»   » പിറന്നാള്‍ ദിനത്തില്‍ സായ് പല്ലവിയോടൊപ്പമുള്ള ആ സുഹൃത്ത് , അതാരാണ് ? സായ് യുടെ ഭാവം ഒന്നു നോക്കിയേ !

പിറന്നാള്‍ ദിനത്തില്‍ സായ് പല്ലവിയോടൊപ്പമുള്ള ആ സുഹൃത്ത് , അതാരാണ് ? സായ് യുടെ ഭാവം ഒന്നു നോക്കിയേ !

Posted By: Nihara
Subscribe to Filmibeat Malayalam

അല്‍ഫോന്‍സ് പുത്രന്‍ ചിത്രമായ പ്രേമത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അഭിനേത്രിയാണ് സായ് പല്ലവി. വിടര്‍ന്ന കണ്ണുകളും നിറപുഞ്ചിരിയും ചുരുണ്ട മുടിയുമായി മലയാള സിനിമയിലെത്തിയ ഈ തമിഴ് നാട്ടുകാരി വളരെ പെട്ടെന്നാണ് പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം നേടിയത്. ഇരുകവിളിലും നിറയെ മുഖക്കുരുവായി എത്തിയ പ്രേമത്തിലെ മലര്‍ മിസ്സിനെ പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. എംബിബിഎസ് ബിരുദധാരിയായ താരം പഠനത്തിനിടയിലെ ഇടവേളയിലാണ് സിനിമയില്‍ അഭിനയിച്ചത്. നിവിന്‍ പോളിയോടൊപ്പം തകര്‍ത്തഭിനയിച്ച പ്രേമം സൂപ്പര്‍ ഹിറ്റായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്റെ കലിയിലാണ് പിന്നീട് താരത്തെ നമ്മള്‍ കണ്ടത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ താരം നായികയാവുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും സ്ഥിരീകരിച്ചിരുന്നില്ല. ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ സായ് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രം ചില സാങ്കേതിക കാരണങ്ങളാല്‍ നീണ്ടു പോവുകയാണ്. വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തില്‍ സായ് എത്തുമെന്നാണ് ഒടുവില്‍ ലഭ്യമായ റിപ്പോര്‍ട്ട്.

പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് നല്‍കി

മലയാളികളുടെ പ്രിയതാരം സായ് പല്ലവിയുടെ പിറന്നാളായിരുന്നു ബുധനാഴ്ച. ആരാധകര്‍ക്ക് കിടിലന്‍ ട്രീറ്റ് നല്‍കിയാണ് മലര്‍ മിസ്സ് ഇത്തവണ പിറന്നാളാഘോഷിച്ചത്.

അനുജത്തിക്ക് കേക്ക് നല്‍കുന്നു

ചിരിച്ചു കൊണ്ട് സന്തോഷവതിയായി അനുജത്തിക്ക് പിറന്നാള്‍ കേക്ക് നല്‍കുന്ന സായ് പല്ലവിയെ കാണൂ.

സന്തോഷത്തോടെ കേക്ക് വിതരണം

ചിരിച്ച മുഖത്തോടെ സന്തോഷവതിയായി മറ്റുള്ളവര്‍ക്ക് കേക്ക് നല്‍കുന്ന സായ് പല്ലവി. ഈ ചിത്രങ്ങള്‍ ഇതിനോടകം തന്നെ ഫേസ് ബുക്കില്‍ വൈറലാണ്.

കിടിലന്‍ ട്രീറ്റ് നല്‍കി പിറന്നാള്‍ സെലിബ്രേഷന്‍ തകര്‍ത്തു

സായ് പല്ലവി നായികയാവുന്ന തെലുങ്കു ചിത്രമായ ഫിദയുടെ ടീസറാണ് താരം ആരാധകര്‍ക്കായി നല്‍കിയിട്ടുള്ളത്. ചിത്രത്തിലെ സായ് പല്ലവിയുടെ കഥാപാത്രത്തിന്റെ കിടിലന്‍ ഗെറ്റപ്പ് ഉള്‍പ്പെടുന്ന വിഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കിടിലന്‍ ലുക്കിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന് ടീസര്‍ തന്നെ വ്യക്തമാക്കുന്നു.

സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നു

സന്തോഷവതിയായി കേക്ക് മുറിച്ച് മറ്റുള്ളവര്‍ക്ക് നല്‍കുന്ന സായ് പല്ലവിയുടെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

പ്രണയിനിയായി സായ് പല്ലവി

ശേഖര്‍ കമ്മുള സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റൊമാന്‍സിന് വളരെയധികം പ്രാധാന്യമുണ്ട്. വരുണ്‍ തേജാണ് ചിത്രത്തില്‍ നായകനായി വേഷമിടുന്നത്.

