ഗുണ്ട ജയനെ ഏറ്റെടുത്ത് കുടുംബശ്രീക്കാര്‍; സിനിമ കാണാന്‍ കുടുംബശ്രീയെ ക്ഷണിച്ച് അണിയറ പ്രവര്‍ത്തകര്‍

സൈജു കുറുപ്പ് നായകനായിട്ടെത്തുന്ന 'ഉപചാരപൂര്‍വം ഗുണ്ട ജയന്‍' എന്ന ചിത്രം ഈ വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചു മുതല്‍ കേരളത്തില്‍ പ്രദര്‍ശനം ആരംഭിക്കുന്നു. സിനിമയുടെ റിലീസുമായി ബന്ധപ്പെട്ടുള്ള രസകരമായ കഥകളാണ് ഇപ്പോള്‍ വരുന്നത്. ഈ ചിത്രത്തെ കേരളത്തിലെ കുടുംബശ്രീ അംഗങ്ങള്‍ ഏറ്റെടുക്കാന്‍ പോകുന്നു എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. വയലാര്‍, വളമംഗളം ഭാഗത്തെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുകയും അതുപോലെ ഈ ചിത്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്.

അതുകൊണ്ട് തന്നെ കേരളത്തിലുടനീളമുള്ള കുടുംബശ്രീ യൂണിറ്റുകള്‍ ഈ ചിത്രം ഏറ്റെടുക്കാമെന്ന തീരുമാനത്തിലാണ്. അതോടൊപ്പം കുടുംബശ്രീയിലെ ഓരോരുത്തരേയും നേരിട്ട് ക്ഷണിക്കുകയും ചെയ്യുകയാണ് ഗുണ്ട ജയന്‍ ടീം. കുടുംബശ്രീയുടെ കൂട്ടായ്മയുടെ കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്. ആ കാരണം കൊണ്ട് തന്നെ കേരളത്തിലെ ഓരോ കുടുംബശ്രീ അംഗങ്ങളേയും ഈ ചിത്രം ആസ്വദിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ ക്ഷണിക്കുകയാണ്.

upacharapoorvam-gunda-jayan

ഒരു കല്യാണത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ വികസിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കല്യാണത്തില്‍ എങ്കിലും പങ്കെടുത്തവര്‍ ഉണ്ടെങ്കില്‍, കല്യാണ പരിപാടികളില്‍ നിറ സാന്നിധ്യം ആയിട്ടുള്ളവര്‍ ഉണ്ടെങ്കില്‍ തീര്‍ച്ചയായും കാണേണ്ട ഒരു ചിത്രം കൂടിയാണ് ഗുണ്ട ജയന്‍ എന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കല രചിച്ച് കൊണ്ട് സംവിധായകന്‍ അരുണ്‍ വൈഗ തന്നെയാണ് സിനിമയുടെ സംവിധാനവും ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതിയത് രാജേഷ് വര്‍മ്മയാണ്.

നടന്‍ സൈജു കുറുപ്പിന്റെ കരിയറിലെ നൂറാമത്തെ ചിത്രമാണെന്ന പ്രത്യേകത കൂടി ഈ സിനിമയ്ക്കുണ്ട്. കംപ്ലീറ്റ് കോമഡി എന്റര്‍ടെയിനര്‍ എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയില്‍ നിന്നും ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുകയാണ്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേര്‍ന്നാണ് നിര്‍മാണം. സിജു വിത്സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ട്രെയിലർ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X