അധ്യാപികയാവും മുന്‍പ് സായി ശ്വേത ടീച്ചര്‍ കലാഭവന്‍ മണി ചിത്രത്തില്‍! നിര്‍മ്മാതാവിന്റെ പോസ്റ്റ്‌

By Midhun Raj

മിട്ടുപൂച്ചയുടെയും തങ്കു പൂച്ചയുടെയും കഥ പറഞ്ഞ് മലയാളി മനസുകളില്‍ ഇടംനേടിയ അധ്യാപികയാണ് സായി ശ്വേത ടീച്ചര്‍. ഓണ്‍ലൈന്‍ ക്ലാസ് ആരംഭിച്ച സമയത്താണ് ടീച്ചര്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമായത്. ഒന്നാം ക്ലാസിലെ കുട്ടികള്‍ക്കാണ് സായി ശ്വേത ടീച്ചര്‍ ക്ലാസ് എടുത്തത്. ഓണ്‍ലൈന്‍ ക്ലാസിന് പിന്നാലെ നിരവധി ട്രോളുകള്‍ ടീച്ചറുമായി ബന്ധപ്പെട്ട് ഇറങ്ങിയിരുന്നു.

എന്നാല്‍ അതിനെല്ലാം നന്ദി പറഞ്ഞുകൊണ്ടാണ് അവര്‍ എത്തിയത്. എന്നെ ആദ്യമായി ട്രോളിയ ട്രോളന്മാര്‍ക്ക് ഒത്തിരി നന്ദി എന്ന് കുറിച്ചുകൊണ്ടായിരുന്നു ടീച്ചര്‍ എത്തിയത്. ട്രോളുകള്‍ക്ക് പുറമെ വാര്‍ത്തകളിലും അഭിമുഖങ്ങളിലുമെല്ലാം ടീച്ചര്‍ നിറഞ്ഞിരുന്നു. സായി ശ്വേത ടീച്ചറുടെ ക്ലാസിനെ അഭിനന്ദിച്ച് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്.

സായി ശ്വേത ടീച്ചറെക്കുറിച്ച്

സായി ശ്വേത ടീച്ചറെക്കുറിച്ച് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിബു ജീ സുശീലന്റെതായി വന്ന ഫേസ്ബുക്ക് പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അധ്യാപികയാവും മുന്‍പ് ടീച്ചര്‍ സിനിമയില്‍ അഭിനയിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. 2009ലാണ് സായി ശ്വേത ടീച്ചര്‍ അഭിനയിച്ച ചിത്രം വെളളിത്തിരയിലെത്തുന്നത്.

കലാഭവന്‍ മണിയായിരുന്നു

കലാഭവന്‍ മണിയായിരുന്നു ചിത്രത്തിലെ നായകനെന്നും ഷിബു സുശീലന്‍ തന്റെ പോസ്റ്റില്‍ പറയുന്നു. ഷിബു ജി സുശീലന്റെ വാക്കുകളിലേക്ക്: ടിവിയില്‍ കണ്ടപ്പോള്‍ മുതല്‍ ഒരു സംശയം ഈ ടീച്ചറെ എവിടെയോ കണ്ടിട്ട് ഉണ്ടല്ലോ എന്ന്. അങ്ങനെ സംശയം തീര്‍ക്കാന്‍ ആര്‍ട്ട് ഡയറക്ടര്‍ രാജേഷ് കല്‍പ്പത്തൂരിനെ വിളിച്ചു. അതോടെ സംശയം തീര്‍ന്നു.

2005ല്‍ ഞാന്‍

2005ല്‍ ഞാന്‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ആയി വര്‍ക്ക് ചെയ്ത സിനിമയില്‍ അഭിനയിക്കാന്‍ വന്ന മിടുക്കി കുട്ടി ശ്വേത ആണ് ഇന്നത്തെ കേരളത്തിലെ ഹിറ്റ് ടീച്ചര്‍ എന്ന്. പഠിക്കുന്ന സമയത്ത് എല്ലാ കലാപരിപാടിക്കും സമ്മാനങ്ങള്‍ വാരിക്കൂട്ടിയ കുഞ്ഞു സായി. ടീച്ചര്‍ ആയപ്പോള്‍ ആ കഴിവ് പഠിപ്പിക്കുന്നതിലും കാണിച്ചു.

ഇന്നലെ ടീച്ചര്‍

ഇന്നലെ ടീച്ചര്‍ സായി ശ്വേത കുട്ടികളെ മാത്രം അല്ല പഠിക്കാന്‍ പഠിപ്പിച്ചത്. ഇങ്ങനെ ആണ് കുഞ്ഞു കുട്ടികളെ പഠിപ്പിക്കേണ്ടത് എന്ന് ചില ടീച്ചര്‍ മാരെയും ഇതിലൂടെ പഠിപ്പിച്ചു. സായി ശ്വേത ടീച്ചര്‍ക്ക് എന്റെയും കുടുംബത്തിന്റെയും ആശംസകള്‍ ഷിബു ജി സുശീലന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഥ പറയും തെരുവോരം

കഥ പറയും തെരുവോരം എന്നായിരുന്നു കലാഭവന്‍ മണി നായകനായ ആ ചിത്രത്തിന്റെ പേര്. മാനത്തെ കൊട്ടാരം ഡയറക്ടര്‍ സുനിലാണ് സിനിമ സംവിധാനം ചെയ്തത്. ഭിക്ഷാടനത്തിന് എതിരെയുളള ചിത്രത്തില്‍ കുറെ കുട്ടികളായിരുന്നു മെയിന്‍. ഇട്ടിമാണി മേഡ് ഇന്‍ ചൈന സംവിധാനം ചെയ്ത ജിബി മാളയും ജോജുവും അന്ന് ആ ചിത്രത്തില്‍ അസോസിയേറ്റ്/ അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ ആയിരുന്നു. ഷിബു ജി സുശീലന്‍ ന്യൂസ് 18നോട് പറഞ്ഞു.

Read more about: kalabhavan mani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X