ഇതിലും കൂടിയത് കേട്ടതാണെന്ന് രേണു! അസുഖത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ പറഞ്ഞ മറുപടിയെക്കുറിച്ച് സജീന
രേണു സുധിക്ക് അര്‍ബദമാണെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഷഫീന ബീവിയുടെ വ്‌ളോഗിലൂടെയായി പുറത്തുവന്ന വോയ്‌സ് ക്ലിപ്പും ചര്‍ച്ചയായിരുന്നു. ദുബായില്‍ വെച്ച് നടത്തിയ പരിശോധനയിലാണ് അസുഖം കണ്ടെത്തിയതെന്നും, സെക്കന്‍ഡ് സ്‌റ്റേജാണെന്നും, പ്രമുഖ ആശുപത്രിയില്‍ ചികിത്സയ്ക്കായി പോവുന്നുണ്ടെന്നുമുള്ള വിവരങ്ങളാണ് പുറത്തുവന്നത്. യൂട്യൂബേഴ്‌സെല്ലാം ഇതേക്കുറിച്ചുള്ള പ്രതികരണവുമായി എത്തിയിരുന്നു. രേണുവിന്റെ അടുത്ത സുഹൃത്തും, വ്‌ളോഗറുമായ സജീനയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ബാധിക്കപ്പെട്ടു എന്ന് പറയുന്ന വ്യക്തി പോലും അറിയാത്ത കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലൂടെ കറങ്ങിക്കൊണ്ടിരിക്കുന്നത്. ഒരുപക്ഷേ, അവള്‍ക്ക് അങ്ങനെയൊരു അസുഖമുണ്ടെങ്കില്‍ പോലും ഈ പറയുന്നവര്‍ക്കെന്താണ്. അവരാണോ ചികിത്സിക്കാനുള്ള കാശ് കൊടുക്കുന്നത്.
ഈയൊരു അസുഖം വെച്ച് അവള്‍ ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ കാണിക്കുന്നത്, കുഞ്ഞിന്റെ ഭാവി ഓര്‍ത്താണെന്ന് നമുക്ക് വേണമെങ്കില്‍ പറയാം. അങ്ങനെ അസുഖമുള്ള വ്യക്തിയെ വെച്ച് സ്വന്തം കുടുംബത്തില്‍ വരുമാനം ഉണ്ടാക്കി വയറുവീര്‍പ്പിക്കുന്ന കുറേ വ്‌ളോഗര്‍മാരുണ്ട്. അവരോടൊക്കെയാണ് എനിക്ക് പറയാനുള്ളത്. ശരിയാണ്, ഇങ്ങനെയൊരു അസുഖമുണ്ടെന്ന് നിങ്ങളായിട്ടങ്ങ് പറഞ്ഞു. കുറേക്കാലമായി അവളെ വെച്ചല്ലേ വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നത്. അതിന്റെയൊരു പങ്ക് അവളുടെ ചികിത്സയ്ക്ക് അങ്ങ് കൊടുക്ക്. അത്രയല്ലേയുള്ളൂ. അവള്‍ക്കെതിരെ ചെയ്തതിന്റെ പാപം നിങ്ങള്‍ക്ക് കുറഞ്ഞുകിട്ടും. അതിന് എത്രപേര് തയ്യാറാവും. നമുക്ക് വോയ്‌സ് റെക്കോര്‍ഡും, വിവരങ്ങളുമൊന്നും കിട്ടാത്തത് കൊണ്ടല്ല. അത് പബ്ലിഷ് ചെയ്യണോ, വേണ്ടയോ എന്ന് ചിന്തിച്ച് മാറി നില്‍ക്കുന്നതാണ്.

ഇങ്ങനെയുള്ള കാര്യങ്ങള്‍ പുറത്തുവിട്ട് മാക്‌സിമം റീച്ച്, അങ്ങനെയൊരാളല്ല ഞാന്‍. ഒരുപാട് പേര്‍ എന്നെ വിളിക്കുന്നുണ്ട്. ഇങ്ങനെയൊരു റൂമര്‍ കേള്‍ക്കുന്നുണ്ട്, അത് ശരിയാണോ അല്ലയോ എന്നറിയാനായി. സത്യസന്ധമായിട്ട് പറഞ്ഞാല്‍ എനിക്കറിയില്ല. അങ്ങനെയൊരു ഇതുണ്ടെന്ന് രേണു സുധി ഇതുവരേക്കും പറഞ്ഞിട്ടില്ല. ഞങ്ങള്‍ ചോദിക്കുമ്പോള്‍ പറയും, ചേച്ചിക്ക് എന്താ ചേച്ചി, ഇതിനെക്കാളും കൂടിയ കാര്യങ്ങള്‍ എന്നെക്കുറിച്ച് പ്രചരിക്കുന്നു എന്നാണ് രേണു എന്നോട് പറഞ്ഞത്. രേണുവിനെ മോശം പറഞ്ഞ വ്യക്തികളെല്ലാം ഇയൊരു അസുഖമാണെന്നല്ലേ പറഞ്ഞുള്ളൂ, അതില്‍ സമാധാനം. അത് ജനുവിനല്ല എന്നുള്ളതാണ് ഞാന്‍ മനസിലാക്കുന്നത്.
അസുഖമുണ്ടെങ്കില്‍ രേണു എന്തിനാണ് അത് മറച്ചുവെക്കുന്നത്. അതങ്ങ് തുറന്നുപറഞ്ഞാല്‍ പോരേ, അവള്‍ക്കെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അവള്‍ തന്നെ അങ്ങ് പറഞ്ഞോളും. നമ്മളായിട്ടെന്തിനാണ് പറയുന്നത്. എനിക്കെതിരെ നേരത്തെയും പല ആരോപണങ്ങളും, കഥകളുമൊക്കെ വന്നിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ട് വരെ വെച്ച് കഥകളുണ്ടാക്കിയിട്ടുണ്ട് പലരും. അതുകൊണ്ട് ഇതേക്കുറിച്ച് എനിക്കൊന്നും പറയാനില്ല. എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നെ സ്‌നേഹിക്കുന്ന, എന്റെ പ്രേക്ഷകരുടെ മുന്നില്‍ വന്ന് ഞാന്‍ പറയും എന്ന മറുപടിയായിരുന്നു രേണു നല്‍കിയത്. ആ വീഡിയോയും സജീന കാണിച്ചിരുന്നു.


Click it and Unblock the Notifications