ഭർത്താവ് വെെകി വരും വരെ കാത്തിരുന്നു, ഇന്ന് വെെകിയെത്തുമ്പോൾ വീട്ടിലെ കാഴ്ച: സെെന്ധവിയുടെ വാക്കുകൾ
ജിവി പ്രകാശുമായുള്ള വിവാഹ മോചനത്തിന് ശേഷം കരിയറിനും തന്റെ സന്തോഷങ്ങൾക്കും പ്രാധാന്യം നൽകി മുന്നോട്ട് പോകുകയാണ് ഗായിക സെെന്ധവി. പഠനകാലത്ത് പ്രണയത്തിലായി പിന്നീട് വിവാഹം ചെയ്തവരാണ് സൈന്ധവിയും ജിവി പ്രകാശും. എന്നാൽ മകൾ പിറന്ന ശേഷം കുറച്ച് വർഷങ്ങൾക്കുള്ളിൽ ഇവർ വേർപിരിഞ്ഞു. പുതിയ അഭിമുഖത്തിൽ തന്റെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ച് സെെന്ധവി സംസാരിക്കുന്നുണ്ട്. അമ്മയ്ക്കും അച്ഛനും തന്റെ ജീവിതത്തിൽ വലിയ സ്വാധീനമുണ്ടെന്ന് സെെന്ധവി പറയുന്നു.
ഞാൻ പാടാൻ തുടങ്ങിയപ്പോൾ പോകുന്നിടത്തെല്ലാം അമ്മ എന്നെ സംരക്ഷിച്ച് നിന്നു. കാരണം ഞാനന്ന് വളരെ ചെറുതാണ്. എന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും അമ്മ വ്യത്യസ്ത റോളിലായിരുന്നു. ഇപ്പോൾ ഞാൻ കൺസേർട്ടിനോ മറ്റോ ധെെര്യമായി പോകുന്നതിന് കാരണം അമ്മ എന്റെ മകൾക്കൊപ്പമുള്ളത് കൊണ്ടാണ്. മകൾ പിറക്കുന്നത് വരെയും ഞാനടുത്ത് എവിടെയെങ്കിലും പോയാൽ പോലും അമ്മ എനിക്കൊപ്പം വരുമായിരുന്നു. എനിക്കെന്റെ കാര്യം നോക്കാൻ അറിയാത്തത് കാെണ്ടല്ല. പക്ഷെ ഒരു സപ്പോർട്ടിന് അമ്മ ഒപ്പമുണ്ടാകും. ഒരു കൺസേർട്ടിനൊക്കെ പോകുമ്പോൾ രാത്രി വളരെ വെെകിയും റിഹേഴ്സൽ ഉണ്ടാകും.

അപ്പോൾ പെട്ടെന്ന് എണീറ്റ് ഇത് കുടിക്ക്, തൊണ്ടയ്ക്ക് നല്ലതാണ് എന്നൊക്കെ പറയാൻ അമ്മയ്ക്കേ കഴിയൂ. ഇപ്പോൾ ഞാനൊരു റിയാലിറ്റി ഷോയിൽ ജഡ്ജാണ്. ഷൂട്ട് കഴിഞ്ഞ് വെെകി വീട്ടിൽ വരുന്നത് വരെ അച്ഛൻ ഉണർന്നിരിക്കും. ഏത് സമയത്തായാലും. നിങ്ങൾ ഉറങ്ങിക്കോ എന്ന് പറഞ്ഞാലും അച്ഛൻ ഉണർന്നിരിക്കും. തന്റെ മകൾ വീട്ടിലെത്തിയെന്ന് അദ്ദേഹത്തിന് കാണണം. അദ്ദേഹത്തിന് ഞാൻ ഇന്നും കുട്ടിയാണ്. അമ്മ എന്റെ മകൾക്കൊപ്പം ഉറങ്ങുകയായിരിക്കും. പെട്ടെന്ന് എണീറ്റ് എന്തെങ്കിലും കഴിച്ചോ, എന്തെങ്കിലും ഉണ്ടാക്കിത്തരട്ടേ എന്ന് ചോദിക്കും. ഫ്രിഡ്ജിലുണ്ടല്ലോ എന്നല്ല പറയുന്നത്. അവർക്ക് പ്രായമായി ഇതൊന്നും ചെയ്യേണ്ടതില്ല. എന്നാൽ തന്റെ മാതാപിതാക്കൾ അങ്ങനെയാണെന്ന് സെെന്ധവി പറയുന്നു. ഡോ ഹയ്മ മാലിനിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഗായിക.
ജിവി പ്രകാശിന്റെ ഭാര്യയായിരുന്ന കാലത്ത് കരിയറിലെ തിരക്കുകൾ കുറച്ച് തന്റെ ഭൂരിഭാഗം സമയവും കുടുംബ ജീവിതത്തിന് വേണ്ടി മാറ്റി വെച്ചതായിരുന്നു സെെന്ധവി. അന്നത്തെ തന്റെ ദിനചര്യകളെക്കുറിച്ച് ഒരിക്കൽ സെെന്ധവി സംസാരിച്ചിട്ടുണ്ട്. നേരത്തെ ഉറങ്ങുന്ന ഞാൻ ഇപ്പോൾ വൈകിയാണ് ഉറങ്ങാറ്. സ്റ്റുഡിയോയിൽ നിന്നും അദ്ദേഹം വരാൻ കാത്തിരിക്കും.

ലഞ്ചും ഡിന്നറും അങ്ങോട്ട് അയക്കും. രാവിലെ 1.30 നും മറ്റുമാണ് വീട്ടിലേക്ക് തിരിച്ചെത്തുക. അപ്പോൾ വിശന്നാൽ അദ്ദേഹത്തിന് ഭക്ഷണമുണ്ടാക്കാൻ ഞാൻ കാത്തിരിക്കും. ആരെങ്കിലും വാതിൽ തുറന്ന് കൊടുക്കണം. ഞാൻ ഉറങ്ങാതെ കാത്തിരിക്കും. എന്നിട്ടും രാവിലെ നേരത്തെ എണീക്കും. ജീവി പ്രകാശിന്റെ സമയം നോക്കി എഴുന്നേൽപ്പിക്കുമെന്നും സൈന്ധവി അന്ന് പറഞ്ഞു.


Click it and Unblock the Notifications











