ബിന്ദു പണിക്കറിനും സായ് കുമാറിനും ലാല്‍ ജോസിന്‍റെ ലൊക്കേഷനിലെന്താണ് കാര്യം? ചിത്രം വൈറലാവുന്നു!

ഒരുകാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരമായിരുന്നു ബിന്ദു പണിക്കര്‍. തമാശ രംഗങ്ങളില്‍ തന്റേതായ മികവ് പ്രകടിപ്പിച്ച് മുന്നേറിയിരുന്നു ഈ താരം. സ്വഭാവ നടിയായി തിളങ്ങിയ താരം പെട്ടെന്നാണ് സിനിമയില്‍ നിന്നും അപ്രത്യക്ഷയായത്. മമ്മൂട്ടിയുടെ മോഹന്‍ലാലുമൊക്കെ സിനിമാജീവിതം ആരംഭിക്കുമ്പോള്‍ ഈ താരവും അവര്‍ക്കൊപ്പമുണ്ടായിരുന്നു. സര്‍വ്വംസഹയായ വാത്സല്യത്തിലെ നളിനി ഉള്‍പ്പടെ നിരവധി കഥാപാത്രങ്ങളെയായിരുന്നു താരം അവതരിപ്പിച്ചത്. സ്വഭാവ നടിയില്‍ നിന്നും ഹാസ്യതാരമായി മാറുകയായിരുന്നു ഈ താരം. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കുന്ന തരത്തില്‍ എത്രയെത്ര കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. ഈ താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം.

സായ് കുമാറുമായുള്ള വിവാഹത്തിന് ശേഷം താരം സിനിമയില്‍ അത്ര സജീവമായിരുന്നില്ല. സിനിമയില്‍ സജീവമല്ലെങ്കിലും പൊതുപരിപാടികളിലും ലൊക്കേഷനിലുമൊക്കെ താരമെത്താറുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമല്ലെങ്കിലും ഇവരുടെ ചിത്രങ്ങള്‍ പുറത്തുവരാറുണ്ട്. ലാല്‍ ജോസ് ചിത്രത്തിന്റെ ലൊക്കേഷനിലെത്തിയ താരദമ്പതികളുടെ ചിത്രമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന തട്ടിന്‍പുറത്ത് അച്യുതന്റെ ലൊക്കേഷനിലെത്തിയ താരത്തിന്റെ ചിത്രം പങ്കുവെച്ചത് സിനിമയിലെ അഭിനേതാക്കളിലൊരാളാണ്.

സകുടുംബമുള്ള ചിത്രം

സകുടുംബമുള്ള ചിത്രം

മകള്‍ക്കും ഭാര്യയ്ക്കുമൊപ്പമുള്ള സായ്കുമാറിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. അനന്തരവനായ വിനു മോഹന്റെ ഫേസ്ബുക്കിലൂടെ നേരത്തെ ഇവരുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഒരുകാലത്ത് സിനിമയില്‍ സജീവമായിരുന്ന ഇവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് സിനിമാലോകം. ഓടി നടന്ന് അഭിനയിക്കുന്നതിനും അപ്പുറത്ത് സെലക്റ്റീവായി അഭിനയിക്കുകയാണ് സായ് കുമാര്‍ ഇപ്പോള്‍. അടുത്ത കാലത്തായി അദ്ദേഹം സ്വീകരിച്ച സിനിമകള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം മനസ്സിലാവും.

സ്വഭാവ നടിയായി തിളങ്ങി

സ്വഭാവ നടിയായി തിളങ്ങി

മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ കമലദളത്തിലൂടെയാണ് ബിന്ദു പണിക്കര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. അക്കാലത്ത് പുറത്തിറങ്ങിയിരുന്ന സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ താരം. സ്വഭാവ നടിയായി നിറഞ്ഞുനില്‍ക്കുന്നതിനിടയിലാണ് താരം കോമഡിയിലേക്ക് ട്രാക്ക് മാറ്റിയത്. അതാവട്ടെ ഗംഭീര വിജയമായി മാറുകയും ചെയ്തു. സിനിമയില്‍ മാത്രമല്ല സ്‌റ്റേജ് ഷോകളിലും താരം അക്കാലത്ത് സജീവമായി പങ്കെടുത്തിരുന്നു.

സായ് കുമാറുമായുള്ള വിവാഹം

സായ് കുമാറുമായുള്ള വിവാഹം

പ്രസന്നകുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തിയതിന് ശേഷമാണ് സായ്കുമാറിന്റെ ജീവിതത്തിലേക്ക് ബിന്ദു പണിക്കരെത്തിയത്. ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍. വിവാഹ മോചനവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ഇടക്കാലത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. ബിന്ദു പണിക്കരുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകളും പ്രചരിച്ചിരുന്നു. വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍ ഇരുവരും അന്യോന്യം ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്.

ലാല്‍ ജോസ് ചിത്രത്തിലേക്ക്

ലാല്‍ ജോസ് ചിത്രത്തിലേക്ക്

മഴവില്‍ മനോരമയിലെ റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട തിരക്കുകളിലായാിരുന്നു ലാല്‍ ജോസ്. നായികനായകനിലൂടെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന തട്ടിന്‍പുറത്ത് അച്യുതനിലൂടെ നായികാനായകന്‍ താരങ്ങള്‍ സിനിമയില്‍ അരങ്ങേറുന്നുണ്ട്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. ഈ സിനിമയുടെ ലൊക്കേഷനിലേക്കാണ് സായ് കുമാറും കുടുംബവുമെത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X