ഞാന്‍ മരിച്ചിട്ടില്ലെന്ന് ഭാര്യയെ വിളിച്ച് പറയേണ്ടി വന്നു; സ്വന്തം മരണ വാര്‍ത്തയെ പറ്റി സാജന്‍ പള്ളുരുത്തി

സിനിമാ താരങ്ങളുടെ മരണ വാര്‍ത്ത വലിയ തോതില്‍ പ്രചരിക്കാറുണ്ട്. ജീവിച്ചിരിക്കുന്ന താരങ്ങളെ പോലും മരിച്ചുവെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അത്തരത്തില്‍ മരണ വാര്‍ത്ത കേട്ട് ബുദ്ധിമുട്ടിലായി പോയ താരമാണ് സാജന്‍ പള്ളുരുത്തി. നടനും മിമിക്രി കലാകാരനുമായ സാജന്‍ പള്ളുരുത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട കലാകാരനാണ്.

'മ' എന്ന അക്ഷരം കൊണ്ട് നിര്‍ത്താതെ സംസാരിക്കാറുള്ള സാജന്‍ നാട്ടിലും വിദേശത്തുമൊക്കെ ഒത്തിരി സ്റ്റേജ് ഷോ ചെയ്യാറുള്ള ആളാണ്. പെട്ടെന്ന് ഒരു ദിവസം സാജന്‍ മരിച്ചെന്ന വാര്‍ത്ത കാട്ടുതീ പോലെ പ്രചരിക്കപ്പെട്ടു. ഇതോടെ തനിക്കും കുടുംബത്തിനും നേരിടേണ്ടി വന്നത് ചില്ലറ കഷ്ടപ്പാട് അല്ലെന്നാണ് സാജനിപ്പോള്‍ പറയുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായിട്ടെത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു താരം. കൂടെ ഭാര്യയും ഉണ്ടായിരുന്നു.

 സ്വന്തം മരണവാര്‍ത്ത ഉണ്ടായപ്പോഴുള്ള അനുഭവത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചിരുന്നു..

സ്വന്തം മരണവാര്‍ത്ത ഉണ്ടായപ്പോഴുള്ള അനുഭവത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചിരുന്നു..

'ഒരീസം രാവിലെ ഷൂട്ടിങ്ങിന് പോവുമ്പോഴാണ് സംഭവം അറിയുന്നത്. ഇങ്ങനൊരു വാര്‍ത്ത പ്രചരിക്കുന്നുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല, ഞാന്‍ ലൊക്കേഷനില്‍ എത്തിയെന്ന് സാജന്‍ ചേട്ടന്‍ വിളിച്ച് പറഞ്ഞിരുന്നു. പക്ഷേ വീട്ടിലേക്ക് ഓരോരുത്തരായി വന്ന് കൊണ്ടിരിക്കുകയാണ്. വരുന്നവര്‍ക്കൊന്നും എന്നോട് ചോദിക്കാന്‍ പറ്റുന്നില്ല. ചിലര്‍ വീട്ടില്‍ വന്നിട്ട് എത്തി നോക്കിയിട്ടൊക്കെ പോവുന്നുണ്ട്. ഇതെന്താണെന്ന് എനിക്കാദ്യം മനസിലായില്ല. പിന്നെ ചേട്ടന്‍ തന്നെ വിളിച്ച് പറഞ്ഞപ്പോഴാണ് ആളുകള്‍ വീട്ടിലേക്ക് വന്നത് എന്തിനായിരുന്നെന്ന് മനസിലായത്.

ന്നെ കുറിച്ച് ആളുകള്‍ നിരവധി കാര്യങ്ങളാണ് പറഞ്ഞതെന്ന് സാജന്‍ വ്യക്തമാക്കുന്നു

അടുത്ത വീട്ടില്‍ പറമ്പ് നന്നാക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ബോഡി അവിടെ വെക്കാനാവും. ചിലര്‍ റീത്തും കൊണ്ട് വന്നു. ഇന്നലെ മാര്‍ക്കറ്റില്‍ വന്നവനാണ്. ബാക്കി കാശ് എന്തെങ്കിലും തരാനുണ്ടോ എന്നൊക്കെ ചോദിച്ച് പോയ പോക്ക് അവസാനത്തെ പോക്ക് ആയി പോയി.. തുടങ്ങി തന്നെ കുറിച്ച് ആളുകള്‍ നിരവധി കാര്യങ്ങളാണ് പറഞ്ഞതെന്ന് സാജന്‍ വ്യക്തമാക്കുന്നു.

അമേരിക്കയില്‍ നിന്നും ചില അമ്മമാര്‍ വിളിച്ചിട്ട് ഭയങ്കര കരച്ചിലായിരുന്നു

എന്നെ അറിയുന്ന കുറേ സുഹൃത്തുക്കളായ ഉദ്യോഗസ്ഥന്മാര്‍ വിളിച്ചു. ഹലോ സാജന്‍ എന്ന് പറയുമ്പോഴെക്കും ചത്തിട്ടില്ല സാര്‍ എന്ന് ഞാന്‍ തിരിച്ച് പറഞ്ഞു. ഇല്ല, ഞാന്‍ വെറുതേ വിളിച്ചതാണെന്ന് പറഞ്ഞ് അവര്‍ ഫോണ്‍ കട്ടാക്കി പോവുകയാണ് ചെയ്തതെന്നും സാജന്‍ പറയുന്നു. അമേരിക്കയില്‍ നിന്നും ചില അമ്മമാര്‍ വിളിച്ചിട്ട് ഭയങ്കര കരച്ചിലായിരുന്നു. അതാണ് ഏറ്റവും സങ്കടസീനെന്ന് സാജന്റെ ഭാര്യ പറയുന്നു.

Recommended Video

Dr. Robin On His Angry Behavior | ബിഗ് ബോസിലെ വിന്നര്‍ ഞാന്‍ തന്നെ | *Interview | FilmiBeat
ഒരുത്തന്‍ വിളിച്ചിട്ട്, ചേട്ടാ ചേട്ടന്‍ മരിച്ചതായിട്ട് വാര്‍ത്ത കേട്ടു സത്യമാണോ എന്ന് ചോദിച്ചു

അതേ സമയം എന്നെ അറിയുന്ന ഒരുത്തന്‍ വിളിച്ചിട്ട്, ചേട്ടാ ചേട്ടന്‍ മരിച്ചതായിട്ട് വാര്‍ത്ത കേട്ടു സത്യമാണോ എന്ന് ചോദിച്ചു.ഒരുത്തനെ ഞാന്‍ അങ്ങോട്ട് വിളിച്ചു, എടാ നീ മാത്രം എന്താ വിളിക്കാത്തതെന്ന് ചോദിച്ചപ്പോള്‍ ഞാന്‍ ആരാണെന്ന് തിരിച്ച് ചോദിച്ചു. അതിനുള്ളില്‍ നമ്പറൊക്കെ ഡിലീറ്റ് ചെയ്തു. പിന്നെ എന്റെ മരണ വാര്‍ത്ത കേട്ടിട്ട് ഒരു അമ്മ അസുഖം കൂടി ആശുപത്രിയിലായി. അവരെ ഞാന്‍ പോയി കണ്ടിരുന്നതായിട്ടും സാജന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X