കഥ ഇഷ്ടപ്പെട്ടതിനാല്‍ അഭിനയിക്കാന്‍ തീരുമാനിച്ചു

കലി ക്ക് ശേഷം സായ് പല്ലവിയെ തേടി തെന്നിന്ത്യന്‍ സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ എത്തിയിരുന്നുവെങ്കിലും പല കാരണങ്ങളാല്‍ സായ് അതൊക്കെ വേണ്ടെന്നു വെച്ചു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കിയതിനു ശേഷം വീണ്ടും സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍. തെലുങ്ക് ചിത്രമായ ഫിദയുടെ കഥ ഇഷ്ടപ്പെട്ടതിനാലാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് മുന്‍പ് താരം വ്യക്തമാക്കിയിരുന്നു.

തെലുങ്ക് പെണ്‍കൊടിയുമായി പ്രണയത്തിലാകുന്ന പ്രവാസി യുവാവ്

തെലുങ്ക് പെണ്‍കൊടിയുമായി പ്രണയത്തിലാകുന്ന പ്രവാസി യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. മേയ് 19 ന് ചിത്രം തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക മനം കവര്‍ന്നു

ആദ്യ ചിത്രമായ പ്രേമത്തിലൂടെ തന്നെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയ അഭിനേത്രിയാണ് സായ് പല്ലവി. പ്രേമത്തിലെ മറ്റ് നായികമാരെക്കാള്‍ കൂടുതല്‍ പ്രശസ്തിയും അഭിനന്ദനങ്ങളും അവസരവും ലഭിച്ചത് സായ്ക്കാണെന്നത് മറ്റൊരു പ്രത്യേകതയാണ്.

റിയാലിറ്റി ഷോയിലൂടെ തുടക്കം

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവു തെളിയിച്ച താരമാണ് സായ് പല്ലവി. പ്രേമം സിനിമയിലെ നൃത്തരംഗം സായ് തന്നെയാണ് ഒരുക്കിയത്. കോറിയോഗ്രഫി ഒരുക്കാനും ഈ കലാകാരിക്ക് കഴിഞ്ഞു.

പ്രേമത്തിന് ശേഷം ദുല്‍ഖറിനൊപ്പം കലിയില്‍

സൂപ്പര്‍ ഹിറ്റ് ചിത്രമായ പ്രേമത്തിന് ശേം സായ് പല്ലവി വേഷമിട്ടത് കലിയിലാണ്. ദുല്‍ഖര്‍ സല്‍മാനൊപ്പം മത്സരിച്ച് അഭിനയിച്ച ചിത്രവും വന്‍വിജയമായിരുന്നു.

തൊട്ടതിനു പിടിച്ചതിനുമെല്ലാം ദേഷ്യപ്പെടുന്ന നായകന്‍

തൊട്ടതിനു പിടിച്ചതിനുമെല്ലാം ദേഷ്യം വരുന്ന പ്രകൃതക്കാരനായ സിദ്ധാര്‍ത്ഥിനെ ക്ഷമ പഠിപ്പിക്കുന്ന ശാന്ത സ്വഭാവിക്കാരിയായ അഞ്ജലിടെ ചിത്രം കണ്ടവരാരും മറന്നിട്ടില്ല. ദുല്‍ഖറും സായ് പല്ലവിയും മികച്ച സ്‌ക്രീന്‍ കെമിസ്ട്രിയാണെന്ന് ഈ ചിത്രം തെളിയിച്ചു.

ഗ്ലാമറസാവില്ലെന്ന ശപഥത്തിലാണ്

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കില്‍ നിന്നുമായി നിരവധി അവസരങ്ങള്‍ സായ് പല്ലവിയെ തേടിയെത്തിയിരുന്നു. എന്നാല്‍ ഗ്ലാമര്‍ പ്രദര്‍ശനം ആവശ്യമുള്ള തരത്തിലുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കില്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.

ഗോസിപ്പ് കോളങ്ങളില്‍ ഇടം നേടി

പതിവു പോലെ സായ് പല്ലവിയെ തേടിയും വിവാദങ്ങളും ആരോപണങ്ങളും പ്രചരിച്ചിരുന്നു. പ്രമുഖ സംവിധായകരുടെയും താരങ്ങളുടെയും ചിത്രങ്ങള്‍ തിരസ്‌കരിച്ചപ്പോള്‍ സിനിമാലോകവും പ്രേക്ഷകരും ഒന്നടങ്കം സായ് യെ അഹങ്കാരിയെന്ന് മുദ്ര കുത്തി. എന്നാല്‍ പിന്നീട് കാരണം അറിഞ്ഞപ്പോള്‍ എല്ലാവരും താരത്തിന് പിന്തുണയുമായെത്തി.

