വിക്രം വേദയിൽ നിന്ന് ആമീർ ഖാൻ പുറത്ത്, പകരം ഹൃത്വിക് റോഷന്‍,
തെന്നിന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ചയായ ചിത്രമാണ് വിക്രം വേദ. മാധവനും വിജയ് സേതുപതിയും പ്രധാന വേഷത്തിലെത്തിയ ചിത്രം തമിഴിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമാ ലോകത്തും ചർച്ച വിഷയമായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ ഹിന്ദി പതിപ്പ് എത്തുകയാണ്. ഹൃത്വിക് റോഷനും സെയ്ഫ് അലിഖാനുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പുറത്തു വന്ന റിപ്പോർട്ട് പ്രകാരം ചിത്രത്തില്‍ അധോലോക നായകനായ വേദയുടെ കഥാപാത്രത്തെയാണ് ഹൃത്വിക് അവതരിപ്പിക്കുന്നത്. പോലീസ് കഥാപാത്രമായ വിക്രമായി സെയ്ഫ് അലിഖാനെത്തും. നേരത്തെ വേദയായി നടൻ ആമീർ ഖാന്റെ പേരായിരുന്നു പ്രചരിച്ചത്. എന്നാൽ ഇപ്പോൾ ആമീറിന് പകരമായിട്ടാണ് ഹൃത്വിക് എത്തിയത്. തമിഴ് ചിത്രമൊരുക്കിയ ഗായത്രി-പുഷ്‌കര്‍ ജോഡിയാണ് ഹിന്ദി പതിപ്പ് സംവിധാനം ചെയ്യുന്നത്.
2017 ല്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്. ശശികാന്ത് നിര്‍മിച്ച ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമാണ് വിക്രം വേദാ. ആര്‍. മാധവന്‍, വിജയ് സേതുപതി എന്നിവർക്കൊപ്പം ശ്രദ്ധ ശ്രീനാഥ്, കതിര്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരാണ് മറ്റു വേഷങ്ങളിലെത്തിയത്. നായകന്‍- വില്ലന്‍ എന്ന പരമ്പരാഗത സങ്കല്‍പ്പത്തെ പൊളിച്ചടുക്കുന്നതായിരുന്നു വിക്രം വേദയുടെ പ്രമേയം. ബോക്‌സ് ഓഫീസിലെ തകര്‍പ്പന്‍ വിജയത്തോടൊപ്പം മികച്ച നിരൂപക പ്രശംസയും ചിത്രം കരസ്ഥമാക്കിയിരുന്നു.


Click it and Unblock the Notifications