Just In
- 11 hrs ago
ഇതുകൊണ്ടാണ് നിര്‍മ്മാണ- വിതരണ മേഖലയില്‍ നിന്ന് പിന്‍വാങ്ങിയത്, തുറന്ന് പറഞ്ഞ് ലാൽ
- 11 hrs ago
മോഹന്‍ലാലിന്റെ അഭിനയത്തില്‍ ഞാന്‍ കാണുന്ന പ്രത്യേകത അതാണ്, വെളിപ്പെടുത്തി ശ്രീകുമാരന്‍ തമ്പി
- 12 hrs ago
ആനകള്‍ അമ്പരന്നു നില്‍ക്കുകയാണ്, നൃത്തം ചെയ്ത അനുഭവം പങ്കുവെച്ച് നടി
- 12 hrs ago
അന്ന് ഒന്നര ലക്ഷം രൂപ നല്കി, എല്ലാ കാര്യങ്ങള്‍ക്കും ഒപ്പം നിന്നു, സഹായിച്ച നടനെക്കുറിച്ച് കെപിഎസി ലളിത
Don't Miss!
- News
കർഷകരുടെ വരുമാനം പല ഇരട്ടിയാക്കുമെന്ന് അമിത് ഷാ, പിന്നോട്ടില്ലെന്ന് കർഷകർ, കേസ് വീണ്ടും കോടതിയിൽ
- Sports
IND vs AUS: ഓസ്ട്രേലിയ മുന്നേറുന്നു, ലീഡ് 150 കടന്നു
- Lifestyle
ആരോഗ്യം മോശം, മാനസികാസ്വാസ്ഥ്യം ഫലം; ഇന്നത്തെ രാശിഫലം
- Finance
കൊവിഡിനിടയിലും ആശ്വാസമായി എക്സൈസ് നികുതി, 48 ശതമാനത്തിന്റെ വന്‍ കുതിപ്പ്!!
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് എനിക്ക് സിനിമയിലേക്കുള്ള വഴി തുറന്നത്: സൈജു കുറുപ്പ്
മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ നായകനായി തുടക്കം കുറിച്ച താരമാണ് സൈജു കുറുപ്പ്. ഹരിഹരന് സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ് നടന് സിനിമയിലെത്തുന്നത്. തുടര്‍ന്ന് നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ സൈജു കുറുപ്പ് തിളങ്ങിയിരുന്നു. സൂപ്പര്‍താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം സിനിമകളില്‍ പ്രധാന വേഷങ്ങളില്‍ നടനും അഭിനയിച്ചു. ട്രിവാന്‍ഡ്രം ലോഡ്ജ്, ആട് സീരീസ് പോലുളള പടങ്ങള്‍ സെെജു കുറുപ്പിന്റെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയിരുന്നു.
ഇന്ന് മലയാള സിനിമയില്‍ സഹനടനായുളള വേഷങ്ങളില്‍ തിളങ്ങിനില്‍ക്കുന്ന താരം കൂടിയാണ് സൈജു കുറുപ്പ്. അതേസമയം മയൂഖത്തിന് മുന്‍പ് തനിക്ക് സിനിമയില്‍ ഓഫര്‍ ലഭിച്ചിരുന്നുവെന്ന് ഒരഭിമുഖത്തില്‍ നടന് വെളിപ്പെടുത്തിയിരുന്നു. എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് തനിക്ക് സിനിമയിലേക്കുളള വഴി തുറന്നതെന്നും നടന് പറയുന്നു. സിനിമ ഞാന്‍ ആഗ്രഹിച്ച മേഖലയല്ല, യാദൃശ്ചികമായി വന്നു ചേര്‍ന്നതാണെന്ന് സൈജു കുറുപ്പ് പറയുന്നു.
ജോലിയുടെ സെയില്‍സിന്റെ ഭാഗമായി എംജി ശ്രീകുമാറിന്റെ അടുത്ത് പോയതാണ് എനിക്ക് സിനിമയിലേക്കുളള വഴി തുറന്നത്. മയൂഖം എന്ന സിനിമയില്‍ അഭിനയിക്കും മുന്‍പേ എനിക്ക് ഓഫര്‍ വന്നിരുന്നു. പക്ഷേ ജോലി വിട്ടു സിനിമ സ്വീകരിക്കാന്‍ അന്ന് മനസ് അനുവദിച്ചില്ല. മാത്രമല്ല, വീട്ടില്‍ നിന്നും പിന്തുണയില്ലായിരുന്നു. ഒന്ന് രണ്ട് സിനിമയില്‍ അഭിനയിച്ചാല്‍ ഞാന്‍ ചെയ്യുന്ന ജോലിയുടെ സെയില്സിന് ഗുണമാകും എന്ന ചിന്തയിലാണ് ഞാന്‍ സിനിമയിലേക്കു വരുന്നത്. ഒരു സിനിമാ നടനായതുകൊണ്ട് അങ്ങനെ ചില ഗുണങ്ങള്‍ എനിക്ക് ലഭിച്ചിട്ടുണ്ട്. ജയരാജ് സാറിന്റെ അശ്വാരൂഢനൊക്ക ചെയ്യുന്ന സമയത്ത് ഞാന്‍ ജോലിയില്‍ നിന്ന് ഇടവേള എടുത്താണ് അഭിനയിക്കാന്‍ വന്നത്.
ജോഷി സാര്‍ ഉള്‍പ്പെടെയുളളവരോട് ചാന്‍സ് ചോദിച്ചിട്ടാണ് ഞാന്‍ വീണ്ടും വീണ്ടും സിനിമകളില്‍ അഭിനയിച്ചുകൊണ്ടിരുന്നത്. അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞു. അതേസമയം കഴിഞ്ഞ വര്‍ഷമാണ് കോമഡി റോളുകളിലും സൈജു കുറുപ്പ് തിളങ്ങിയത്. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്, ഡ്രൈവിംഗ് ലൈസന്‍സ് പോലുളള സിനിമകളില്‍ ഹാസ്യത്തിന് പ്രാധാന്യമുളള റോളുകളിലാണ് നടന് അഭിനയിച്ചത്. ഇതിന് മികച്ച കോമേഡിയനുളള പുരസ്കാരങ്ങളും സൈജു കുറുപ്പിന് ലഭിച്ചിരുന്നു.
കരീന കപൂറിന്റെ ഗര്‍ഭകാല ചിത്രങ്ങള്‍ വൈറല്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം