ചാന്‍സ് ചോദിച്ച് വിളിച്ചപ്പോള്‍ അദ്ദേഹം നല്‍കിയ മറുപടി വേദനിപ്പിച്ചു: തുറന്നുപറഞ്ഞ് സെെജു കുറുപ്പ്

By Midhun Raj

മലയാളത്തില്‍ നായകനായും സഹനടനായുമൊക്കെ തിളങ്ങിയ താരമാണ് സൈജു കുറുപ്പ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് നടന്‍ സിനിമയില്‍ എത്തിയത്. തുടര്‍ന്ന് മോളിവുഡിലെ മുന്‍നിര സംവിധായകരുടെയെല്ലാം സിനിമകളില്‍ പ്രധാന വേഷത്തില്‍ സെെജു കുറുപ്പ് എത്തിയിരുന്നു. ജയസൂര്യയും അനൂപ് മേനോനും മുഖ്യ വേഷത്തില്‍ എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയാണ് നടന്റെ കരിയറില്‍ വഴിത്തിരിവായത്.

പിന്നീട് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ കഥാപാത്രവും സെെജു കുറുപ്പിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു. ആട് സീരിസിലെ അറക്കല്‍ അബു നടന്റെതായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രമാണ്. ആടിലെ വേഷം സംവിധായകന്‍ മിഥുന്‍ മാനുവല്‍ തോമസിനെ അങ്ങോട്ട് വിളിച്ച് ചോദിച്ചതാണെന്ന് സൈജു കുറുപ്പ് പറഞ്ഞിരുന്നു. അന്ന് ഏറെ വിഷമിപ്പിക്കുന്നതും പിന്നീട് സന്തോഷിപ്പിച്ചതുമായ അനുഭവമാണ് തനിക്കുണ്ടായതെന്നും നടന്‍ പറയുന്നു.

ആട് എന്ന സിനിമയില്‍

ആട് എന്ന സിനിമയില്‍ വര്‍ക്ക് ചെയ്യാന്‍ അതിയായ ആഗ്രഹമുളളതിനാല്‍ എനിക്കതില്‍ ഒരു വേഷം തരുമോ എന്ന് ചോദിക്കാന്‍ മിഥുനെ വിളിച്ചിരുന്നു എന്ന് സൈജു കുറുപ്പ് പറയുന്നു. അപ്പോള്‍ മിഥുന്‍ പറഞ്ഞ് രണ്ട് മറുപടികളില്‍ ഒന്ന് വിഷമിപ്പിക്കുന്നതും, മറ്റൊന്ന് സന്തോഷിപ്പിക്കുന്നതുമായിരുന്നു. നിങ്ങള്‍ മലയാള സിനിമയില്‍ നിന്ന് പുറത്തായ നടനാണ് എന്നാണ് ഞാന്‍ കരുതിയത്.

പക്ഷേ നിങ്ങളുടെ തിരിച്ചുവരവ്

പക്ഷേ നിങ്ങളുടെ തിരിച്ചുവരവ് ഗംഭീരമായിരുന്നു. ആട് എന്ന സിനിമയില്‍ എല്ലാം ഗ്രാമീണരായിട്ടുളള കഥാപാത്രങ്ങളാണ്. എന്നില്‍ താങ്കളുടെ അപ്പിയറന്‍സിന് പറ്റിയ വേഷമില്ല എന്ന് മിഥുന്‍ എന്നോട് പറഞ്ഞപ്പോള്‍ എന്റെ തിരിച്ചുവരവിനെ കുറിച്ച് അദ്ദേഹം പറഞ്ഞ കാര്യത്തില്‍ എനിക്ക് സന്തോഷം തോന്നി. പക്ഷേ ആട് എന്ന സിനിമയില്‍ ചാന്‍സ് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടി വിഷമമുണ്ടാക്കുന്നതായിരുന്നു. സൈജു കുറുപ്പ് പറഞ്ഞു.

അതേസമയം ആടില്‍

അതേസമയം ആടില്‍ അവസരത്തിനായി സൈജു കുറുപ്പ് വിളിച്ചതിനെ കുറിച്ച് മിഥുന്‍ മാനുവലും മുന്‍പ് ഒരഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. വിജയ് ബാബുവാണ് എന്റെ നമ്പര്‍ സൈജു ചേട്ടന് കൊടുത്തതെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. ആദ്യ പടം ചെയ്യുമ്പോള്‍ സൈജു കുറുപ്പൊന്നും നമ്മുടെ റഡാറില്‍ ഇല്ല. അങ്ങനെ സൈജു ചേട്ടന്‍ വിളിക്കുന്നു. ചേട്ടനെ സിനിമയില്‍ ഉള്‍ക്കൊളളിക്കണമെന്നുണ്ട്.

ഇതിലെ കഥാപാത്രങ്ങളെല്ലാം

ഇതിലെ കഥാപാത്രങ്ങളെല്ലാം ഗ്രാമീണരാണ് എന്ന് ഞാന്‍ മറുപടി നല്‍കി. എന്റെ മനസിലെ അറക്കല്‍ അബുവിന്റെ ക്യാരക്ടറൈസേഷന്‍ വേറെയായിരുന്നു. സൈജുവേട്ടന്‍ വിളിച്ച കാര്യം ഞാന്‍ വിജയ് ബാബു ചേട്ടനോട് പറഞ്ഞു. കുറുപ്പ് നല്ല നടനാണ്. അയാള്‍ കേറി വരും എന്ന് അദ്ദേഹം പറഞ്ഞു. ഞാന്‍ ഇങ്ങനെ ആലോചിച്ചു സൈജുവേട്ടന്റെ കണ്ണുകള്‍ക്ക് ഒരു പ്രത്യേക രസമുണ്ട്. വലിയ കണ്ണുകളാണ്.

ഇയാള്‍ ഞെട്ടുന്നതും

ഇയാള്‍ ഞെട്ടുന്നതും ഉണ്ടക്കണ്ണുവെച്ച് നടക്കുന്നതും നന്നായി വരാന്‍ ചാന്‍സ് ഉണ്ടെന്ന് ചിന്തിച്ചപ്പോള്‍ തോന്നി. അങ്ങനെ കുറച്ച് ദിവസം സൈജുവേട്ടനെ അറക്കല്‍ അബുവായി സങ്കല്‍പ്പിച്ച് നോക്കാന്‍ തുടങ്ങി. ചില ആളുകളെക്കുറിച്ച് നമ്മുക്ക് തന്നെ ഒരു തോന്നല്‍ ഉണ്ടാകും. ആ തോന്നലിന്റെ പുറത്താണ് ഈ കഥാപാത്രത്തെ അദ്ദേഹത്തിന് ഏല്‍പ്പിക്കുന്നത്. അങ്ങനെ ഒരാഴ്ചയ്ക്കകം ഞാന്‍ സൈജുവേട്ടനെ വിളിച്ച് സിനിമയില്‍ റോളുണ്ടെന്ന് പറഞ്ഞു. അദ്ദേഹം സിനിമയില്‍ വന്നുകഴിഞ്ഞപ്പോള്‍ വളരെ പുതുമയുളള കഥാപാത്രമായി തോന്നുകയും ചെയ്തു. അഭിമുഖത്തില്‍ മിഥുന്‍ മാനുവല്‍ പറഞ്ഞ വാക്കുകളാണിവ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X