'ഷൂട്ടിങിനിടെ തർക്കം, ആരുടെ തലയാണ് പൊട്ടിയത്?, സജിത ബേട്ടിയുടേയോ രഞ്ജിനിയുടേയോ?'; വിശദീകരണവുമായി നടിമാർ!

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വരുന്ന സീരിയലാണ് ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം. സാന്ത്വനം സീരിയല്‍ അവസാനിച്ചതിന് പിന്നാലെ വന്ന സീരിയല്‍ വളരെ പെട്ടന്ന് തന്നെ പ്രേക്ഷക പ്രിയം നേടുകയും ചെയ്തു. ചിത്രം അടക്കമുള്ള സിനിമകളിലൂടെ ശ്രദ്ധ നേടിയിട്ടുള്ള പഴയ കാല നടി രഞ്ജിനി, യദു കൃഷ്ണൻ, സുജേഷ്, ശ്രീദേവി അനിൽ, സുമി സന്തോഷ്, സജിത ബേട്ടി തുടങ്ങിയവരാണ് സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസമായി സീരിയലുമായി ബന്ധപ്പെട്ട് ചില വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ട്.

സീരിയലിലെ പ്രധാന താരങ്ങളായ രഞ്ജിനിയും സജിത ബേട്ടിയും തമ്മിൽ വഴക്കുണ്ടായെന്നും കയ്യാങ്കളി നടന്നുവെന്നുമെല്ലാമാണ് വാർത്ത പ്രചരിച്ചത്. നടിമാർ‌ തമ്മിലുള്ള ഈ​ഗോയാണ് വഴക്കിന് കാരണമെന്നും. സീരിയലിന്റെ ചിത്രീകരണം നിര്‍ത്തിവെച്ചെന്നും റിപോർട്ടുകൾ വന്നിരുന്നു.

Sajitha Betty  Ranjini

തങ്ങളിൽ ആരാണ് സീനിയർ എന്നതിനെ ചൊല്ലിയാണ് രഞ്ജിനിയും സജിതയും തമ്മില്‍ പോര് തുടങ്ങിയതെന്നുമെല്ലാമാണ് റിപ്പോർട്ടുകളിലുണ്ടായിരുന്നത്. ഒടുവില്‍ അത് കൈയാങ്കളിയിലേക്കും എത്തിയത്രെ. ഒപ്പമുണ്ടായിരുന്നവർ പിടിച്ച് മാറ്റാൻ നോക്കിയിരുന്നുവെങ്കിലും കാര്യങ്ങൾ കൈവിട്ടു പോകുകയായിരുന്നുവെന്നുമെല്ലാം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സത്യത്തിൽ എന്താണ് നടന്നതെന്ന് വ്യക്തമാക്കി വഴക്കുണ്ടാക്കിയെന്ന് പറയപ്പെടുന്ന നടിമാർ തന്നെ എത്തിയിരിക്കുകയാണ്. പ്രചരിക്കുന്നതെല്ലാം ഫേക്ക് ന്യൂസാണെന്നും അങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നും സജിത ബേട്ടിയുമ രഞ്ജിനിയും പറഞ്ഞു. സജിതാ ബേട്ടിയുടെ യുട്യൂബ് ചാനലായ എസ്സ വേൾ‌ഡിൽ പങ്കിട്ട വീഡിയോയിലാണ് ഇരുവരും സത്യം വെളിപ്പെടുത്തിയത്.

വ്യാജ വാർത്തകൾ വിശ്വസിക്കരുതെന്നും എന്നിരുന്നാലും ഫേക്ക് ന്യൂസ് കൊണ്ട് തങ്ങളുടെ ചാനലിന്റെ റേറ്റിങ് കൂടിയെന്നും ഇരുവരും പറയുന്നു. ഇവിടെ ആർക്കാണിപ്പോൾ തലപൊട്ടിയത്. എനിക്കാണോ സജിത ബേട്ടിക്കാണോ?. രണ്ടുപേർക്കും അല്ല... രണ്ടുപേരുടെയും തല നന്നായി തന്നെ ഇരിക്കുന്നല്ലോ. എന്തൊക്കെ ന്യൂസാണ് വരുന്നതെന്ന് അറിയില്ല. പക്ഷെ ഇവിടെ ആർക്കും തലപൊട്ടിയിട്ടില്ല. നല്ല രീതിയിലാണ് പോകുന്നത്.

എല്ലാവരും ഹാപ്പിയാണ്. എന്താണ് സംഭവിച്ചതെന്ന് നമുക്ക് തന്നെ അറിയില്ല. ഇങ്ങനെ പുറത്ത് ചിലതൊക്കെ വൈറലാകുന്നുണ്ടെന്ന് നമ്മൾ ഇപ്പോഴാണ് അറിയുന്നത്. സീരിയൽ കാണുന്നവരും പ്രേക്ഷകരുമെല്ലാം അറിയാൻ പറയുകയാണ് ഇന്നലെ വന്ന ന്യൂസ് ഫേക്കാണ്. എന്തായാലും അങ്ങനൊരു ന്യൂസ് വന്നത് നന്നായി. കാരണം ചന്ദ്രകാന്തം സീരിയലിന്റെ റേറ്റിങ് കൂടി. അത് വളരെ നന്നായി. തുടർന്നും ഇങ്ങനെയൊക്കെ ചെയ്ത് റേറ്റിങ് കൂട്ടാൻ സഹായിക്കുക.

Sajitha Betty  Ranjini

ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് സൈബർ ക്രൈമാണ്. മാത്രമല്ല ഞാൻ ഒരു ലോയറുമാണ്. എന്ത് ചെയ്യണമെന്ന് എനിക്ക് അറിയാം. ഞാൻ നിങ്ങളെ എല്ലാം ശ്രദ്ധിക്കുന്നുണ്ട്. ചന്ദ്രകാന്തം ഫെയ്മസാക്കി തന്നതിന് നന്ദിയുണ്ട്. ഞങ്ങൾ ഹാപ്പിയാണ് എന്നാണ് സജിതയും രഞ്ജിനിയും പറഞ്ഞത്. കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന ഒരു പരമ്പരയാണ് ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം.

അളകനന്ദയെ ഒരു ഐപിഎസ് ഓഫീസറാക്കുകയെന്നതാണ് സീരിയലില്‍ നായികയുടെ പിതാവിന്റെ സ്വപ്‍നം. ഒരു ഡോക്ടറാകാനുള്ള നായികാ കഥാപാത്രത്തിന്റെ ആഗ്രഹവും ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം എന്ന സീരിയലില്‍ പ്രമേയമാകുന്നു.

More from Filmibeat

Read more about: sajitha betty ranjini
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X