നട്ടെല്ലില്ലേ സെെജൂ, പ്രതികരിക്കെന്ന് ഭാര്യ പറയും, ഭയങ്കരമായി ദേഷ്യം വന്നാലും ഞാൻ ചെയ്യുക: സെെജു കുറുപ്പ്

അർഹമായ അം​ഗീകാരം എന്നാണ് സെെജു കുറുപ്പിന്റെ കരിയറിലെ ഇന്നത്തെ വിജയത്തെക്കുറിച്ച് പ്രേക്ഷകർ പറയുന്നത്. ചെയ്ത മിക്ക വേഷങ്ങളും മികച്ചതാക്കിയ സെെജു കുറുപ്പിന് പക്ഷെ നായക നിരയിലേക്ക് സ്ഥിരതയുള്ള സ്ഥാനം ലഭിച്ചിരുന്നില്ല. എന്നാൽ ഭരതനാട്യം, മോഹിനിയാട്ടം എന്നീ സിനിമകളുടെ വിജയം സെെജു കുറുപ്പിനെ ബോക്സ് ഓഫീസ് മൂല്യമുള്ള താരമാക്കി മാറ്റിക്കഴിഞ്ഞു. അപമാനങ്ങളെ നേരിട്ടതിനെക്കുറിച്ച് സെെജു കുറുപ്പ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. മനോരമ ന്യൂസിൽ സംസാരിക്കുകയായിരുന്നു നടൻ.

പണ്ടത്തെ പോലെ ഉഷാറില്ല, എല്ലാം നേരിടാമെന്ന ആത്മവിശ്വാസമില്ല; രേണു ചേച്ചിയെ വിളിച്ചപ്പോൾ: പ്രതീഷ് പ്രകാശ്
പണ്ടത്തെ പോലെ ഉഷാറില്ല, എല്ലാം നേരിടാമെന്ന ആത്മവിശ്വാസമില്ല; രേണു ചേച്ചിയെ വിളിച്ചപ്പോൾ: പ്രതീഷ് പ്രകാശ്

കരിയറിൽ അപമാനങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊക്കെ എല്ലാവരുടെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടാകും. നമ്മളിപ്പോൾ കോർപറേറ്റിൽ വർക്ക് ചെയ്താലും സിനിമയിൽ വർക്ക് ചെയ്താലും പല സ്റ്റേജിലും അപമാനിക്കപ്പെട്ടതായി ഫീൽ ചെയ്യും. അത് ഓരോ ആൾക്കാരുടെ ആ സമയത്തെ മാനസികാവസ്ഥയാണ്. എന്നെപ്പോലെ കുറച്ച് പേരെങ്കിലും അതേക്കുറിച്ച് ബോധവാൻമാരായി സംസാരിക്കും. ഭയങ്കരമായി ദേഷ്യം വന്നാലും ഞാൻ ചിലപ്പോൾ പ്രതികരിക്കില്ല. നട്ടെല്ലില്ലേ സെെജുവിന്, യു റിയാക്ട് എന്ന് ഇടയ്ക്കൊരിക്കൽ എന്റെ ഭാര്യ പറഞ്ഞു. ദേഷ്യം പുറത്തേക്ക് കൊണ്ട് വരാത്തതാണ്. ഞാൻ സമാധാനം പാലിക്കാൻ ആ​ഗ്രഹിക്കുന്നയാളാണ്.

എല്ലാ മോശം അനുഭവങ്ങളും മറന്നിരിക്കുകയാണ്. സിനിമകൾ അധികമില്ലാത്ത സമയത്ത് ഒരു സിനിമയിലേക്ക് വിളിക്കുകയും അതിൽ പിന്നെ ഇല്ലെന്ന് അറിയുന്നു. ആരുടെ സ്വാധീനം കൊണ്ടാണെന്ന് അറിയില്ല. ഇന്നിപ്പോൾ ഒരു പ്രൊജക്‌ട് മാറിപ്പോയാൽ എന്നെ അത്ര ബാധിക്കില്ല. എന്നാൽ അന്ന് അങ്ങനെയല്ല. മൂന്ന് നാല് മാസം കൂടുമ്പോൾ ഒരു സിനിമ കിട്ടുന്നതാണ്. അതിലെ സാലറി കണക്ക് കൂട്ടി പ്ലാൻ ചെയ്യുമ്പോഴാണ് പെട്ടെന്ന് പ്രൊജക്ട് ഇല്ലാതാകുന്നത്. ഇത്തരം അനുഭവങ്ങൾ എല്ലാവർക്കുമുണ്ടാകുമെന്നും സെെജു കുറുപ്പ് പറയുന്നു.

Saiju Kurup

ഭാര്യക്ക് സ്നേഹവും ബഹുമാനവുമാണ്. അതിൽ നിന്ന് വരുന്ന നിയന്ത്രണമുണ്ട്. സെെജു അത് ചെയ്യല്ലേ എന്നൊന്നും പറഞ്ഞിട്ടില്ല. ആലോചിക്ക് എന്നാണ് പറയാറ്. എന്നെ ഒരിക്കലും കെട്ടിയിട്ടിട്ടില്ല. നാലഞ്ച് ദിവസങ്ങൾ അടുപ്പിച്ച് മീറ്റിം​ഗ് കാരണം വെെകി വന്നാൽ സെെജു ഇങ്ങനെ എപ്പോഴും വെെകി വീട്ടി വരുന്നത് ശരിയാണോ എന്ന് ഭാര്യ ചോദിക്കും. അപ്പോൾ താൻ ആലോചിക്കുമെന്നും സെെജു കുറുപ്പ് പറയുന്നു.

Read more about: saiju kurup
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X