ഷോയുള്ള ദിവസം പോലും വീട്ടിലെ കാര്യം, ഒന്നും പ്രതീക്ഷിക്കരുത്; വേർപിരിഞ്ഞതിന് ശേഷം സെെന്ധവി

തമിഴകത്ത് വലിയ വാർത്തയായിരുന്നു ജിവി പ്രകാശിന്റെയും സെെന്ധവിയുടെയും വിവാഹമോചനം. സന്തോഷകരമായി ജീവിക്കുന്ന ദമ്പതികളാണ് ഇരുവരുമെന്നാണ് പലരും കരുതിയത്. എന്നാൽ വിവാഹ ബന്ധം പിരിയാനായിരുന്നു ഇരുവരുടെയും തീരുമാനം. പ്രണയിച്ച് വിവാഹം ചെയ്തവരാണ് സെെന്ധവിയും ജിവി പ്രകാശും. ജിവി പ്രകാശിനോട് തനിക്കുള്ള സ്നേഹത്തെക്കുറിച്ച് പല അഭിമുഖങ്ങളിലും വിവാഹ ശേഷം സെെന്ധവി സംസാരിച്ചിരുന്നു. അറിയപ്പെടുന്ന ​ഗായികയാണെങ്കിലും ജിവി പ്രകാശിന്റെ ഭാര്യയായി വീട്ടമ്മയായി കഴിയാനായിരുന്നു സെെന്ധവിക്ക് കൂടുതലും ഇഷ്ടം.

എന്നാൽ ഇവരുടെ വിവാഹ ജീവിതത്തിൽ പിന്നീട് പ്രശ്നങ്ങൾ നേരിട്ടു. ജിവി പ്രകാശ് കരിയറിന് മാത്രം പ്രാധാന്യം നൽകിയതാണ് കുടുംബ ജീവിതത്തെ ബാധിച്ചതെന്നാണ് തമിഴകത്തെ സംസാരം. പിരിഞ്ഞെങ്കിലും ഇവർ തമ്മിൽ ഇപ്പോഴും സൗഹൃദമുണ്ട്. പുതിയ അഭിമുഖത്തിൽ സെെന്ധവി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. സെെന്ധവിയുടെ സുഹൃത്തായ ആങ്കർ രമ്യയുടെ യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സെെന്ധവി.

Saindhavi  GV Prakash

എന്റെ അമ്മയെയും നിങ്ങളുടെ അമ്മയെയും പോലെ നിങ്ങൾ നിങ്ങളെ അവസാനമേ പരി​ഗണിക്കുമായിരുന്നുള്ളൂ. 20 വർഷമായി എനിക്ക് നിങ്ങളെ അറിയാം. വീട്ടിൽ ആറ് പേരുണ്ടെങ്കിൽ എല്ലാവർക്കും ഭക്ഷണം കൃത്യമാണാേ, അവർക്ക് നോൺ വെജ്, ഇവർക്ക് പ്രോട്ടീൻ വേണം, ഡയറ്റിലാണോ എന്നെല്ലാം നോക്കും. ചിലർ നിങ്ങൾ പാകം ചെയ്താലേ കഴിക്കൂ. അതെല്ലാം ശ്രദ്ധിച്ച് ചെയ്ത് അവസാനമേ നിങ്ങളുടെ കാര്യം നോക്കൂ. അത് കൊണ്ടാണ് ആരോ​ഗ്യ പ്രശ്നങ്ങൾ വന്നത്. എന്ത് പ്രശ്നം നിങ്ങൾക്കുണ്ടെങ്കിലും മറ്റുള്ളവരുടെ കാര്യമായിരുന്നു നിങ്ങൾക്ക് പ്രാധാന്യം. അതിലിപ്പോൾ പശ്ചാത്താപം തോന്നുന്നുണ്ടോ എന്നായിരുന്നു രമ്യയുടെ ചോദ്യം.

