twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദീലീപേട്ടന്റെ സിനിമയില്‍ എനിക്ക് മാത്രം കൂവല്‍, വിഷമിപ്പിച്ച അനുഭവം പറഞ്ഞ് സൈജു കുറുപ്പ്‌

    By Midhun Raj
    |

    മലയാളത്തില്‍ നായകനായും സഹനടനായുമെല്ലാം തിളങ്ങിയ താരമാണ് സൈജു കുറുപ്പ്. ഹരിഹരന്‍ സംവിധാനം ചെയ്ത മയൂഖത്തിലൂടെ സിനിമയിലെത്തിയ താരം തുടര്‍ന്നും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ചു. സഹനടനായുളള വേഷങ്ങളിലാണ് സൈജു കുറുപ്പ് മലയാളത്തില്‍ കൂടുതല്‍ സജീവമായത്. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം പ്രാധാന്യമുളള വേഷങ്ങളില്‍ നടന്‍ അഭിനയിച്ചിരുന്നു. വില്ലന്‍ വേഷങ്ങളും അവതരിപ്പിച്ച സൈജു കുറുപ്പ് കഴിഞ്ഞ വര്‍ഷം ഹ്യൂമര്‍ റോളുകളിലൂടെയും പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തി

    ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് പോലുളള സിനിമകളിലാണ് സെെജു കുറുപ്പ് കോമഡി റോളുകളിലും അഭിനയിച്ചത്. അതേസമയം കരിയറിന്റെ തുടക്കകാലത്ത് ലഭിച്ച ഒരു കൂവല്‍ കഥ ഒരഭിമുഖത്തില്‍ സൈജു കുറുപ്പ് വെളിപ്പെടുത്തിയിരുന്നു. തന്റെ രണ്ടാമത്തെ ചിത്രമായ ലയണ്‍ തിയ്യേറ്ററില്‍ കാണാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് നടന്‍ തുറന്നുപറഞ്ഞത്.

    എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു

    എന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ജോഷി സര്‍ സംവിധാനം ചെയ്തു ദീലിപേട്ടന്‍ നായകനായ ലയണ്‍. ആ സിനിമ കാണാന്‍ ഞാന്‍ കുടുംബവുമായി തിയ്യേറ്ററില്‍ പോയി. പക്ഷേ എന്നെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടെയുണ്ടായത്. എന്നെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തിയ്യേറ്ററിലുണ്ടായിരുന്ന ചിലര്‍ കൂവി. അതു കേട്ട് മാനസികമായി തളര്‍ന്ന എന്നെ എന്റെ ഭാര്യയാണ് ആശ്വസിപ്പിച്ചത്.

    അന്ന് ഞാന്‍ ഏറെ

    അന്ന് ഞാന്‍ ഏറെ നിരാശയോടെയാണ് തിയ്യേറ്റര്‍ വിട്ടത്. അന്നത്തെ കൂവലിനേക്കാളും എന്നെ ഏറെ വിഷമിപ്പിച്ചത് പിന്നീട് അശ്വാരൂഢന്‍ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്ത് അവിടെ ഒരു പത്രപ്രവര്‍ത്തകന്‍ വന്നു. അദ്ദേഹം എന്നോട് ചോദിച്ചു. താങ്കള്‍ അഭിനയിച്ച ലയണില്‍ താങ്കളൂടെ സീന്‍ വരുമ്പോള്‍ പ്രേക്ഷകര്‍ കൂവിയത് എന്തിനാണ്.

    ആ ചോദ്യമാണ് എന്നെ എറ്റവും

    ആ ചോദ്യമാണ് എന്നെ എറ്റവും വേദനിപ്പിച്ചത്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞു. അതേസമയം
    ജയസൂര്യയും അനൂപ് മേനോനും മുഖ്യ വേഷത്തില്‍ എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമയാണ് നടന്റെ കരിയറില്‍ വഴിത്തിരിവായത്. പിന്നീട് മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആടിലെ കഥാപാത്രവും സൈജു കുറുപ്പിന്റെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.

    ആട് സീരിസിലെ അറക്കല്‍ അബു

    ആട് സീരീസിലെ അറക്കല്‍ അബു നടന്റെതായി മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം ഏറ്റെടുത്ത കഥാപാത്രമാണ്. ചെറിയ വേഷങ്ങളിലൂടെയാണ് സൈജു കുറുപ്പ് സിനിമയില്‍ ശ്രദ്ധേയനായത്. കഴിഞ്ഞ വര്‍ഷം ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ്, പ്രതി പൂവന്‍ കോഴി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ സിനിമകളിലെല്ലാം നടന്‍ തിളങ്ങിയിരുന്നു.

    Recommended Video

    മമ്മൂട്ടിയും മോഹന്‍ലാലും ആശങ്കയുമായി പകച്ചുനിന്നു | FilmiBeat Malayalam
    മലയാളത്തില്‍ സീയൂ സൂണ്‍

    മലയാളത്തില്‍ സീയൂ സൂണ്‍ ആണ് സൈജു കുറുപ്പിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഫഹദ് ഫാസില്‍ സിനിമയില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. സീ യൂ സൂണിന് പുറമെ ഫോറന്‍സിക്കും സൈജു കുറുപ്പിന്റെതായി ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രമാണ്‌.

    Read more about: saiju kurup dileep
    English summary
    saiju kurup reveals an experiance during his second film lion release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X