'അതിജീവിതയെ മുതലെടുത്ത് അവർ ഷൈൻ ചെയ്യുന്നു, പരിസരത്തെങ്കിലും പോയിരുന്നേൽ വിഷമമില്ലായിരുന്നുവെന്ന് ദിലീപ്'
നടിയെ ആക്രമിച്ച കേസിന്റെ ആരംഭം മുതൽ ദിലീപിന് വേണ്ടി മാധ്യമങ്ങളിൽ അടക്കം വാദിച്ചിട്ടുള്ള സിനിമാപ്രവർത്തകനാണ് സജി നന്ത്യാട്ട്. ദിലീപ് കാശെറിഞ്ഞ് സജി നന്ത്യാട്ടിനെ തന്റെ പക്ഷത്ത് നിർത്തി സംസാരിക്കുന്നുവെന്ന് വരെ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ കേസിൽ നടൻ കുറ്റവിമുക്തനായ സാഹചര്യത്തിൽ ഇതുവരെയുള്ള കാര്യങ്ങൾ പഠിച്ചതിൽ നിന്നും തനിക്ക് മനസിലായതും അറിഞ്ഞതുമായ കാര്യങ്ങൾ സജി നന്ത്യാട്ട് കാൻ ചാനൽ മീഡിയയോട് പങ്കുവെച്ചു.
ദിലീപ് നിയമപോരാട്ടത്തിന് ഒരുങ്ങുകയാണെന്നും അങ്ങനെ വന്നാൽ ഇന്ന് പുറത്ത് കിടന്ന് കറങ്ങുന്ന പലരും അന്ന് അകത്ത് കിടക്കുമെന്ന് സജി പറഞ്ഞു. എന്റെ മേഖല സിനിമാ മേഖലയാണ്. നമ്മുടെ വീട്ടിൽ ഒരു പ്രശ്നമുണ്ടായാൽ നമുക്ക് അതേ കുറിച്ച് മനസിലാക്കാൻ സാധിക്കും. വീടിന് പുറത്തുള്ളവർക്ക് അതേ കുറിച്ച് അത്രമാത്രം അറിവുണ്ടായിരിക്കണം എന്നില്ല. ദിലീപിനെ കുറ്റക്കാരനാക്കാൻ പോവുകയാണെന്ന് നമുക്ക് നേരത്തെ ധാരണയുണ്ടായിരുന്നു.

അതിനായി ഗൂഢാലോചന നടക്കുന്നുവെന്നതിനെ കുറിച്ച് അറിവുണ്ടായിരുന്നു. കേസ് തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രേക്ഷകർക്ക് ദിലീപിനോട് ഒരു അനിഷ്ടം ഉണ്ടായിരുന്നു. മഞ്ജു വാര്യരുമായുള്ള ഡിവോഴ്സായിരുന്നു കാരണം. 2012ലായിരുന്നു അത്. പിന്നീട് കാവ്യ മാധവനെ വിവാഹം ചെയ്തപ്പോൾ മഞ്ജുവിനെ ഉപേക്ഷിച്ചത് കാവ്യയെ വിവാഹം ചെയ്യാനായിരുന്നുവെന്ന് ഒരു ആഖ്യാനം വന്നു. റിയാലിറ്റി എന്താണെന്ന് ജനങ്ങൾക്ക് അറിയില്ല.
പൾസർ സുനി നിരന്തരം കുറ്റകൃത്യങ്ങൾ ചെയ്തിരുന്നയാളാണ്. നടി മേനകയെ തട്ടി കൊണ്ടുപോകാൻ ശ്രമിച്ചിട്ടുണ്ട്. എല്ലാ കേസുകളിലും സുനി പിടിക്കപ്പെട്ടിട്ടുമുണ്ട്. അങ്ങനൊരാളെയാണോ ദിലീപ് ക്വട്ടേഷൻ ഏൽപ്പിക്കുക?. സാമാന്യ യുക്തിക്ക് അനുസരിച്ച് ചിന്തിച്ച് നോക്കൂ. ദിലീപിനെ പ്രതിയാക്കണം എന്ന ധാരണയുണ്ടായിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട് നാല്, നാലര മാസം കഴിഞ്ഞാണ് ദിലീപിന്റെ പേര് ഇതിൽ ഉൾപ്പെടുന്നത്. കൂട്ടുപ്രതിയെ പറയാൻ നാല് മാസം വേണോ?.
നാല് മാസം ദിലീപിന് എതിരെ തിരക്കഥയുണ്ടാക്കുകയായിരുന്നു. ജനങ്ങളെ എട്ട് എട്ടര വർഷമായി ചാനലുകാർ അന്തിചർച്ചയിൽ ഇരുന്നുകൊണ്ട് പൊടിപ്പും തൊങ്ങളും വെച്ച് പറഞ്ഞ് പറഞ്ഞ് ദിലീപാണ് പ്രതിയെന്ന് ജനങ്ങളുടെ മനസിൽ രജിസ്റ്ററായി. പോലീസും പബ്ലിക്ക് പ്രോസിക്യൂട്ടറും മാത്രമെ ഇത് പറയുന്നുള്ളു. ജാമ്യത്തിലിരിക്കുന്ന ദിലീപിന് ആരോപണങ്ങൾ നിഷേധിക്കാൻ അനുവാദമില്ല. അതുകൊണ്ടാണ് അയാൾ അത് ചെയ്യാതിരുന്നത്. ദിലീപ് തെറ്റ് ചെയ്തുവെന്ന് വിശ്വസിച്ചിരുന്നവരാണ് ഭൂരിപക്ഷവും.
ദിലീപിനെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേദിവസം സുരേഷ് കുമാർ കാണാൻ ചെന്നു. അന്ന് ജയിൽ ഡിജിപി ആർ. ശ്രീലേഖയായിരുന്നു. ആ പുള്ളിയെ രക്ഷിക്കാൻ പറ്റുമെങ്കിൽ രക്ഷിക്കണം. ഇത് ഫാബ്രിക്കേറ്റഡ് സ്റ്റോറിയാണെന്നാണ് അന്ന് ശ്രീലേഖ സുരേഷ് കുമാറിനോട് പറഞ്ഞത്. ദിലീപിനെ പിടിച്ച് അകത്തിട്ടിട്ടാണ് തെളിവ് ഇവർ സമ്പാദിച്ചത്. മാധ്യമങ്ങൾ സത്യം പറയാറില്ല. അവർ റേറ്റിങിന് വേണ്ടി ഒരോന്ന് പറയുന്നു. ആടിനെ പട്ടിയാക്കുന്നവർ. ഇല്ലാത്ത കഥകൾ പ്രചരിപ്പിക്കുന്നു. ദിലീപിനെ വെറുതെ വിട്ട് വിധി വന്നപ്പോൾ ചാനലുകാർക്ക് ചൊറിയാൻ തുടങ്ങി.

