അന്ന് തന്റെ കാര്യത്തില്‍ ജയസൂര്യ പറഞ്ഞത് സത്യമായി, വെളിപ്പെടുത്തി സൈജു കുറുപ്പ്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സൈജു കുറുപ്പ്. 2005 ല്‍ പുറത്ത് ഇറങ്ങിയ മയൂഖം എന്ന ചിത്രത്തില്‍ നായകനായിട്ടായിരുന്നു കരിയര്‍ ആരംഭിച്ചത്. പിന്നീട് വില്ലനായും സഹനടനായും കോമഡി വേഷത്തില നടന്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ആദ്യകാലത്ത് കൂടുതലും പരുക്കന്‍ കഥാപാത്രങ്ങളായിരുന്നു തേടി എത്തിയിരുന്നത്. എന്നാല്‍ 2015 ല്‍ പുറത്ത് ഇറങ്ങിയ ആട് എന്ന ചിത്രം സൈജു കുറുപ്പിന്റെ കരിയര്‍ മാറ്റുകയായിരുന്നു. ചിത്രത്തിലെ അറയ്ക്കല്‍ അബു ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഡയലോഗും പ്രേക്ഷകരുടെ ഇടയില്‍ ഏറെ ശ്രദ്ധിത്തപ്പെട്ടിരുന്നു.

ഇപ്പോഴിത ആട് എന്ന ചിത്രത്തിലെ അറിയാക്കഥ പങ്കുവെയ്ക്കുകയാണ് സൈജു കുറുപ്പ്. ചിത്രത്തിലെ വൈറല്‍ സംഭാഷണം ജയസൂര്യയുടെ സംഭാവനയാണെന്നാണ് നടന്‍ പറയുന്നത്. ക്യാന്‍മീഡിയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആട് പോലെയുള്ള ഹ്യൂമറിന് പ്രാധാന്യമുള്ള സിനിമകള്‍ ചെയ്യുമ്പോള്‍ ജയനെ പോലെയുളളവരുടെ സപ്പോര്‍ട്ട് ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.

ജയസൂര്യയുടെ സഹായം

സൈജു കുറുപ്പിന്റെ വാക്കുകള്‍ ഇങ്ങനെ... ''ആട് പോലെ ഹ്യൂമറിന് പ്രധാന്യമുള്ള സിനിമ ചെയ്യുമ്പോള്‍ ജയനെ പോലുള്ളവരുടെ സപ്പോര്‍ട്ട് ആവശ്യമാണ്. അദ്ദേഹമത് വാരിക്കോരി തരുകയും ചെയ്യും. ആടില്‍ എന്റെ ഏറ്റവും ഹിറ്റായ ഡയലോഗ് 'ഷാജിയേട്ടാ നമ്മള്‍ പോലുമറിയാതെ നമ്മളൊരു അധോലോകമായി മാറിയിരിക്കുന്നു' എന്നതാണ്. അത് ജയന്റെ സംഭാവനയാണ്.അതുപോലെ 'ഷാജിയേട്ടാ ഇവളെയങ്ങ്' എന്ന ഡോയലോഗും 'ആട്ടിന്‍കാട്ടത്തിന് പിന്നെ അവലോസുണ്ടയുടെ രുചിയുണ്ടാവില്ലല്ലോ ഷാജിയേട്ടാ' എന്ന ഡയലോഗും ജയസൂര്യ കൊണ്ടുവന്നതാണ്,' സൈജു കുറുപ്പ് കൂട്ടിച്ചേര്‍ത്തു.

ഡയലോഗ്

ഷാജിയേട്ടാ ഇവളെയങ്ങ് എന്ന ഡയലോഗ് അഭിനയിക്കുന്നതിന് മുന്‍പ് ജയസൂര്യ എന്നോട് പറഞ്ഞു, 'നോക്കിക്കോ സൈജു ഒരുപാട് ട്രോളന്മാര്‍ ഈ ഡയലോഗ് ഉപയോഗിക്കും'. ഇപ്പോഴും ആള്‍ക്കാര് പൊതുവേ ദാസന്റേയും വിജയന്റേയും ഡയലോഗ് പോലെ ഉപയോഗിക്കുന്നതാണ് ആടിലെ ഈ ഡയലോഗെന്നും സൈജു കൂട്ടിച്ചേര്‍ത്തു''2015 ല്‍ പുറത്ത് ഇറങ്ങിയ ആട് ഒരു ഭീകര ജീവി ആണ് എന്ന ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു. എന്നാല്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടേയും മറ്റും ചിത്രം ശ്രദ്ധിക്കപ്പെടുകയായിരുന്നു.ആട് ഒരു ഭീകര ജീവി പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയായതോടെ ഇതിന്റെ രണ്ടാംഭാഗം ഇറക്കുകയായിരുന്നു. 2007 ല്‍ ആയിരുന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്ത് വന്നത്.

  ദുല്‍ഖര്‍

സൈജു കുറുപ്പിന്റെ ഏറ്റവും പുതിയ ചിത്രമാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍. നടന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണിത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണക്കമ്പനിയായ വേഫറെര്‍ ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സൈജു കുറുപ്പുമായുള്ള സൗഹൃദത്തിന്റെ പശ്ചത്തലത്തിലായിരുന്നു ദുല്‍ഖര്‍ സിനിമ നിര്‍മ്മിച്ചതെന്നും താരം ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഒരു സുഹൃത്തെന്ന നിലയില്‍ ദുല്‍ഖര്‍ എനിക്കുവേണ്ടി ചെയ്തുതന്ന സിനിമയാണ് ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍ എന്നാണ് സൈജു കുറുപ്പ് പറഞ്ഞത്.

 സൗഹൃദത്തിന്റെ  പേരില്‍ സിനിമ

ചിത്രത്തെ കുറിച്ച് ഞാന്‍ ദുല്‍ഖറിനോട് പറഞ്ഞപ്പോള്‍ കഥപോലും കേള്‍ക്കാതെ അദ്ദേഹം യെസ് പറയുകയായിരുന്നു. ഒരു സുഹൃത്ത് എന്ന നിലയില്‍ എന്നെ സപ്പോര്‍ട്ട് ചെയ്യാനായിരുന്നു അദ്ദേഹം ആ സിനിമ നിര്‍മിക്കാമെന്ന് ഏറ്റത്. അതിനുമുമ്പ് കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞു. അതിനുശേഷം ഒരു തീരുമാനം എടുത്താല്‍ മതിയെന്നും. കഥ ദുല്‍ഖറിനും ഇഷ്ടമായി. ഇനി അഥവാ ആ കഥ ഇഷ്ടമായില്ലെങ്കില്‍പോലും അദ്ദേഹം ആ സിനിമ ചെയ്യുമായിരുന്നു,' സൈജു കുറുപ്പ് പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X