ധനുഷിനെ മറികടക്കാൻ തയ്യാറായി സായ് പല്ലവി!! കൊലവെറിയുടെ റെക്കോഡ് സായ് പല്ലവിയുടെ ഫിദ തകർക്കും....
സായ് പല്ലവിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ഫിദയിലെ വച്ചിണ്ടേ എന്ന ഗാനം ഇന്നും യൂട്യൂബിൽ ഹിറ്റാണ്.
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സായി പല്ലവി. പ്രേമത്തിനു ശേഷം തെന്നിന്ത്യൻ സിനിമയിൽ സജീവമാകുകയായിരുന്നു. സായ് പല്ലവിയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടേയും മനസ്സിൽ വരുന്നത് താരത്തിന്റെ നൃത്തമാണ്. മലയാളി പ്രേക്ഷകർ മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകരും താരത്തിന്റെ നൃത്തത്തിന്റെ ആരാധകരാണ്.

സായ് പല്ലവിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ഫിദയിലെ വച്ചിണ്ടേ എന്ന ഗാനം ഇന്നും യൂട്യൂബിൽ ഹിറ്റാണ്. ചിത്രം പുറത്തിറങ്ങിയ ഏറെ നാളുകൾ പിന്നിട്ടിട്ടും. ഇന്നും പാട്ട് സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റാണ്. ദക്ഷിണേന്ത്യൻ സിനിമകളിൽ ഏറ്റവും കൂടുതൽ പേർ യൂട്യൂബിൽ കണ്ട ഗാനം ധനുഷിന്റെ സൂപ്പർ ഹിറ്റ് ചിത്രമായ ത്രീ എന്ന മൂവിയിലെ വൈ ദിസ് കൊലവെറി എന്ന ഗാനമാണ്. ഏഴു വര്‍ഷത്തിനിടയ്ക്ക 16 കോടി 96 ലക്ഷം പേരാണ് ഇതിനോടകം കണ്ടത്. ഇതിന്റെ തൊട്ട് പിന്നിലായി സായ് പല്ലവിയുടെ ഫിദയിലെ ഗാനവുമുണ്ട്.
വരുൺ തേജയ്ക്കൊപ്പമാണ് സായ് ഗാനത്തിൽ പ്രത്യക്ഷപ്പെട്ടത്. 2017 ൽ പുറത്തിറങ്ങിയ ചിത്രമാണെങ്കിലും ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സിനിമയാണിത്. ചിത്രത്തിലെ എല്ലാ ഗാനവും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സായ് പല്ലവിയുടെ അതിശയിപ്പിക്കുന്ന മെയ് വഴക്കത്തോടെയുളള നൃത്തമാണ് ഗാനങ്ങളിലെ ഹൈലൈറ്റ്. ഇതിനോടകം തന്നെ 16 കോടി 80 ലക്ഷം പേരാണ് ഗാനം കണ്ടിട്ടുള്ളത്. ഒരു വർഷത്തെ കണക്ക് മാത്രമാണിത്.


Click it and Unblock the Notifications