ഇപ്പോൾ ഞാൻ എനിക്ക് മുൻ​ഗണന നൽകാൻ തുടങ്ങി. അല്ലെങ്കിൽ ബുദ്ധിമുട്ടാണ്. കാരണം എന്റെ മകൾ വളരുന്നു. അവൾക്ക് മാതൃകയാകണം. അല്ലെങ്കിലേ ഈ പ്രൊഫഷനിൽ ആരോ​ഗ്യം ശ്രദ്ധിക്കാൻ പറ്റില്ല. സമയത്ത് ഭക്ഷണം കഴിക്കാനാകില്ല. ചിലപ്പോൾ ഒരു ഡയറ്റ് സ്ട്രിക്റ്റായി ഫോളോ ചെയ്താലും ഏതെങ്കിലും നാട്ടിൽ പോകുമ്പോൾ അവിടെ എന്ത് കിട്ടുന്നോ അത് നമ്മൾ കഴിക്കേണ്ടി വരും, പ്രത്യേകിച്ചും നോൺവെജ് ഭക്ഷണം ലഭിക്കുക ബുദ്ധിമുട്ടാണ്. ഇപ്പോൾ താൻ ഭക്ഷണ സാധനങ്ങൾ കയ്യിൽ കരുതാൻ തുടങ്ങിയെന്നും സെെന്ധവി പറയുന്നു.

Saindhavi  GV Prakash

ത്യാ​ഗങ്ങൾ ചെയ്യുന്ന സ്ത്രീകളിൽ വീട്ടുകാർ അതിനെ മതിക്കാൻ ആ​ഗ്രഹിക്കുന്നവരാണ്. ചിലർ അത് പ്രതീക്ഷിക്കുന്നില്ല. നിങ്ങൾ അത് പ്രതീക്ഷിച്ചില്ല. ത്യാ​ഗങ്ങൾ ചെയ്യുന്ന സ്ത്രീകളോട് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിനും സെെന്ധവി മറുപടി നൽ‌കി. ഒന്നും പ്രതീക്ഷിക്കരുത്. കാരണം പ്രതീക്ഷിച്ചാൽ നിങ്ങൾ നിരാശരാകും. അത് തെറ്റാണെന്ന് പറയുന്നില്ലെന്നും സെെന്ധവി പറയുന്നു.

താനിപ്പോൾ നോ പറയാൻ പഠിച്ചെന്നും സെെന്ധവി പറയുന്നുണ്ട്. പ്രൊഫഷണലായും പേഴ്സണലായുമുള്ള കാര്യങ്ങളിൽ നോ പറയാൻ പഠിച്ചു. പറ്റില്ലെങ്കിൽ പോലും ചെയ്യും. ഉദാഹരണത്തിന് ഒരു ഇവന്റുണ്ട്. അപ്പോൾ വീട്ടിൽ മാറ്റി വെക്കാൻ പറ്റുന്ന എന്തെങ്കിലും കാര്യം അപ്പോൾ ഉണ്ടാകും. എന്നാൽ ഇന്ന് തന്നെ ചെയ്യണമെന്ന സ്ഥിതി വരും. ഇത്രയും കാര്യങ്ങൾക്കിടയിൽ ഇതും കൂടെയോ എന്ന് കരുതുമെങ്കിലും ചെയ്യും.

എന്നാൽ ഇപ്പോൾ ഞാൻ ഇന്ന് പറ്റില്ല, ഇത്രയും ജോലിയുണ്ടെന്ന് പറയും. അന്നും ഇങ്ങനെ പറഞ്ഞിരുന്നെങ്കിൽ അവർ മനസിലാക്കിയേനെ. എന്നാൽ അന്ന് അത് പറയാനുള്ള മടിയായിരുന്നെന്നും സെെന്ധവി പറഞ്ഞു. പ്രൊഫഷണലായും ചില കാര്യങ്ങളിൽ താൻ നോ പറഞ്ഞ് തുടങ്ങിയെന്നും സെെന്ധവി പറയുന്നു. വിവാഹ മോചനത്തിന് ശേഷവും സെെന്ധവിയും ജിവി പ്രകാശും ഒരുമിച്ച് ഷോകൾ ചെയ്തിട്ടുണ്ട്.

More from Filmibeat

Read more about: gv prakash
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X