വിക്രമിന്റെ നായികാ വേഷം നിരസിച്ചു

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിക്രമിന്റെ നായികയായി ആദ്യം പരിഗണിച്ചിരുന്നത് സായ് പല്ലവിയെ ആയിരുന്നു. ഏതൊരു അഭിനേത്രിയും ആഗ്രഹിക്കുന്ന വേഷം തന്നെ തേടിയെത്തിട്ടും താരം സ്വീകരിച്ചില്ലെന്ന് മാത്രമല്ല ഇതിന്റെ പേരില്‍ നിരവധി പഴി കേള്‍ക്കുകയും ചെയ്തു.

ദുല്‍ഖറിനെയും അമാലിനെയും കുറിച്ച് വളരെ നല്ല അഭിപ്രായമാണ്

തന്റെ മാതാപിതാക്കളെ മാറ്റി നിര്‍ത്തിയാല്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ദമ്പതികളായി സായ് പല്ലവി ചൂണ്ടിക്കാണിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ അമാല്‍ സൂഫിയ ദമ്പതികളെയാണ്.

പ്രതിഫലത്തിന്റെ കാര്യത്തില്‍ ഒന്നാമത്

കേവലം രണ്ടു സിനിമയിലൂടെ തന്നെ മികച്ച പ്രതിഫലം ലഭിക്കുന്ന അഭിനേത്രിയായി സായ് പല്ലവി മാറി. നായികമാരില്‍ ഒന്നാം സ്ഥാനക്കാരിയായി മാറിയത് ചുരുങ്ങിയ കാലം കൊണ്ടാണ്.

കൂടുതല്‍ ചോദിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍

ആദ്യത്തെ രണ്ടു ചിത്രങ്ങള്‍ക്കു ശേഷം താരം പ്രതിഫലം കുത്തനെ കൂട്ടിയെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

മണിരത്‌നം ചിത്രത്തിലും അവസരം ലഭിച്ചിരുന്നു, അതും വേണ്ടെന്നു വെച്ചു

റൊമാന്റ്ിക് സിനിമകളുടെ ആചാര്യനായ മണിരത്‌നം ചിത്രത്തില്‍ നായികയാവാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അതും സായ് പല്ലവി ഒഴിവാക്കി.

ഒഴിവാക്കിയ ചിത്രങ്ങള്‍ വന്‍വിജയമായി

സായ് പല്ലവി ഒഴിവാക്കിയ കാട്രു വെളിയടൈ തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. കാര്‍ത്തിയുടെ നായികാ വേഷമായിരുന്നു സായ് പല്ലവിക്ക് ലഭിച്ചത്. എന്നാല്‍ താരം അതും വേണ്ടെന്നു വെക്കുകയായിരുന്നു.

അജിത്തിന്റെ ചിത്രം കൈവിട്ടു പോയി

വിക്രം , കാര്‍ത്തി എന്നിവരുടെ ചിത്രങ്ങളില്‍ നിന്നും സായ് സ്വയം ഒഴിഞ്ഞതാണെങ്കില്‍ അജിത്ത് ചിത്രത്തിലേക്ക് വിളിച്ചപ്പോള്‍ താരത്തിന് വരാന്‍ കഴിഞ്ഞതുമില്ല.

പഠനത്തിന് മുന്‍ഗണന നല്‍കി

മെഡിക്കല്‍ ബിരുദ പഠനത്തിനിടയിലായിരുന്നു സായ് സിനിമയിലേക്ക് എത്തിയത്. പഠനത്തിന്റെ ഇടവേളകളിലാണ് പ്രേമത്തിലും കലിയിലും മറ്റും അഭിനയിച്ചത്.

പഠനം പൂര്‍ത്തിയാക്കി, ഇപ്പോള്‍ ഡോക്ടറാണ്

ബിരുദ പഠനം പൂര്‍ത്തിയാക്കിയ സായ് പല്ലവി ഇനി ഡോക്ടറാണ്. പഠനത്തിനിടയിലെ ഇടവേളയിലാണ് ആദ്യത്തെ ചിത്രങ്ങളില്‍ അഭിനയിച്ചത്.

