സായ് പല്ലവി അന്ന് എനിക്ക് വലിയ പ്രചോദനമായി, തന്നെ അപമാനിച്ച നടിയെ കുറിച്ച് സ്വാസിക
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സ്വാസിക. സിനിമയിലൂടെ അഭിനയ രംഗത്തേക്ക് ചുവട് വെച്ചുവെങ്കിലും നടിയ്ക്ക് ജനപ്രീതി നേടി കൊടുത്തത് സീരിയലാണ്. നടി എന്നതിൽ ഉപരി നർത്തകി കൂടിയാണ് സ്വാസിക. ഒരു തമിഴ് ചിത്രത്തിലൂടെയായിരുന്നു സ്വാസികയുടെ എൻട്രി. എന്നാൽ ആ ചിത്രത്തിന് വേണ്ടവിധം വിജയം നേടാൻ കഴിഞ്ഞിരുന്നില്ല. പിന്നെ പുറത്തിറങ്ങിയ ചിത്രങ്ങളിലൊന്നും നടിയ്ക്ക് ശോഭിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ രണ്ടാം വരവ് ഗംഭീരമായിരുന്നു. ഒരു പിടി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിക്കാൻ നടിയ്ക്ക് കഴിഞ്ഞു. ഇപ്പോഴിത ഒരു അഭിമുഖത്തിനിടെ നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് താരം. മനോരമ 'സീ റിയൽ സ്റ്റാർ പരിപാടിയിലാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്.

നടിയുടെ വാക്കുകൾ ഇങ്ങനെ...ഞാൻ ഒരു തമിഴ് സിനിമയിൽ അഭിനയിക്കുമ്പോൾ ഒരു തമിഴ് ചാനലിൽ ഒരു അഭിമുഖം നൽകി. ഷോയുടെ അവതാരിക വളരെ പ്രശസ്തയായ ഒരു കലാകാരിയായിരുന്നു . സിനിമയെക്കുറിച്ചും കഥാപാത്രത്തെക്കുറിച്ചും ഞങ്ങൾ ഒരുപാട് സംസാരിച്ചു . എന്നാൽ ഷോ ടെലിവിഷനിൽ വന്നപ്പോൾ, സിനിമയിലെ എന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ചില നിരീക്ഷണങ്ങൾ അവർ ഉൾപ്പെടുത്തി. അവർക്ക് ഞാനായിരുന്നു സിനിമയുടെ ഏക പോരായ്മ. അതിനു കാരണമായി അവർ പറഞ്ഞതായിരുന്നു രസകരം.
അവർ പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഒരു നായികക്ക് വേണ്ട മുഖം അല്ല എന്റേത്, എന്റെ മൂക്ക് വളരെ വലുതാണ്, എന്റെ മുഖം നിറയെ കുരുക്കൾ ആണ്, ക്ലിയർ സ്കിൻ അല്ല എന്റേത്, പ്രേക്ഷകരെ പിടിച്ചിരുത്തുവാൻ അതുകൊണ്ട് എനിക്ക് സാധിക്കില്ല എന്നൊക്കെ ആയിരുന്നു അവർ അന്ന് പറഞ്ഞത്,. അവർ വലിയൊരു ആർടിസ്റ്റ് ആയതുകൊണ്ട് അവർ പറഞ്ഞത് ശരിയായിരിക്കുമോ എന്ന് ഞാൻ ചിന്തിച്ചുിരുന്നു.
എന്റെ മുഖക്കുരുവിന്റെ കാര്യം പലരും എന്നോട് പറഞ്ഞിട്ടുണ്ട്. ഞാൻ ചെയ്ത സിനിമകളായാലും സീരിയലുകളായാലും ഈ മുഖക്കുരു വച്ചു തന്നെയാണ് പൂർത്തിയാക്കിയിട്ടുള്ളത്. ഇതില്ലാത്ത ഒരു മുഖം എനിക്കില്ല. ഈ മുഖം മാറ്റാൻ എനിക്ക് കഴിയില്ല. പിന്നീട്, അതുമായി ഞാൻ സമരസപ്പെട്ടു. എന്റെ ഒരു ഭാഗമാണ് ഇതും എന്നൊരു തിരിച്ചറിവുണ്ടായി. എന്നെങ്കിലും ആളുകൾ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടും എന്നു ചിന്തിക്കാൻ തുടങ്ങി. ആ സമയത്താണ് 'പ്രേമം' എന്ന സിനിമ ഇറങ്ങിയത്. സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായിരുന്നു. ഇന്നും എനിക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് സായ് പല്ലവി- സ്വാസിക.അഭിമുഖത്തിൽ പറഞ്ഞു.


Click it and Unblock the Notifications