സ്വന്തം മകളുടെ വിവാഹത്തില്‍ പങ്കെടുത്തില്ല! കാരണം തുറന്നുപറഞ്ഞ് സായികുമാര്‍

By Midhun Raj

സഹനടനായും വില്ലന്‍ റോളുകളിലും മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന താരമാണ് സായികുമാര്‍. സൂപ്പര്‍ താര ചിത്രങ്ങളിലെല്ലാം സ്ഥിര സാന്നിദ്ധ്യമായി നടനും എത്താറുണ്ട്. ഏത് തരം റോളുകളിലും തന്റെ കഥാപാത്രത്തെ മികവുറ്റതാക്കാന്‍ സായികുമാറിന് സാധിക്കാറുണ്ട്. അടുത്തിടെ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫറിലൂടെയായിരുന്നു സായികുമാര്‍ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നത്. സിനിമയിലെ മഹേഷ് വര്‍മ്മ എന്ന കഥാപാത്രം വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

സിനിമാത്തിരക്കുകള്‍ക്കിടെയിലും

സിനിമാത്തിരക്കുകള്‍ക്കിടെയിലും കുടുംബ ജീവിതവും നല്ല രീതിയിലാണ് താരം മുന്നോട്ടുകൊണ്ടുപോവാറുളളത്. ഭാര്യ ബിന്ദു പണിക്കറിനും മകള്‍ കല്യാണിക്കൊപ്പമുളള നടന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ഇടയ്ക്ക് കല്യാണിക്കൊപ്പം ടിക്ക് ടോക്കില്‍ അഭിനയിച്ചും സായികുമാര്‍ എത്തിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം തരംഗമാവുകയും ചെയ്തിരുന്നു.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ വ്യക്തി ജീവിതത്തെക്കുറിച്ചും വേദന നിറച്ച ഭൂതക്കാലത്തെക്കുറിച്ചും സായികുമാര്‍ തുറന്നു പറഞ്ഞിരുന്നു. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. 2008ലായിരുന്നു മുന്‍ ഭാര്യ പ്രസന്ന കുമാരിയുമായി സായികുമാര്‍ വേര്‍പിരിഞ്ഞത്. വിവാഹ മോചനം നേടിയ ശേഷം ബിന്ദു പണിക്കറിനെ വിവാഹം കഴിക്കുകയായിരുന്നു സായികുമാര്‍.

അക്ഷരാര്‍ത്ഥത്തില്‍

വിവാഹ മോചന ശേഷം അക്ഷരാര്‍ത്ഥത്തില്‍ സീറോയില്‍ നിന്നാണ് വീണ്ടും തുടങ്ങിയതെന്ന് സായികുമാര്‍ പറയുന്നു. അത്രയും കാലം അധ്വാനിച്ചത് അവര്‍ക്കും മോള്‍ക്കും വേണ്ടിയായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുളളതെല്ലാം അവര്‍ക്ക് നല്‍കിയത്. പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്ന് കേട്ടപ്പോള്‍ വലിയ വിഷമമായി.

ഞാന്‍ തിരുത്താനും പോയില്ല അവളുടെ

ഞാന്‍ തിരുത്താനും പോയില്ല. അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാന്‍ മോള്‍ ഫ്‌ളാറ്റില്‍ വന്നു എന്ന് പറഞ്ഞറിഞ്ഞു, പിന്നീട് വാട്‌സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികളില്‍ ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല, അഭിമുഖത്തില്‍ സായികുമാര്‍ തുറന്നുപറഞ്ഞു.

സായികുമാറിന് പുറമെ

അതേസമയം സായികുമാറിന് പുറമെ ബിന്ദു പണിക്കരും മലയാളത്തില്‍ സജീവമാണ്. മാര്‍ഗംകളി എന്ന ചിത്രമായിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്. ഇക്കൊല്ലം തന്നെ ദിലീപിന്റെ കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലും പ്രാധാന്യമുളള കഥാപാത്രമായി നടി എത്തിയിരുന്നു. ജയറാം നായകനായ പട്ടാഭിരാമന്‍ എന്ന ചിത്രമാണ് സായികുമാറിന്റെതായി ഒടുവില്‍ പുറത്തിറങ്ങിയിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X