'റീടേക്ക് വേണ്ടി വന്നപ്പോൾ ജയസൂര്യ ഒറിജിനൽ ആട്ടുംകാട്ടം തന്നെ വായിലിട്ട് ചവച്ചു'; അനുഭവം പറഞ്ഞ് സൈജു കുറുപ്പ്
മലയാള സിനിമയിലെ വേഴ്സറ്റൈൽ ആക്ടേഴ്സിൽ ഒരാളാണ് നടൻ ജയസൂര്യ. പക്ഷെ അധികമാരും അത് പുകഴ്ത്തി കാണാറില്ല. വേഴ്സറ്റൈൽ ആക്ടേഴ്സിന്റെ ലിസ്റ്റിൽ ജയസൂര്യ ഉൾപ്പെട്ടത് ഒന്നാമത്തെ സിനിമ മുതലുള്ള കഠിനാധ്വാനം ഒന്നുകൊണ്ട് മാത്രമാണ്. അഭിനയത്തോടും സിനിമയോടുമുള്ള അമിതാവേശവും സിനിമയിൽ ഉയരങ്ങൾ കീഴടക്കാൻ താരത്തെ സഹായിച്ചു. അത് തന്നെയാണ് മറ്റ് യുവനടന്മാരിൽ നിന്ന് ജയസൂര്യയെ വ്യത്യസ്ഥനാക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന്.
കഥാപാത്രത്തിന്റെ പൂർണതയ്ക്ക് വേണ്ടി ഏതറ്റം വരെയും ജയസൂര്യ പോകും. യുവതാര നിരയിൽ ചലഞ്ചിങ് റോളുകൾ ചെയ്യുന്നതിൽ മുൻനിരയിൽ തന്നെയുണ്ട് ജയസൂര്യ. അപ്പോത്തിക്കരി, ലുക്കാ ചുപ്പി, സു സു സുധി വാത്മീകം, ബ്യൂട്ടിഫുൾ, ക്യാപ്റ്റൻ, ഞാൻ മേരിക്കുട്ടി തുടങ്ങിയ ചിത്രങ്ങൾ ഇതിനുദാഹരണങ്ങളാണ്.

മിമിക്രിയിൽ നിന്ന് തുടങ്ങി ജൂനിയർ ആർട്ടിസ്റ്റ്, അവതാരകൻ, അങ്ങനെ സിനിമയിൽ എത്തിപ്പെടാൻ വേണ്ടി ജയസൂര്യ ചെയ്യാത്ത റോളുകളില്ല. അപരൻമാർ നഗരത്തിൽ, പത്രം, ഗ്രാമപഞ്ചായത്ത്, ദോസ്ത് തുടങ്ങിയവയിൽ ജൂനിയർ ആർടിസ്റ്റായി അഭിനയിച്ച താരം 2002ൽ വിനയൻ സംവിധാനം ചെയ്ത ഊമപെണ്ണിന് ഉരിയാട പയ്യനിൽ നായക വേഷം ചെയ്താണ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്.
അതെ സിനിമയുടെ തമിഴ്, കന്നട റീമേക്കിലും നായകൻ ജയസൂര്യ തന്നെയായിരുന്നു. നിരവധി മൾട്ടിസ്റ്റാർ ചിത്രങ്ങളുടെയും ഭാ ഗമായിട്ടുള്ള ജയസൂര്യയുടെ സിനിമകളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മലയാളികളുടെ മനസിലേക്ക് ഓടി വരുന്ന സിനിമയാണ് മിഥുൻ മാനുവൽ തോമസിന്റെ ആട്. ഇപ്പോഴും ജയസൂര്യയെ കാണുമ്പോൾ ഷാജിയേട്ടാ എന്ന് നീട്ടിവിളിക്കുന്നതിലാണ് പ്രേക്ഷകരുടെ സന്തോഷം.
ആടിന്റെ ആ ദ്യ ഭാ ഗം തിയേറ്ററിൽ വലിയ പരാജയമായിരുന്നു. പിന്നീട് ടിവിയിലും ഓൺലൈനിലും റീലിസായതോടെ പടം കേറി ക്ലിക്കായി. അങ്ങനെയാണ് സിനിമയുടെ രണ്ടാം ഭാ ഗത്തെ കുറിച്ച് അണിയറപ്രവർത്തകർ ആലോചിക്കുന്നത്. കൗണ്ടറുകളുടെ മഴയാണ് ആടിന്റെ രണ്ട് പാർട്ടിലും കാണാൻ സാധിക്കുന്നത്. സിനിമയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് നായകൻ ജയസൂര്യയുടെ ഷാജിപാപ്പനായുള്ള പ്രകടനമായിരുന്നു.
ഇപ്പോഴും റിപ്പീറ്റ് വാല്യുവിന്റെ കാര്യത്തിൽ മുന്നിലാണ് ആട്. അതുപോലെ ഒരു സഹനടന് കിട്ടാവുന്ന കയ്യടികൾ ഏറെ വാങ്ങിയ കഥാപാത്രമായിരുന്നു സൈജു കുറുപ്പിന്റെ അറയ്ക്കൽ അബു. ഇപ്പോഴിതാ ആടിൽ അഭിനയിച്ചപ്പോഴുള്ള ഒരു അനുഭവം ക്ലബ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ പങ്കിട്ടിരിക്കുകയാണ് സൈജു കുറുപ്പ്.

