ഇതിന്റെ അണിയറ പ്രവര്‍ത്തകരോട് വല്ല മുന്‍വൈരാഗ്യോമുണ്ടോന്ന് തോന്നി പോകും? വാലിബനെ പറ്റി സാജിദ് യഹിയ

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മാലൈക്കോട്ടെ വാലിബന്‍ തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ബ്രഹ്മാണ്ഡമായി ഒരുക്കിയ ചിത്രത്തിന് റിലീസ് ദിവസം മുതല്‍ നെഗറ്റീവ് റിവ്യൂ വന്നിരുന്നു. ഇതില്‍ വേദന പങ്കുവെച്ച് സംവിധായകനും രംഗത്ത് വന്നിരുന്നു.

എന്നാല്‍ സിനിമ കൊള്ളില്ലെന്ന് അടിച്ചാക്ഷേപിക്കുന്നത് നിര്‍ത്താന്‍ പറയുകയാണ് സംവിധായകന്‍ സാജിദ് യാഹിയ. അടുത്തിടെ ഖല്‍ബ് എന്ന സിനിമ സംവിധാനം ചെയ്ത് തിയേറ്ററുകളിലേക്ക് എത്തിച്ച സാജിദ് ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ സിനിമ കാര്യമായ വിജയം നേടാതെ പോവുകയായിരുന്നു. ഇതും മുന്‍നിര്‍ത്തിയാണ് വാലിബനെ കുറിച്ചുള്ള എഴുത്ത് സംവിധായകന്‍ പങ്കുവെച്ചത്.

vaaliban

'ഒരു സിനിമ കൊള്ളില്ലെന്ന് പറയാന്‍ വേണ്ടി ഒരാള്‍ തന്നെ മൂന്നും നാലും പോസ്റ്റുകള്‍ ഓരോ സിനിമാ ഗ്രൂപ്പുകളില്‍ ഇടുന്നത് കാണുമ്പോള്‍ 'ശ്ശെടാ! ഇയാള്‍ക്കിനി ഇതിന്റെ അണിയറപ്രവര്‍ത്തകരോട് വല്ല മുന്‍വൈരാഗ്യോമുണ്ടോ കര്‍ത്താവേ?'' എന്നോര്‍ത്തു പോകും!

അത്രയും സമയവും എനര്‍ജിയും കളഞ്ഞ് അയാള്‍ ശ്രമിക്കുന്നത് ഒരു ശില്‍പത്തെ വെറുതെയങ്ങു നശിപ്പിച്ചു കളയാനാണ്. ഒന്നും പുതുതായി നിര്‍മ്മിക്കാനോ, ആര്‍ക്കെങ്കിലും ഉപകാരപ്പെടുന്ന യാതൊന്നിനുമോ അല്ല! അങ്ങനെ കുറേപ്പേരെ കണ്ടു ഇന്നലെയും ഇന്നുമൊക്കെയായി!

'അയ്യേ എന്ത് സിനിമയാണ് ഉണ്ടാക്കി വെച്ചിരിക്കുന്നത്? കൊള്ളൂല്ല. ആരും പോവല്ലേ... കാശ് ചുമ്മാ കളയല്ലേ'! എന്ത് തരം റിവ്യൂ ആണിത്?

ഇതിനു പകരം, 'എനിക്കിഷ്ടപ്പെട്ടില്ല... നിങ്ങള്‍ കണ്ടു നോക്കൂ.. ചിലപ്പോ ഇഷ്ടമായേക്കാം' എന്ന് പറഞ്ഞൂടെ? അല്ലെങ്കിലും സിനിമ ഒരാള്‍ക്കിഷ്ടപ്പെട്ടോ എന്ന് പറയുന്നതാണോ സത്യത്തില്‍ റിവ്യൂ? സിനിമയുടെ ഒരോ വശത്തെയും കുറിച്ച് എടുത്ത് പറയുന്ന കൃത്യമായ അവലോകനത്തെ മാത്രമേ ഞാന്‍ റിവ്യൂ എന്ന് വിളിക്കൂ.

ഒരു കഥ സംവിധാനം ചെയ്ത് സിനിമയാക്കുക എന്നത് ഒരുപാട് അധ്വാനം ഉള്ള ഒന്നാണ്. അതിനായി അധ്വാനിച്ചവര്‍ക്കെല്ലാം ആ ദൃശ്യവിരുന്നു സ്വന്തം കുഞ്ഞെന്ന പോലെ വിലമതിച്ചതുമാണ്. അവര്‍ അത് ഏറ്റവും മഹത്തരം എന്നു പറയുന്നതില്‍ എങ്ങനെ തെറ്റു പറയും.

എന്നാല്‍ ലൈറ്റ് ബോയ് മുതല്‍ സംവിധായകന്‍ വരെ ഉള്ള ആ നിരയിലെ ഒരാള്‍ പോലും പ്രേക്ഷകരായ നമ്മളെ നിര്‍ബന്ധപൂര്‍വം തീറ്ററുകളിലേക്ക് എത്തിക്കുന്നില്ല. നമ്മുടെ കൈയ്യിലേക്ക് അവരുടെ വിയര്‍പ്പിന്റെ ഫലത്തെ തരിക മാത്രമാണ് ചെയ്യുന്നത്. അതിന്റെ വിധി നിശ്ചയിക്കേണ്ടത് നമ്മളും.