കാരണം അവരുടെ വിശ്വാസ്യത നഷ്ടപ്പെട്ടല്ലോ. ഞങ്ങൾ മൂന്ന്, നാല് വർഷം ചാനൽ ചർച്ചയിൽ സ്ഥിരം പങ്കെടുക്കുമായിരുന്നു. അത് അവരുടെ നുണ കേൾക്കാൻ വേണ്ടിയാണ്. ദാവൂദ് ഇബ്രാഹിം ദിലീപിനെ കാണാൻ ആലുവയിലെ വീട്ടിൽ വന്നുവെന്ന് വരെ വാർത്ത പ്രചരിച്ചിരുന്നു. ദിലീപിനെ കുറ്റം പറഞ്ഞാൽ എല്ലാം നേടി എന്ന ബോധ്യമാണ് ചിലർക്ക്. യാഥാർഥ്യം അവർ തേടിയില്ല. ദിലീപ് കാവ്യയെ വിവാഹം കഴിച്ചതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അതുകൊണ്ട് ഇവളെ ജീവിക്കാൻ അനുവദിക്കാൻ പാടില്ലെന്ന ചിന്താഗതിയാണ് ആളുകൾക്ക്.
അതിജീവിതയ്ക്ക് നീതി വാങ്ങി കൊടുക്കുകയല്ല ഉദ്ദേശം. ചിലർ അതിജീവിതയെ ഉപയോഗിക്കുന്നു. ചിലരുടെ ഫെയ്സ് വാല്യുവിന് വേണ്ടിയും കലിപ്പും ചൊരുക്കും അസൂയയും തീർക്കാൻ ഈ വിഷയം ദിലീപിന് എതിരെ ഉപയോഗിക്കുന്നു. എട്ടര വർഷം ഒരു മനുഷ്യൻ അനുഭവിച്ചു. ദിലീപ് മക്കളെ മദ്രാസിൽ പഠിപ്പിച്ചത് അവരെ കൂടെ പഠിക്കുന്നവർ കളിയാക്കാതിരിക്കാനാണ്. നാടുവിട്ട് പോകേണ്ടി വന്നു. അവർ സ്ത്രീകളെല്ലേ?. യഥാർത്ഥത്തിൽ ഇവർ അതിജീവിതയെ മുതലെടുത്ത് മറ്റുള്ളവർ ഷൈൻ ചെയ്യുന്നു.
ദിലീപ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടേക്കും. അങ്ങനെ വരികയാണെങ്കിൽ ഇന്ന് പുറത്ത് കിടന്ന് കറങ്ങുന്ന പലരും അന്ന് അകത്ത് കിടക്കും. ഇന്റർവെല്ലെ ആയിട്ടുള്ളു. പോക്‌സോ കേസുള്ളവരാണ്ചാനലില്‍ ദിലീപിനെതിരെ തൊണ്ട കീറുന്നത്. തെറ്റ് ചെയ്യാത്തവൻ നിരപരാധിത്വം തെളിയിക്കാൻ ഏത് അറ്റം വരയെും പോകും.
മഞ്ജുവും ദിലീപിന് എതിരെ ഫാബ്രിക്കേഷൻ നടത്തിയിട്ടുണ്ടെന്നാണ് ദിലീപ് പറയുന്നത്. ആ പരിസരത്ത് കൂടി എങ്കിലും പോയിരുന്നേൽ എനിക്ക് വിഷമമില്ലായിരുന്നു എന്നാണ് കഴിഞ്ഞ ദിവസം ദിലീപ് എന്നോട് പറഞ്ഞത്. ലീഗൽ ഫൈറ്റിന് പോകാൻ ഒരുങ്ങുകയാണ് ദിലീപ് എന്നും സജി നന്ത്യാട്ട് പറഞ്ഞു.


Click it and Unblock the Notifications











