അന്ന് അച്ഛൻ കൂടെ ഉണ്ടായിരുന്നത് കൊണ്ട് പ്രയാസം ഇല്ലായിരുന്നു, ആദ്യ പരമ്പരയെ കുറിച്ച് സായ്കുമാറിന്റെ മകൾ

നടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവിയുടെ സീരിയൽ പ്രവേശനം പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിട്ടുണ്ട് . സീ കേരളം സംപ്രേക്ഷണം ചെയ്യുന്ന കൈ എത്തും ദൂരത്ത് എന്ന പരമ്പരയിലൂടെയാണ് താരപുത്രി മിനിസ്ക്രീൻ രംഗത്തേയ്ക്ക് ചുവട് വയ്ച്ചിരിക്കുന്നത്. സീരിയൽ ആരംഭിച്ച് ദിവസങ്ങൾ മാത്രമാണ് കഴിഞ്ഞിരിക്കുന്നത്. മികച്ച പ്രേക്ഷക അഭിപ്രായമാണ് ലഭിക്കുന്നത്. മുതിർന്ന താരങ്ങൾക്കൊപ്പമാണ് വൈഷ്ണവിയുടെ മിനിസ്ക്രീൻ അരങ്ങേറ്റം.

ഇപ്പോഴിത സീരിയൽ പ്രവേശനത്തെ കുറിച്ച് മനസ് തുറക്കുകയാണ് താരപുത്രി. സമയം മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. അച്ഛനും അമ്മയും മുത്തച്ഛനും കുടുംബത്തില്‍ മറ്റു പലരും അഭിനയ രംഗത്ത് മുദ്രപതിപ്പിച്ചവരാണെങ്കിലും ഒരിക്കലും ഒരു നടി ആകണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നാണ് വൈഷ്ണവി പറയുന്നത്. എന്നാൽ ജീവിതത്തിൽ ഇങ്ങനെയൊരു വഴിത്തിരിവ് ഉണ്ടാകാൻ കാരണം ഭർത്താവ് സുജിത്ത് കുമാറാണെന്നും വൈഷ്ണവി പറയുന്നു.

 കൈയ്യെത്തും ദൂരത്തില്‍ എത്തിയത്

ടിവി രംഗത്തുള്ള ഒരു സുഹൃത്ത് വഴിയാണ് ഇതു സംഭവിച്ചത്. ഈ അവസരം വന്നപ്പോള്‍ ഭര്‍ത്താവും അമ്മയും പിന്തുണച്ചു. അഭിനയ രംഗത്തേക്ക് വരണമെന്ന്‌ ആഗ്രഹിച്ചിരുന്നില്ലെങ്കിലും ഈ റോളിനോട് നീതി പുലര്‍ത്താന്‍ എന്റെ അപ്പൂപ്പന്റെയും അച്ഛന്റെയും അഭിനയ പാരമ്പര്യം ആത്മവിശ്വാസം നല്‍കി. കുട്ടിക്കാലത്ത് 'ഏഴുവർണ്ണങ്ങൾ' എന്ന പേരില്‍ ഒരു ടെലിഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. അന്ന് അച്ഛനും കൂടെ ഉണ്ടായിരുന്നത് കൊണ്ട് അന്ന് ഒരു പ്രയാസവും ഉണ്ടായില്ല. എന്നാല്‍ കൈയ്യെത്തും ദൂരത്തില്‍ എത്തിയപ്പോള്‍ അല്‍പ്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. സഹതാരങ്ങളെല്ലാം നന്നായി പിന്തുണച്ചു.

Recommended Video

Saikumar About His Better Half Bindu Panicker | FilmiBeat Malayalam
തയ്യാറെടുപ്പുകൾ

പ്രായക്കൂടുതലുള്ള റോൾ ഏറ്റെടുക്കാൻ തനിക്ക് പ്രചോദനമായത് അച്ഛനും മുത്തച്ഛനുമാണെന്നും വൈഷ്ണവി പറയുന്നു. അരനാഴികനേരം എന്ന സിനിമയില്‍ എന്റെ മുത്തച്ഛന്‍ 90 വയസ്സുള്ള കഥാപാത്രമായി അഭിനയിക്കുമ്പോള്‍ അദ്ദേഹത്തിന് 45 വയസായിരുന്നു പ്രായം. എന്റെ അച്ഛനും അദ്ദേഹത്തേക്കാള്‍ പ്രായമുള്ള നിരവധി കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. ഈ റോളിനോട് എത്രത്തോളം നീതി പുലര്‍ത്തുന്നു എന്നതിലാണ് എല്ലാം-വൈഷ്ണവി പറയുന്നു.

More from Filmibeat

Read more about: serial tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X