twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ് ആളുകളുടെ വിചാരം, എന്നാല്‍... സത്യാവസ്ഥ തുറന്നുപറഞ്ഞ് സൈജു കുറുപ്പ്‌

    By Midhun Raj
    |

    സഹനടനായുളള റോളുകളില്‍ മലയാള സിനിമയില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സൈജു കുറുപ്പ്. മയൂഖം എന്ന ഹരിഹരന്‍ ചിത്രത്തിലൂടെ അരങ്ങേറിയ താരം പിന്നീട് ക്യാരക്ടര്‍ റോളുകളിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ജയസൂര്യയും അനൂപ് മേനോനും ഒന്നിച്ച ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ് സൈജു കുറുപ്പിന്‌റെ കരിയറില്‍ വലിയ വഴിത്തിരിവായത്. ട്രിവാന്‍ഡ്രം ലോഡ്ജിന് പിന്നാലെ നിരവധി ശ്രദ്ധേയ സിനിമകളും കഥാപാത്രങ്ങളും സൈജു കുറുപ്പിന് ലഭിച്ചു. കുറച്ചുകാലമായി ഹാസ്യറോളുകളിലൂടെയാണ് നടന്‍ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്.

    ആട് സീരിസ്, ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ പോലുളള സിനിമകളിലെ സെെജു കുറുപ്പിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പതിനഞ്ച് വര്‍ഷത്തിലധികം നീണ്ട കരിയറില്‍ തൊണ്ണൂറിലധികം സിനിമകളിലാണ് സൈജു കുറുപ്പ് അഭിനയിച്ചത്. ഇതില്‍ എറ്റവുമൊടുവിലായി ഗാര്‍ഡിയന്‍ എന്ന ചിത്രമാണ് നടന്‌റെതായി റിലീസ് ചെയ്തത്.

    കൂടാതെ റിലീസിനൊരുങ്ങുന്ന

    കൂടാതെ റിലീസിനൊരുങ്ങുന്ന സിനിമകളില്‍ പ്രധാന വേഷങ്ങളിലും സൈജു കുറുപ്പ് എത്തുന്നു. അതേസമയം ഒരു ടിവി അഭിമുഖത്തില്‍ തന്‌റെ സിനിമാ കരിയറിനെ കുറിച്ച് സൈജു കുറുപ്പ് പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായിരുന്നു. മൂന്ന്, നാല് ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ അഭിനയിച്ചപ്പോള്‍ ആളുകളുടെ വിചാരം എല്ലാ സിനിമയിലും ഞാനുണ്ടെന്ന് ആണെന്നും, പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നുവെന്നതാണ് എന്റെ വിജയമെന്നും നടന്‍ പറയുന്നു.

    അമ്മയുടെയും ഭാര്യയുടെയും

    എന്നാല്‍ സത്യത്തില്‍ അത് തെറ്റാണ്, അങ്ങനെ എല്ലാ സിനിമയിലും താനില്ലെന്നും പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നത് എന്തുക്കൊണ്ടാണെന്ന് മനസിലാകുന്നില്ലെന്നും സൈജു കുറുപ്പ് പറഞ്ഞു. അമ്മയുടെയും ഭാര്യയുടെയും പ്രാര്‍ത്ഥന കൊണ്ട് ആളുകള്‍ ശ്രദ്ധിക്കുന്ന മൂന്ന് നാല് സിനിമകളില്‍ അഭിനയിക്കാന്‍ കഴിഞ്ഞു. അത് ഇങ്ങനെ തുടര്‍ന്നപ്പോള്‍ ആളുകളുടെ വിചാരം എല്ലാ സിനിമയിലും ഞാനുണ്ടെന്നാണ്.

    മയൂഖത്തിന് ശേഷം

    നിങ്ങള്‍ ഇല്ലാത്ത സിനിമ ഇല്ലെന്ന ചിലരുടെ കമന്റ് ഞാന്‍ കേള്‍ക്കാറുണ്ട്. പ്രേക്ഷകര്‍ക്ക് അങ്ങനെ തോന്നുന്നുവെന്നതാണ് എന്റെ വിജയം, സൈജു കുറുപ്പ് പറയുന്നു. മയൂഖത്തിന് ശേഷം നടനെന്ന നിലയില്‍ എനിക്ക് മികച്ചാതാവാന്‍ കഴിയാതെ പോയതില്‍ ഒരുപാട് കാരണങ്ങളുണ്ട്. ഞാന്‍ തിരഞ്ഞെടുത്ത സിനിമകളാണ് അതിന് പ്രധാന കാരണം. മയൂഖത്തില്‍ അഭിനയിച്ചപ്പോള്‍ ഹരിഹരന്‍ സാര്‍ അത്ര റിസ്‌ക് എടുത്താണ് ഞങ്ങളെ അഭിനയിപ്പിച്ചത്. ആ ചിത്രത്തില്‍ ഞങ്ങള്‍ പതിമൂന്ന് പുതുമുഖങ്ങള്‍ ഉണ്ടായിരുന്നു.

    സാര്‍ പറഞ്ഞു തരുംവിധം അഭിനയിച്ചത് കൊണ്ട്

    സാര്‍ പറഞ്ഞു തരുംവിധം അഭിനയിച്ചത് കൊണ്ട് വലിയ കുഴപ്പമില്ലാതെ പോയി. പക്ഷേ പിന്നീട് വന്ന സിനിമകളില്‍ റീടേക്ക് കുറവായിരുന്നു. സംവിധായകന്‍ ഒകെ പറയുന്നതോടെ നമ്മുടെ വിചാരം നമ്മള്‍ പെര്‍ഫെക്ട് ആയി ചെയ്തു എന്നാണ്. ഒരു നടന്‍ ഡയലോഗ് പറഞ്ഞാല്‍ പെര്‍ഫക്ട് എന്ന ചിന്ത അന്ന് എന്നെ ഭരിച്ചുകൊണ്ടിരുന്നു. പക്ഷേ 2012ല്‍ ട്രിവാന്‍ഡ്രം ലോഡ്ജ് വന്നതോടെയാണ് അതിനപ്പുറം ചില കാര്യങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടത്. സൈജു കുറുപ്പ് അഭിമുഖത്തില്‍ പറഞ്ഞു.

    Recommended Video

    കാത്തിരിക്കുന്നത് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ബ്രഹ്മാണ്ഡ സിനിമകള്‍ | Oneindia Malayalam

    ഗ്ലാമറസായി തമിഴ് താരം, നടി ശരണ്യയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

    Read more about: saiju kurup
    English summary
    saiju kurup reveals audience reaction after his successfull movies in mollywood
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X