വിക്രമിനും പൃഥ്വിരാജിനുമൊപ്പം സായ് പല്ലവി; ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സായ് പല്ലവി. പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യൻ സിനിമയിലും മികച്ച ആരാധകരെ നേടാൻ സായ് പല്ലവിക്ക് കഴിഞ്ഞിരുന്നു. ചിത്രത്തിന് ശേഷം തെന്നിന്ത്യൻ സിനിമാ ലോകത്ത് നിന്ന് മികച്ച കഥാപാത്രങ്ങൾ നടിയെ തേടി എത്തുകയും ചെയ്തിരുന്നു.

sai pallavi

സോഷ്യൽ മീഡിയയിൽ സജീവമാണ് സായ് പല്ലവി. ഇപ്പോൾ സമൂഹമാധ്യമങ്ങളിലും തെന്നിന്ത്യൻ കോളങ്ങളിലും ചർച്ചയാകുന്നത് നടിയുടെ പഴയ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. 2016 ൽ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രമണിത്. വിക്രം, പൃഥ്വിരാജ് എന്നിവർക്കൊപ്പമുളള ചിത്രമാണിത്. ഇപ്പാഴിത വീണ്ടും ആ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ചർച്ചായയിരിക്കുകയാണ്. താരങ്ങളോടൊപ്പം സായ് പല്ലവിയുടെ സഹോദരിയും ചിത്രത്തിലുണ്ട്. ഒരു പുരസ്കാരദാനത്തിൽ നിന്നുള്ള ചിത്രമാണിത്. താരങ്ങളുടെ സെൽഫിയിൽ നിവിൻ പോളിയേയും വിജയ് യേശുദാസിനേയും കാണാൻ സാധിക്കുന്നുണ്ട്,

ലോക്ക് ഡൗണിന് ശേഷമാണ് സായ് പല്ലവി സോഷ്യൽ മീഡിയയിൽ കൂടുതൽ സജീവമായത്. സിനിമ വിശേഷങ്ങളും സന്തോഷങ്ങളും താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കാറുണ്ട്. അടുത്തിടെ സാരി ചിത്രം നടി പങ്കുവെച്ചിരുന്നു. ഈ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താരങ്ങളും കമന്റുമായി എത്തിയിരുന്നു. മലയാളി താരം അനുപമ പരമേശ്വരൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ നടിയുടെ ചിത്രത്തിന് കമന്റ് ചെയ്തിരുന്നു. തെന്നന്ത്യൻ താരം രശ്മികയും ചിത്രത്തിന് കമന്റുമായി എത്തിയിരുന്നു.

Recommended Video

2 കോടി തരാമെന്ന് പറഞ്ഞാലും ആ പരസ്യ ചിത്രം ചെയ്യില്ല, സായി പല്ലവി

വിരാട പർവ്വമാണ് സായ് പല്ലവിയുടെ ഏറ്റവും പുതിയ ചിത്രം. റാണയാണ് ചിത്രത്തിലെ നായികൻ. ഇവരെ കൂടാതെ പ്രിയ മണി, നന്ദിത ദാസ്, താബു എന്നിവരും മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. വേണു ഉദുഗാലയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഒരു പൊളിറ്റിക്കൽ ത്രില്ലർ ലവ് സ്റ്റോറി വിഭാഗത്തിൽപ്പെടുന്ന ചിത്രമാണിത്. യഥാർഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. തെലുങ്കാനയിലെ കരിംനഗർ, വാറങ്കൽ തുടങ്ങിയ ജില്ലകളിലാണ് ചിത്രീകരണം നടന്നത്.

Read more about: sai pallavi vikram prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X