ബധിരനും മൂകനും സാക്ഷി, പ്രശ്നം തീരണമെങ്കിൽ കാവ്യയെ ഡിവോഴ്സ് ചെയ്യണം, പെണ്ണ് ഒരുമ്പെട്ടാൽ...; സജി നന്ത്യാട്ട്!

താര സം​ഘടനയായ അമ്മയിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങളിലും നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായിട്ടും നടൻ ദിലീപിന് എതിരെ നടക്കുന്ന ഹെയ്റ്റ് ക്യാംപെയ്നെ കുറിച്ചും പ്രതികരിച്ച് സജി നന്ത്യാട്ട്. ആരൊക്കയോ ദിലീപിനിട്ട് കൊടുത്ത ക്വട്ടേഷനാണ് അയാളുടെ പേരിൽ വന്ന കേസും വിവാ​ദങ്ങളുമെന്ന് സജി. അമ്മ സംഘടനയെ രക്ഷിക്കാൻ ഇനി ആർക്കും പറ്റില്ലെന്നും സംഘടനയുടെ ന​ഗ്നത എല്ലാവരും കണ്ടുവെന്നും സജി ഡിഎൻഎ ന്യൂസ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Also Read
​​'ദിലീപ് ഇനിയും പഠിച്ചില്ല! ‌‌‍ആ സ്ഥാനം ബേസിൽ കൊണ്ട് പോയി; ചെയ്തത് മോശമെന്ന് പറയാനുള്ള ബാധ്യതയുണ്ട്'
​​'ദിലീപ് ഇനിയും പഠിച്ചില്ല! ‌‌‍ആ സ്ഥാനം ബേസിൽ കൊണ്ട് പോയി; ചെയ്തത് മോശമെന്ന് പറയാനുള്ള ബാധ്യതയുണ്ട്'

ദിലീപിനോട് റിപ്പോർട്ടർ ചാനലിനും റോഷിപാലിനും വ്യക്തി വൈരാ​ഗ്യമുണ്ട്. മാത്രമല്ല എട്ട്, എട്ടര വർഷം ഇവർ പറഞ്ഞതെല്ലാം വൃതാവിലായല്ലോ. അതിന്റെ കോംപ്ലക്സും അവർക്കുണ്ട്. വിധി പകർപ്പ് ഞാൻ വായിച്ചതാണ്. കേരളത്തിലെ അക്കാഡമിക് സമൂഹം മുഴുവൻ പഠിച്ചു. കള്ളസാക്ഷികൾ ഉണ്ടായിരുന്നു.

Dileep Kavya

ബധിരനും മൂകനും വരെ കേസിൽ സാക്ഷിയാണ്. ദിലീപ് പുണ്യവാളനാണെന്നോ ഹരിചന്ദ്രനാണെന്നോ ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ദിലീപ് ഈ കേസിൽ ഭാ​ഗമായിട്ടില്ല. ഇത് ദിലീപിനിട്ട് കൊടുത്ത അടിപൊളി ക്വട്ടേഷനാണ്. അതിൽ ഇവർ പറയുന്ന ലോബിക്ക് നല്ല പൈസയും ചിലവായിട്ടുണ്ട്. ദിലീപിനെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യം. അവർ അതിൽ ഒരു പരിധി വരെ വിജയിച്ചു. 57 വയസ് കാണും ഇപ്പോൾ ദിലീപിന്. എത്രനാൾ അയാളുടെ കരിയർ പോയി.

നശിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. ഈ പ്രശ്നം തീരണമെങ്കിൽ ദിലീപ് കാവ്യ മാധവനെ ഡിവോഴ്സ് ചെയ്യണം. പെണ്ണ് ഒരുമ്പെട്ടാൽ എന്ന് കേട്ടിട്ടുണ്ടാകുമല്ലോ. തൃശൂർ ഒരു മൈതാനത്ത് ഒളിക്യാമറ എട്ട് ആം​ഗിളിൽ കൊണ്ടുവെച്ച് പൾസർ സുനിയുടെ അഭിമുഖം എടുത്ത് കേരളത്തിലെ ജനങ്ങളെ കുടുകുടെ ചിരിപ്പിച്ചയാളല്ലേ റോഷിപാൽ. പുള്ളി ഇതല്ല ഇതിന് അപ്പുറവും പറയും.

Recommended For You
'സ്റ്റാന്റേഡോ ലുക്കോയില്ലാത്ത കിഴങ്ങെന്ന് വിളിച്ചു, ദിയ പരസ്യമായി അപമാനിച്ചു, പരാതിപ്പെട്ടതിന് അഹാനയുടെ ചീത്ത'
'സ്റ്റാന്റേഡോ ലുക്കോയില്ലാത്ത കിഴങ്ങെന്ന് വിളിച്ചു, ദിയ പരസ്യമായി അപമാനിച്ചു, പരാതിപ്പെട്ടതിന് അഹാനയുടെ ചീത്ത'

നാടകമായിരുന്നു അഭിമുഖമെന്ന് ജനം മനസിലാക്കിയപ്പോൾ റോഷിപാൽ ഓടിയ വഴിക്ക് പുല്ല് പോലും മുളച്ചിട്ടില്ല. സത്യത്തിന് വേണ്ടി നിൽക്കുന്നുവെന്നേയുള്ളു. അല്ലാതെ ദിലീപ് എന്റെ അമ്മാച്ചന്റെ മോനൊന്നും അല്ലല്ലോയെന്നും സജി പ‍റഞ്ഞു. അമ്മ സംഘടനയെ കുറിച്ചാണ് പിന്നീ‍ട് സംസാരിച്ചത്. അമ്മ സംഘടനയുടെ ന​ഗ്നത എല്ലാവരും കണ്ടു. ഇനി ആര് വന്ന് ആ സംഘടനയെ തുണിയുടുപ്പിച്ചിട്ടും കാര്യമില്ല.

സംഘടനയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ ഒരുപാട് ഉള്ള് കളികളും പുക മറകളുമുണ്ട്. രണ്ട് സ്ഥാനമാനം. അമ്മയുടെ ഒരു ഭാരവാ​ഹിക്ക് കിട്ടുന്ന അം​ഗീകാരം വേറെ എവിടെ കിട്ടും. സംഘടനയുടെ ഫണ്ടിൽ ഒരുപാട് തിരുമറികൾ നടന്നതായും പറയപ്പെടുന്നു. അത് പുറത്ത് വരാതിരിക്കാനാണ് എല്ലാവരേയും തമ്മിലടിപ്പിച്ചതെന്നും കേൾക്കുന്നുണ്ട്. എന്തോ എവിടെ ചീഞ്ഞ് നാറുന്നുണ്ട്. അമ്മ ഇനി രക്ഷപ്പെടുമെന്ന് എനിക്ക് തോന്നുന്നില്ല. പാച്ച് വർക്ക് നടത്തിയിട്ടും കാര്യമില്ല.

Dileep Kavya

അമ്മ ഒരിക്കലും ശരിയാകാൻ പോവുന്നില്ല. അൻസിബയുടെ ഭാ​ഗത്ത് ചില ശരികളുണ്ട് ന്യായങ്ങളുണ്ട് എന്നാണ് തോന്നിയിട്ടുള്ളത്. അതുകൊണ്ടാകും ജനറൽ ബോഡി അം​ഗീകരിച്ചത്. പിന്നെ മമ്മൂട്ടിയും മോഹൻലാലും ഇടപെടുമെന്ന് തോന്നുന്നില്ല. നന്നാവില്ലെന്ന് അവർക്ക് മനസിലായി. വൈ ഷുഡ് ഐ എന്ന ചോദ്യമാണ് അവരുടെ ഉള്ളിൽ. സ്ത്രീകളെ ചാവേറുകളാക്കി.

ഇതിനെല്ലാം പിറകിൽ കുറച്ച് പേർ നിൽക്കുന്നുണ്ട്. അവരാണ് വില്ലന്മാർ. ആ വില്ലന്മാരുടെ ഓപ്പറേഷനാണ് അമ്മ സംഘടനയെ തകർത്തത്. അമ്മയിൽ ഇപ്പോൾ മൂന്ന് ​ഗ്രൂപ്പും അവയിൽ ഉപ​ഗ്രൂപ്പുകളുമുണ്ട്. രാഷ്ട്രീയക്കാർ ഇവരുടെ മുന്നിൽ നാണിച്ച് പോകും. ഈ സംഘടന മുന്നോട്ട് പോയാലും കൂട്ടയടി മാത്രമെ ഉണ്ടാകൂ. അതിലും ഭേദം പിരിച്ച് വിടുന്നതാണ്. കലാകാരന്മാരിൽ ബുദ്ധിയുള്ളവർ കുറവാണ്. അവർ വൈകാരികമായി പ്രതികരിക്കുന്നവരാണ്.

You May Also Like
ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അനുഭവിച്ചത് അവരനുഭവിക്കരുത്; ശ്രീദേവി മരിച്ചപ്പോൾ ഓടിയെത്തിയതിന് കാരണം: അൻഷുള
ഞങ്ങളുടെ അമ്മ മരിച്ചപ്പോൾ അനുഭവിച്ചത് അവരനുഭവിക്കരുത്; ശ്രീദേവി മരിച്ചപ്പോൾ ഓടിയെത്തിയതിന് കാരണം: അൻഷുള

ബുദ്ധി വഴിയെ പോയിട്ടില്ല. സംഘടനയിലെ അം​ഗങ്ങൾ പരസ്പരം അമേധ്യം വലിച്ചെറിയുന്നു. ഇത്രമാത്രം ഒരു സംഘടന അധപതിച്ച് കണ്ടിട്ടില്ല. സംഘടന ജൗളിയില്ലാതെ പൊതുസമൂഹത്തിന് മുന്നിൽ നിൽക്കുന്നു. ഈ സംഘടനയെ ആർക്കും രക്ഷിക്കാൻ പറ്റില്ല. അമ്മയിലെ 95 ശതമാനം ആളുകൾക്കും പണിയില്ല. പടവും ഇല്ല പപ്പടവും ഇല്ലെന്നും സജി നന്ത്യാട്ട്.

Read more about: dileep kavya dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X