ആ സ്ത്രീ എന്നോട് ചോദിച്ചു മലയാളത്തോട് വെറുപ്പല്ലേ എന്ന്; വീണ്ടും വൈറലായി സായ് പല്ലവിയുടെ വാക്കുകള്‍

പ്രേമം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് കുടിയേറിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ അധികം സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. തെലുങ്കിലും തമിഴിലുമാണ് സായ് പല്ലവിക്ക് അവസരങ്ങള്‍ കൂടുതലും ലഭിച്ചത്. ഇപ്പോഴിതാ സായ് പല്ലവിയുടെ ഒരു പഴയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാവിഷയം.

കഴിഞ്ഞ ദിവസം സായ് പല്ലവിയുടെ 32-ാം പിറന്നാളായിരുന്നു. പിറന്നാള്‍ ദിനം സിനിമാ സെറ്റില്‍ വെച്ചാണ് ഇക്കുറി നടി ആഘോഷിച്ചത്. പിറന്നാളിനോടനുബന്ധിച്ച് നടിയെ മുമ്പ് അല്‍ഫോന്‍സ് പുത്രന്‍ പ്രേമത്തിലേക്ക് വിളിച്ച സംഭവത്തെക്കുറിച്ച് സായ് പല്ലവി പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. അല്‍ഫോന്‍സ് ഒരു സ്‌റ്റോക്കറാണെന്നാണ് താന്‍ ആദ്യം വിചാരിച്ചതെന്നും സായ് പല്ലവി പറഞ്ഞിരുന്നു.

sai pallavi

ഇത് വൈറലായതിന് പിന്നാലെ വീണ്ടും വൈറലായിരിക്കുന്നത് മറ്റൊരു വീഡിയോ ക്ലിപ്പ് ആണ്. സായ് പല്ലവി മലയാളത്തിലൂടെ നായികയായി അരങ്ങേറിയ നടിയാണ്. എന്നിട്ടും നടി മലയാള സിനിമയെ തള്ളിപ്പറഞ്ഞു എന്നായിരുന്നു വാദം. ഇതിന് നടി തന്നെ മുമ്പ് വിശദീകരണം നടത്തുകയും ചെയ്തിരുന്നു. ഒരിക്കല്‍ ഒരു തെലുങ്ക് സിനിമാ പ്രമോഷനിടെ സായ് പല്ലവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞ മറുപടിയാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്.

മലയാളത്തില്‍ നിന്നും വരുന്ന നായികമാര്‍ എങ്ങനെയാണ് ഇത്ര പെട്ടെന്ന് തെലുങ്ക് പഠിക്കുന്നതെന്നായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ സായ് പല്ലവിയോട് ചോദിച്ചത്. സായ് പല്ലവി ഇതിന് മറുപടിയായി താന്‍ മലയാളിയല്ലെന്നും തമിഴ് ആണെന്നുമാണ് മറുപടി പറഞ്ഞത്. ഇതിന് പിന്നാലെയാണ് മലയാളം കേള്‍ക്കുന്നതേ തനിക്ക് ഇഷ്ടമല്ല, സായ് പല്ലവി മലയോളത്തെ തള്ളിപ്പറഞ്ഞു എന്നുള്ള രീതിയലൊക്കെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിട്ടത്.

എന്നാല്‍ അത്തരത്തില്‍ വാര്‍ത്തകള്‍ വന്നത് തന്നെ ഞെട്ടിച്ചു എന്നും സായ് പല്ലവി പറഞ്ഞിരുന്നു. ചിലപ്പോള്‍ നമ്മള്‍ പറയുന്ന കാര്യങ്ങള്‍ തെറ്റായ രീതിയില്‍ വളച്ചൊടിക്കപ്പെടാം. അത്തരത്തിലാണ് താന്‍ പറഞ്ഞ വാക്കുകള്‍ മലയാളത്തെ വെറുക്കുന്നു എന്ന തരത്തില്‍ വളച്ചൊടിക്കപ്പെട്ടുവെന്നും സായ് പല്ലവി അന്ന് പറഞ്ഞു.

sai pallavi

ഒരിക്കല്‍ താന്‍ എയര്‍പോര്‍ട്ടില്‍ നില്‍ക്കുമ്പോള്‍ ഒരു സ്ത്രീ തന്റെ അടുത്ത് സംസാരിക്കാനായി എത്തി. എന്നാല്‍ നിങ്ങള്‍ക്ക് മലയാളം സംസാരിക്കാന്‍ ഇഷ്ടമല്ലല്ലോ എന്ന് ചോദിച്ച് അവര്‍ സംസാരം നിര്‍ത്തി. അത് തന്നെ വേദനിപ്പിച്ചിരുന്നെന്നും സായ് പല്ലവി പറഞ്ഞു. തനിക്ക് സിനിമയില്‍ എന്തെങ്കിലും ഒക്കെ നേടാനായിട്ടുണ്ടെങ്കില്‍ അതിന് കാരണം മലയാളവും ഇവിടുത്തെ ഓഡിയന്‍സുമാണ്. അവരെ താന്‍ ഒരിക്കലും മോശമായി കാണില്ലെന്നും നടി പറയുന്ന വീഡിയോ ആണ് വൈറല്‍ ആവുന്നത്.

സായ് പല്ലവി ഇപ്പോല്‍ രാമായണ എന്ന ചി്രതത്തിലൂടെ ബോൡവുഡിലും അരങ്ങേറാനുള്ള ഒരുക്കത്തിലാണ്. സീതയായിട്ടാണ് സായ് പല്ലവി രാമായണയിലെത്തുന്നത്. രണ്‍ബീര്‍ കപൂറാണ് ചിത്രത്തില്‍ രാമനായെത്തുന്നത്. ചിത്രത്തില്‍ രാവണനായി യഷ്, ഹനുമാനായി സണ്ണി ഡിയോള്‍, കുംഭകര്‍ണനായി ബോബി ഡിയോള്‍, വിഭീഷണനായി വിജയ് സേതുപതി എന്നിവരും അഭിനയിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. നിതേഷ് തീവാരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

More from Filmibeat

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X