ഷാജി പാപ്പനേയും ടീമിനേയും പോലീസ് പിടിക്കുന്ന സീനിൽ ആട്ടുംകാട്ടം ചവയ്ക്കുന്നത് കാണിക്കാനായി ഒറിജിനൽ ആട്ടുംകാട്ടം തന്നെയാണ് ജയസൂര്യ വായിലിട്ട് ചവച്ചതെന്നാണ് സൈജു കുറുപ്പ് പറയുന്നത്. 'ഞാൻ ആട്ടുംകാട്ടം തിന്നില്ല. ആ സീനിന് വേണ്ടി ആയുർവേദ ഗുളിക കളായിരുന്നു ഉപയോ ഗിച്ചത്. ഒപ്പം ഷോയ്ക്ക് വേണ്ടി കുറച്ച് ആട്ടുംകാട്ടവും വെച്ചിരുന്നു.'
'ആ സീനിന് റീടേക്ക് വന്നപ്പോൾ ജയൻ നോക്കിയപ്പോൾ ഒറിജിനൽ കാട്ടം കണ്ടു. അതുകൊണ്ട് വേഗം അത് വാങ്ങി വായിലിട്ട് ചവച്ചു. കട്ട് ചെയ്ത് വേറെ എടുത്ത് ചവക്കാനൊന്നും ജയൻ നിന്നില്ല ഷോട്ട് തീർന്നപ്പോൾ വാ കഴുകി', എന്നാണ് സൈജു കുറുപ്പ് അനുഭവം പങ്കിട്ട് പറഞ്ഞത്. നിരവധി പേരാണ് സൈജുവിന്റെ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.
എക്സ്പ്രഷൻ കണ്ടപ്പോൾ ഒറിജിനലാണെന്ന് തോന്നിയിരുന്നു, അറക്കൽ അബു... ഓർമ്മിപ്പിക്കരുത് പൊന്നേ... അറിയാതെ ചിരിച്ചുപോകും എന്നിങ്ങനെ എല്ലാമാണ് കമന്റുകൾ. കുട്ടികൾ മുതൽ എല്ലാവരും ഒരുപോലെ ഇഷ്ടപെട്ട കഥാപാത്രമാണ് ഷാജി പാപ്പൻ. ഒരു പരാജയപ്പെട്ട സിനിമയുടെ രണ്ടാം ഭാഗത്തിനായി മലയാള സിനിമപ്രേമികൾ ഒന്നടങ്കം കാത്തിരുന്നുവെന്നതാണ് ആടിന്റെ മറ്റൊരു ചരിത്രം. 2017 ക്രിസ്തുമസ് റിലീസായിട്ടാണ് ആട് 2 വന്നത്. ആദ്യ ദിനം മുതൽ തിയേറ്ററിൽ വൻ തിരക്കായിരുന്നു. കൂടുതൽ ഫാൻസ് ഷോ, സ്പെഷ്യൽ ഷോ ഒക്കെ കളിച്ചു ചിത്രം.


Click it and Unblock the Notifications