ഇഷ്ടങ്ങള്‍, താല്പര്യങ്ങള്‍ വ്യക്തയാധിഷ്ഠിതമാണ്..! എനിക്കിഷ്ടമാവത്തത് മറ്റൊരാള്‍ക്ക് ഇഷ്ടമായേക്കാം... അതുകൊണ്ട് കാണല്ലേ, കാശു കളയല്ലേ എന്നൊക്കെ വിളിച്ചു കൂവുന്നതിന് പകരം 'എനിക്കിഷ്ടമായില്ല' എന്ന് പറഞ്ഞാല്‍ അതൊരു സിനിമയെ നശിപ്പിക്കലാവില്ല..

റിവ്യൂ എന്ന പേരില്‍ ഒരു സിനിമയെ കൊല്ലുന്നതിനു മുന്‍പ് ഒരു നിമിഷം ആ അധ്വാനത്തെ ഓര്‍ക്കേണ്ടതുണ്ട് മലയാളി എന്നു തോന്നുന്നു..ഒരല്പം കൂടി ബഹുമാനം ആ അധ്വനത്തിനു നല്‍കാമെന്ന് തോന്നുന്നു,' എന്നാണ് സാജിദ് യാഹിയ അദ്ദേഹത്തിന്റെ പേജിലൂടെ ഷെയര്‍ ചെയ്ത കുറിപ്പിലൂടെ പറയുന്നത്.

vaaliban

എന്നാല്‍ പോസ്റ്റിന് താഴെ അഭിപ്രായങ്ങളുമായി പ്രേക്ഷകരും എത്തിയിരിക്കുകയാണ്. 'നിങ്ങള്‍ക്ക് പെയിഡ് പ്രൊമോഷന്‍ നിര്‍ത്തിക്കൂടെ? ലാഭം സിനിമ ഉണ്ടാക്കിയ പ്രൊഡ്യൂസര്‍ക്ക് മാത്രം അല്ല, ആ സിനിമ കാണാന്‍ ചെല്ലുന്ന പ്രേക്ഷകനും അവന്റെ സമയത്തിനും ഉണ്ട് വില. അത് തിരിച്ചു കിട്ടണമെങ്കില്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത് നല്‍കണം. അല്ലെങ്കില്‍ അതുപോലെ പ്രേക്ഷകരില്‍ എത്തിക്കണം. ഇതേ ലിജോ ജോസ് പെല്ലിശ്ശേരി മമ്മുട്ടിയെ വെച്ച് 'നന്പകള്‍ നേരത്ത് മയക്കം' സിനിമ എടുത്തു, പ്രേക്ഷകര്‍ സ്വീകരിച്ചു.

അത് ആ സിനിമയുടെ മാര്‍ക്കറ്റിങ് നല്ല രീതിയില്‍ ഉപയോഗിച്ച് പ്രേക്ഷകര്‍ ചിന്തിച്ച തരത്തില്‍ സിനിമ വന്നു. അത് വിജയിച്ചു. എന്നാല്‍ വലിബന് സംഭവിച്ചത് മോഹന്‍ലാല്‍ എന്ന പേര് തന്നെ നിങ്ങള്‍ ഉപയോഗിച്ച് മാര്‍ക്കറ്റ് ചെയ്യാന്‍ തുടങ്ങി. അവിടെ നിങ്ങള്‍ ബിസിനസ് ആണ് ചിന്തിച്ചത്. ഇന്ന് എല്ലാം തകരുമ്പോള്‍ 150 രൂപ കൊടുത്ത പ്രേക്ഷകനും ഉണ്ടാവും ചിലത് പറയാന്‍. NB : ആസ്വാദകന്‍ എന്ന നിലക്ക് എന്റെ അഭിപ്രായം. സിനിമ മോശമായത് കൊണ്ടല്ല. നിങ്ങള്‍ മാര്‍ക്കറ്റ് ചെയ്ത രീതി മോശമായിരുന്നു എന്നാണ് ഒരു ആരാധകന്‍ കമന്റിലൂടെ പറയുന്നത്.

മോഹന്‍ലാല്‍ എന്ന ബ്രാന്‍ഡ് നിങ്ങള്‍ക്ക് വില്‍ക്കാന്‍ കഴിഞ്ഞേക്കും. പക്ഷെ ക്വാളിറ്റി അത് ഉപഭോക്താവിന് പ്രതീക്ഷിക്കുന്നത് നല്‍കണം. മലയാളികള്‍ അങ്ങനാണ്. പിന്നെ മോഹന്‍ലാല്‍ എന്ന് കേള്‍ക്കുമ്പോള്‍ നരസിംഹം, രാവണപ്രഭു തുടങ്ങിയ മാസ്സ് പടങ്ങള്‍ മാത്രം ഓര്‍മ്മവരുന്നവരാണ് പ്രശ്‌നം, അവരെ പറഞ്ഞിട്ട് കാര്യമില്ല എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

More from Filmibeat

Read more about: sajid yahiya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X