അടിമയെ പോലെയായിരുന്നു ഞാൻ; മുറിയിൽ പൂട്ടിയിട്ടു; ശാലുവുമായുള്ള വിവാഹ ജീവിതത്തിൽ സംഭവിച്ചത്; സജി

പ്രേക്ഷകർക്ക് സുപരിചിതയായ നടിയും നർത്തകിയുമാണ് ശാലു മേനോൻ. കേസും മറ്റുമായി വിവാദ കലുഷിതമായിരുന്നു ഒരു ഘട്ടത്തിൽ ശാലു മേനോന്റെ ജീവിതം. വിവാദങ്ങളിൽ നിന്നെല്ലാം അകന്ന് 2016 ൽ ശാലു വിവാഹ ജീവിതത്തിലേക്ക് കടന്നു. നടൻ സജി ജി നായരായിരുന്നു ശാലുവിന്റെ ഭർത്താവ്. ആലിലത്താലി എന്ന പരമ്പരയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. വിവാഹ ജീവിതം മുന്നോട്ട് പോകവെ പ്രശ്നങ്ങൾ ഉണ്ടാവുകയും ഇരുവരും അകലുകയും ചെയ്തു. ശാലുവിനൊപ്പമുള്ള വിവാഹ ജീവിതത്തിൽ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സജി ജി നായർ.

ഭർത്താവാണെങ്കിലും താനൊരു അടിമയെ പോലെയാണ് ഒപ്പം ജീവിച്ചതെന്ന് സജി ജി നായർ തുറന്ന് പറഞ്ഞു. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടന്റെ തുറന്ന് പറച്ചിൽ. 'സ്നേഹിച്ചവർ തന്നെ വേദനകൾ നന്നായി തന്നു. ആത്മാർത്ഥമായി സ്നേഹിച്ച് അവർക്ക് വേണ്ടി ജീവിതത്തിൽ എല്ലാം ഉപേക്ഷിച്ചു. പ്രൊഫഷനും നാടും എല്ലാം ഉപേക്ഷിച്ച് ആർക്ക് വേണ്ടി നിന്നോ അവരൊക്കെ ഇപ്പോഴും കിട്ടുന്നിടത്തൊക്കെ എന്നെ ഉപദ്രവിക്കുന്നു. ഞാനത് ശ്രദ്ധിക്കാറില്ല'

Shalu Menon  Saji G Nair

'ഒരു സമയത്ത് ഇഷ്ട‌പ്പെട്ടയാളാണ്. ആദ്യം ഒരാളെ ഇഷ്‌ടപ്പെട്ട് കഴിഞ്ഞാൽ എത്ര ദോഷം ചെയ്താലും സ്നേ​ഹം എവിടെയെങ്കിലും കിടക്കും. കോടതിയിൽ കയറിയിറങ്ങേണ്ടി വന്ന അവസ്ഥ. കോടതി സിനിമയിലും സീരിയലിലുമൊക്കെയേ ഞാൻ കണ്ടിരുന്നുള്ളൂ. ജീവിതത്തിൽ ആദ്യമായി കോടതി കയറേണ്ടി വന്നു. എന്നെ കഷ്ടപ്പെടുത്തി. കോടതിയിൽ കയറ്റിയിറക്കി. അവർ വരില്ല. അവസാനം എന്റെ വക്കീൽ തെളിവുകളുണ്ടല്ലോ, കോടതിയിലിട്ട് പൊരിക്കാമെന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് ഞാൻ പറഞ്ഞു'

'ആദ്യം ഈ പ്രശ്നത്തിന് വേണ്ടി ഞാൻ തിരുവന്തപുരത്തുള്ള ലീഡിം​ഗ് അഡ്വക്കേറ്റിനെ കാണാനാണ് പോയത്. അവരെ കണ്ട് എന്റെ ജീവിതത്തിലെ മുഴുവൻ കഥകളും പറഞ്ഞു. പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞു. ഒരു മുറിക്കകത്ത് അടച്ചിട്ട് പോകുന്ന ആവസ്ഥ. ആഹാരത്തിന്റെ ചില പ്രശ്നങ്ങൾ വരെ വന്നു. തളിച്ചിട്ട അടിമ എന്നേ പറയാൻ പറ്റൂ. ശമ്പളം മേടിച്ച് ജീവിക്കുന്ന അടിമ. വക്കിലിനോട് എല്ലാം തുറന്ന് പറഞ്ഞപ്പോൾ ഒരു പേപ്പറെടുത്ത് ഒപ്പിടാൻ പറഞ്ഞു'

Shalu Menon  Saji G Nair

'എന്തിനാണെന്ന് ചോദിച്ചപ്പോൾ ഡിവോഴ്സിനെന്ന്. ഞാൻ ഡിവോഴ്സിനല്ല പോയത്. ഇതും കൊണ്ട് മുമ്പോട്ട് പോകേണ്ടെന്ന് വക്കീൽ പറഞ്ഞു. പക്ഷെ പിന്നെ ആ വക്കീലിനെ കാണാൻ പോയില്ല. ഞാൻ ആ വീട്ടിൽ നിന്നും ഇറങ്ങുന്ന സാഹചര്യം ഉണ്ടായിട്ട് പോലും ഞങ്ങൾ സംസാരിക്കുന്നുണ്ട്. ‍ഞാൻ സംശയ രോ​ഗിയാണെന്ന് പറഞ്ഞത് കേസിനകത്ത് ബലപ്പെടുത്താൻ വേണ്ടി ചെയ്തതാണ്'

'കേസിനകത്ത് എന്നെക്കുറിച്ച് എഴുതിയത് പ്രകാരം ഞാൻ ഭീകരനാണ്. പക്ഷെ എന്നോട് ഇടപഴകിയവർക്ക് ഞാൻ എന്താണെന്ന് അറിയാം. ഞാനിപ്പോൾ ചെയ്ത് കൊണ്ടിരിക്കുന്ന സീരിയലിലെ പല സീനുകളും ഞങ്ങളുടെ ജീവിതത്തിൽ സംഭവിച്ചതാണ്. ഞാനും ഭാര്യയും അന്ന് പരസ്പരം കാണുന്നത് അമ്പലങ്ങളിലും റോഡിലും വെച്ചാണ്. ആശുപത്രിയിൽ പോകുന്ന വഴിക്ക് എന്നെ വിളിക്കും. ഇങ്ങോട്ട് വരുന്നുണ്ട്, വരുന്നെങ്കിൽ വായെന്ന് പറയും. ഭാര്യയും ഭർത്താവും അമ്പലത്തിലും റോഡിലും വെച്ചാണോ കാണേണ്ടത്. ഇതായിരുന്നു സാഹചര്യം,' സജി ജി നായർ തുറന്ന് പറഞ്ഞു.

Read more about: shalu menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X