സകുടുംബം സായ് കുമാറും ബിന്ദു പണിക്കറും, സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലാവുന്നു, കാണൂ!

By Nimisha

Recommended Video

ഇത്ര നാൾ എവിടെയായിരുന്നു , സായ്‌കുമാറിന്റെയും ബിന്ദു പണിക്കാരുടെയും ചിത്രങ്ങൾ വൈറലാകുന്നു

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരദമ്പതികളാണ് സായ്കുമാറും ബിന്ദു പണിക്കറും. ഇവര്‍ ഇരുവരും സോഷ്യല്‍ മീഡിയയില്‍ സജീവമല്ലെങ്കിലും ഇവരുടെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കുടുംബസമേതമുള്ള ചിത്രവും പൊതു ചടങ്ങിനിടയിലെ ചിത്രങ്ങളുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്.

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍ ഇപ്പോള്‍ സെലക്റ്റീവായിരിക്കുകയാണ്. ഓടി നടന്ന് അഭിനയിക്കുന്നതിന് പകരം അഭിനയപ്രാധാന്യമുള്ള ചിത്രങ്ങള്‍ മാത്രമേ ഇരുവരും ചെയ്യുന്നുള്ളൂ. അടുത്ത കാലത്ത് ചെയ്ത സിനിമകള്‍ കണ്ടാല്‍ ഇക്കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാവും.

കുടുംബാംഗങ്ങള്‍ക്കൊപ്പം സെല്‍ഫി

കുടുംബാംഗങ്ങള്‍ക്കൊപ്പം സെല്‍ഫി

കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള സെല്‍ഫി കാണൂ, സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഫോട്ടോയാണിത്. വിനു മോഹനും ഭാര്യയുമടക്കമുള്ളവര്‍ ഈ ചിത്രത്തിലുണ്ട്.

മറ്റൊരു ചിത്രമിതാ

മറ്റൊരു ചിത്രമിതാ

സിനിമാസംബന്ധിയായ ഏതോ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടയിലെ ചിത്രങ്ങളെന്ന തരത്തിലാണ് ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. എന്നാല്‍ ഏത് ചടങ്ങാണെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

പ്രിയപ്പെട്ട താരദമ്പതികള്‍

പ്രിയപ്പെട്ട താരദമ്പതികള്‍

വില്ലത്തരമായാലും ഹാസ്യമായാലും അനായാസേന കൈകാര്യം ചെയ്യാന്‍ തനിക്ക് കഴിയുമെന്ന് സായ് കുമാര്‍ ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്.

വില്ലനിലെ വേഷം

വില്ലനിലെ വേഷം

മോഹന്‍ലാലും മഞ്ജു വാര്യരും ഒരുമിച്ചെത്തിയ വില്ലനില്‍ സായ്കുമാര്‍ അഭിനയിച്ചിരുന്നു. ഡോക്ടര്‍ റാം എന്ന കഥാപാത്രമായാണ് താരം എത്തിയത്.

ബിന്ദുപണിക്കരുടെ സിനിമ

ബിന്ദുപണിക്കരുടെ സിനിമ

ജിബു ജേക്കബ് സംവിധാനം ചെയ്ത മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ ബിന്ദു പണിക്കര്‍ അഭിനയിച്ചിരുന്നു. ഗിരിജ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

സ്വഭാവ നടിയില്‍ നിന്നും ഹാസ്യതാരത്തിലേക്ക്

സ്വഭാവ നടിയില്‍ നിന്നും ഹാസ്യതാരത്തിലേക്ക്

കമലദളമെന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെയാണ് ബിന്ദു പണിക്കര്‍ സിനിമയില്‍ തുടക്കം കുറിച്ചത്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയിരുന്ന സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു ഈ അഭിനേത്രി.

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍

വ്യക്തി ജീവിതത്തിലെ പ്രതിസന്ധികള്‍

ശോഭ മോഹന്‍ ഉള്‍പ്പടെ ഏഴ് സഹോദരിമാരുടെ ഒരേയൊരു സഹോദരനാണ് സായ് കുമാര്‍. പ്രസന്ന കുമാരിയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതിന് ശേഷമാണ് സായ് കുമാര്‍ ബിന്ദു പണിക്കരെ വിവാഹം കഴിച്ചത്. ഇരുവരെയും ചേര്‍ത്ത് നിരവധി തവണ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X