സെെന്ധവി വെച്ച നിബന്ധന, പക്ഷെ ജിവി പ്രകാശ് എല്ലാം കാറ്റിൽ പറത്തി; തീരുമാനത്തിൽ മാറ്റമില്ലെന്ന് കോടതിയിൽ
ഏറെ നാളായി അകന്ന് കഴിയുന്ന ജിവി പ്രകാശും സെെന്ധവിയും ഒടുവിൽ നിയമപരമായി വേർപിരിഞ്ഞു. 12 വർഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിച്ചിരിക്കുന്നത്. വീണ്ടും ഒരുമിക്കാനുള്ള സാധ്യതയ്ക്കായി ആറ് മാസം ഇരുവർക്കും സമയം കൊടുത്തിരുന്നു. എന്നാൽ പിരിയാമെന്ന തീരുമാനത്തിൽ ഇവർ ഉറച്ച് നിന്നു. ഇതോടെയാണ് കോടതി ഡിവോഴ്സ് അനുവദിച്ചത്. മകളുടെ കാര്യം പരിഗണിച്ച് സെെന്ധവിയുമായുള്ള കോൺടാക്ട് നിലനിർത്തുമെന്ന് ജിവി പ്രകാശ് കോടതിയിൽ പറഞ്ഞതായി റിപ്പോർട്ടുണ്ട്.
പിരിഞ്ഞെങ്കിലും പ്രൊഫഷണലുകളായി ഇരുവരും ഇടപഴകുന്നുണ്ട്. ജിവി പ്രകാശിനൊപ്പം സെെന്ധവി മ്യൂസിക് ഷോകളിൽ പിരിഞ്ഞ ശേഷവും പാടിയിട്ടുണ്ട്. ആരാധകരുടെ പ്രിയ താരദമ്പതികളായിരുന്നു സെെന്ധവിയും ജിവി പ്രകാശും. എന്തിവർക്കിടയിൽ പ്രശ്നമായതെന്ന് വ്യക്തമല്ല. സ്കൂൾ കാലം തൊട്ട് പ്രണയിച്ചവരാണിവർ. മുമ്പൊരിക്കൽ സെെന്ധവി തന്നെ ഭ്രാന്തമായി സ്നേഹിച്ചതിനെക്കുറിച്ച് ജിവി പ്രകാശ് സംസാരിച്ചിട്ടുണ്ട്. ഈ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

കണ്ടയുടനെ എന്നെ പ്രണയിച്ചു എന്നാണ് പറഞ്ഞത്. എന്താണ് കാരണമെന്ന് എനിക്ക് തന്നെ തോന്നി. അതും ഭയങ്കരമായി പ്രണയിച്ചു. ഇപ്പോഴും അങ്ങനെയാണ്. ജൂൺ 27 നായിരുന്നു വിവാഹം. ഓരോ മാസവും വാർഷിക ദിനം പോലെ ആഘോഷിക്കും. ഞാനങ്ങനെ പ്രത്യേക ദിവസങ്ങളിൽ ഗിഫ്റ്റ് ചെയ്യാറില്ല. സെെന്ധവിക്ക് ഗിഫ്റ്റ് വളരെ ഇഷ്ടമാണ്. പ്രണയത്തിൽ സെെന്ധവി ശക്തയായിരുന്നു. ബന്ധത്തിൽ വളരെ വ്യക്തതതയും സെെെന്ധവിക്കുണ്ടായിരുന്നു. വെെൽഡ് ലൗ പോലെയായിരുന്നു. ഇതിൽ കൂടുതൽ ഒരാൾക്കെങ്ങനെ സ്നേഹിക്കാൻ പറ്റുമെന്ന് തോന്നിയെന്നും ജിവി പ്രകാശ് പറഞ്ഞു.
അഭിനയിക്കാൻ തീരുമാനിച്ചപ്പോൾ സെെന്ധവി വെച്ച നിബന്ധനകളും ജിവി പ്രകാശ് പങ്കുവെച്ചു. ചുംബന രംഗങ്ങളിൽ അഭിനയിക്കരുത്, വളരെ ഇന്റിമേറ്റായി അഭിനയിക്കരുത് എന്നീ നിബന്ധനകളാണ് സെെന്ധവി വെച്ചതെന്ന് ജിവി പ്രകാശ് പറഞ്ഞു. അതേസമയം തന്റെ പല സിനിമകളിലും ജിവി പ്രകാശ് ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇതും വിവാഹ ബന്ധത്തിൽ പ്രശ്നങ്ങൾക്ക് കാരണമായിട്ടുണ്ടാകും എന്ന് നെറ്റിസൺസ് പറയുന്നു.

വിവാഹമോചന വാർത്ത പുറത്ത് വന്നപ്പോൾ സോഷ്യൽ മീഡിയയിൽ പലരും പഴിചാരിയത് ജിവി പ്രകാശിനെയാണ്. സംഗീത സംവിധായകനായ ജിവി പ്രകാശ് അഭിനയ രംഗത്തേക്ക് വന്നപ്പോഴും സ്വീകാര്യത ലഭിച്ചു. എന്നാൽ സിനിമാ ലോകത്തെ പേരിലും പ്രശസ്തിയിലും ജിവി പ്രകാശ് സ്വയം മറന്നു എന്നായിരുന്നു വിമർശനം.അടുത്തിടെ നടന്ന ഒരു മ്യൂസിക്കൽ ഇവന്റിൽ ജിവി പ്രകാശും സെെന്ധവിയും ഒരുമിച്ച് പാടിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ ഇവർ പിരിയേണ്ടിയിരുന്നില്ല എന്ന അഭിപ്രായം വന്നു. പിന്നീട് ജിവി പ്രകാശ് ഇതേക്കുറിച്ച് സംസാരിച്ചു. പ്രൊഫഷണലായത് കൊണ്ടാണ് ഒരുമിച്ച് പാടിയതെന്ന് ജിവി പ്രകാശ് വ്യക്തമാക്കി. ഞങ്ങൾ അങ്ങേയറ്റം പ്രൊഫഷണലാണ്. പരസ്പരം ബഹുമാനമുണ്ട്. ആ ബഹുമാനത്തോടെയാണ് വേദിയിൽ പെർഫോം ചെയ്തതെന്ന് ജിവി പ്രകാശ് വ്യക്തമാക്കി.
വേർപിരിയലിന് ശേഷം സെെന്ധവി തന്റെ സംഗീത കരിയറിൽ സജീവമാണ്. തുടരെ ഷോകൾ ചെയ്യുന്നുണ്ട്. തനിക്ക് വന്ന മാറ്റത്തെക്കുറിച്ച് സെെന്ധവി അടുത്തിടെ സംസാരിച്ചിരുന്നു. താനിപ്പോൾ നോ പറയാൻ പഠിച്ചെന്നും സെെന്ധവി പറയുന്നുണ്ട്. പ്രൊഫഷണലായും പേഴ്സണലായുമുള്ള കാര്യങ്ങളിൽ നോ പറയാൻ പഠിച്ചെന്നാണ് സെെന്ധവി പറയുന്നത്.


Click it and Unblock the Notifications











