്ന കഥാപാത്രത്തിന്റെ ഓറ സായ് പല്ലവി തന്റെ ഇമേജിന്റെ ഭാ​ഗമാക്കിയെന്ന വാദം വരാറുണ്ട്.

Sai Pallavi

മുമ്പൊരിക്കൽ റെ‍ഡിറ്റിൽ ഇതേക്കുറിച്ച് ചർച്ച വന്നിരുന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് സായ് പല്ലവിയുടെ സ്വഭാവ രീതികൾ ഇങ്ങനെയായിരുന്നില്ല എന്നായിരുന്നു വാദം. എന്നാൽ ഇത്തരം വാദങ്ങളൊന്നും സായ് പല്ലവിയുടെ ജനപ്രീതിയെ ബാധിക്കാറില്ല. തുടരെ ഹിറ്റുകളുമായി കരിയറിൽ മുന്നേറുകയാണ് നടി. അമരൻ, തണ്ടെൽ എന്നിവയാണ് സായ് പല്ലവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. രണ്ട് സൂപ്പർഹിറ്റായി.

രാമായണയാണ് ആരാധകർ കാത്തിരിക്കുന്ന നടിയുടെ അടുത്ത ചിത്രം. രൺബീർ കപൂർ, യാഷ് തുടങ്ങിയവർ പ്രധാന വേഷം ചെയ്യുന്ന രാമായണ സായ് പല്ലവിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ്. ഇന്ത്യൻ സിനിമാ ലോകത്തെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നാണ് രാമായണ. സീതാദേവിയായാണ് ചിത്രത്തിൽ സായ് പല്ലവി എത്തുന്നത്‌. സീതയാകാനുള്ള സ്ക്രീൻ പ്രസൻസ് സായ് പല്ലവിക്കില്ലെന്ന് സോഷ്യൽ മീഡിയയിൽ നേരത്തെ വാദം വന്നിരുന്നു.

More from Filmibeat

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X