നാദിർഷ ആ രാത്രി എന്നോട് പറഞ്ഞത്, യഥാർത്ഥ ​ഗൂഢാലോചന എനിക്കറിയാം: സജി നന്ത്യാട്ട്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന് വേണ്ടി നിരന്തരം സംസാരിച്ചയാളാണ് സജി നന്ത്യാട്ട് കേസിന് പിന്നിൽ ദിലീപിനെ കുടുക്കാനുള്ള ശ്രമമാണെന്നാണ് സജി നന്ത്യാട്ട് പറയുന്നത്. ഇതേക്കുറിച്ച് സജി നന്ത്യാട്ട് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ കേസിൽ നടന്ന യഥാർത്ഥ ​ഗൂഢാലോചന എനിക്കറിയാം. പക്ഷെ ഞാൻ ആരോടും പറയില്ല. എന്നോടൊപ്പം മണ്ണിൽ ചേരും. മുഖ്യമന്ത്രിയോ ചീഫ് ജസ്റ്റിസോ ചോദിച്ചാൽ പറയും. ദിലീപിനെ കുടുക്കിയതാണ്. നാദിർഷ ഒരു രാത്രിയിൽ എന്നെ വിളിക്കുന്നു. എനിക്ക് നാദിർഷയുമായി ഒരു ഇന്റിമസിയുമില്ല. ഇപ്പോഴില്ല.

അന്ന് നാദിർഷ എന്നോട് ചില കാര്യങ്ങൾ പറഞ്ഞു. നാദിർഷ ഇത്രയും നല്ല വ്യക്തിയാണെന്ന് ഞാനന്നാണ് ഓർത്തത്. നടി ആക്രമിക്കപ്പെട്ടതിന് മുമ്പ് അമേരിക്കയിൽ ഒരു ഷോ ഉണ്ടായിരുന്നു. അതിജീവിതയുടെ മാതാപിതാക്കൾക്ക് അന്ന് വിസ കിട്ടിയില്ല. മകളോ നോക്കണേ എന്ന് അവർ നാദിർഷയോടും ദിലീപിനോടും പറഞ്ഞു.

Saji Nandyattu  Dileep

അങ്ങനെ അമേരിക്കയിലെ പല പ്രോ​ഗ്രാമുകളിൽ പോകുമ്പോഴും അതിജീവിത ഹോട്ടൽ മുറിയിൽ കയറി എന്നുറപ്പിച്ചിട്ടേ ഇവർ പോകാറുള്ളൂ. അത്രയും വാത്സല്യത്തോടെ നോക്കി. മാതാപിതാക്കൾ നമ്മളെയാണ് ഏൽപ്പിച്ചത്, സഹോദരിയെ പോലെ ശ്രദ്ധിക്കണമെന്ന് ദിലീപ് നാ​ദിർഷയോട് പറഞ്ഞിരുന്നു. ദിലീപിന് അങ്ങനെയൊരു ലക്ഷ്യമുണ്ടെങ്കിൽ അമേരിക്കയിൽ വെച്ച് ചെയ്യാം. നാദിർഷയെ ചോദ്യം ചെയ്തു. എന്നാൽ ദിലീപിനെതിരെ ഒന്നും തെളിവായി ലഭിച്ചില്ലെന്നും സജി നന്ത്യാട്ട് പറയുന്നു.

More from Filmibeat

Read more about: dileep actress abduction case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X