മാതൃഭാഷയില്‍ അഭിനയിക്കണം

മാതൃഭാഷയായ തമിഴില്‍ അഭിനയിക്കാനുള്ള ആഗ്രഹം മുന്‍പേ തന്നെ സായ് പല്ലവി വ്യക്തമാക്കിയിരുന്നു. മലയാളത്തില്‍ തുടങ്ങിയ താരത്തിന് തമിഴില്‍ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.

ഇളയ ദളപതി ചിത്രത്തില്‍ വേഷമിടുന്നു

ഇളയദളപതി ചിത്രത്തില്‍ സായ് പല്ലവി വേഷമിടുന്നുവെന്നുള്ള വാര്‍ത്ത ദിവസങ്ങള്‍ക്കു മുന്‍പാണ് പുറത്തുവന്നത്. ചാര്‍ലി റീമേക്കിനു മുന്‍പ് ഈ ചിത്രം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ചാര്‍ലി റീമേക്കില്‍ മാധവനൊപ്പം വേഷമിടുന്നു

മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ചാര്‍ലി യുടെ റീമേക്കില്‍ മാധവനൊപ്പം സായ് പല്ലവിയും വേഷമിടുന്നുണ്ട്. ആവശ്യമായ മാറ്റം വരുത്തിയാണ് ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്.

ഇടയ്ക്ക് സുഹൃത്തുക്കളുമൊത്തൊരു വെക്കേഷന്‍ ട്രിപ്പ്

തെലുങ്കു ചിത്രമായ ഫിദയില്‍ ജോയിന്‍ ചെയ്യുന്നതിനു മുന്‍പ് സുഹൃത്തുക്കളുമൊത്ത് സായ് പല്ലവി വെക്കേഷന്‍ ആഘോഷിക്കാന്‍ മണാലിയിലേക്ക് പോയിരുന്നു.

ചാര്‍ലി റീമേക്ക് വൈകും അതിനു മുന്‍പ് മറ്റൊരു ചിത്രം

ചാര്‍ലി റീമേക്കിനു മുന്‍പ് എ എല്‍ വിജയ് സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രത്തിലാണ് സായ് പല്ലവി അഭിനയിക്കുന്നത്.

പേടിപ്പിക്കാനൊരുങ്ങി സായ് പല്ലവി

കാറ് എന്ന് പേരിട്ടിരിക്കുന്ന ഹൊറര്‍ ചിത്രത്തില്‍ സായ് പല്ലവിയാണ് നായികയാവുന്നത്. അമല പോളിന്റെ മുന്‍ഭര്‍ത്താവ് എഎല്‍ വിജയ് യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പിന്തുടരുന്നു

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് സായ് പല്ലവി. ചിത്രങ്ങളും പോസ്റ്റുകളും നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്.

സായ് പല്ലവിയുടെ വഴിയേ അനുജത്തിയും

സായ് പല്ലവിയുടെ പാത പിന്തുടര്‍ന്ന് അനുജത്തി പൂജയും സിനിമാ പ്രവേശത്തിനൊരുങ്ങുകയാണ്. ഇതിനു മുന്നോടിയായാണ് കാരാ എന്ന ഷോര്‍ട്ട് ഫിലിമില്‍ പൂജ വേഷമിട്ടതെന്നാണ് സിനിമാലോകം പറയുന്നത്
29

അനുജത്തിയെ കൈപിടിച്ചുയര്‍ത്തി സായ് പല്ലവി

സായ് പല്ലവിയുടെ അനുജത്തി പൂജയെ സിനിമയിലേക്ക് കൈ പിടിച്ചുയര്‍ത്തിയത് സായ് പല്ലവിയാണ്. അനുജത്തി നായികയായ ഷോര്‍ട്ട് ഫിലിം ഫേസ് ബുക്കിലൂടെ സായ് പല്ലവി ഷെയര്‍ ചെയ്തിരുന്നു.

സായ് പല്ലവിയുടെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു

സായ് പല്ലവിയുടെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. തെലുങ്കു ചിത്രമായ ഫിദ മേയ് 11 ന് റിലീസ് ചെയ്യുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

ക്യൂട്ട് ചിത്രങ്ങള്‍ വൈറലാവുന്നു

സായ് പല്ലവിയുടെ ക്യൂട്ട് ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. മാസികകള്‍ക്കും മറ്റുമായി വേണ്ടി നടത്തുന്ന ഫോട്ടോ ഷൂട്ടുകള്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് വൈറലാവുന്നത്.

English summary
Actress Sai Pallavi who became a household name for Malayalis through her debut movie Premam is here on her Birthday with a surprise to her fans! The motion teaser of her maiden Telugu movie Fidaa has been released today and it is making her even more sensuous.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam