മഞ്ജു വാര്യർക്ക് ലഭിക്കുന്നത് പോലെ പാർവതിക്ക് അവസരം ലഭിക്കാത്തതിന് കാരണം; സജിത മഠത്തിൽ പറയുന്നു
ഡബ്ല്യുസിസിയുമായി ബന്ധപ്പെട്ട ചർച്ചകൾ സിനിമാ രംഗത്ത് ഇപ്പോഴും സജീവമായി തുടരുകയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നപ്പോഴാണ് ഡബ്ല്യുസിസി ചെയ്ത പ്രവർത്തനങ്ങളെ വലിയൊരു വിഭാഗം ജനങ്ങളും അംഗീകരിച്ചത്. കടുത്ത സൈബർ ആക്രമണം, അവസരങ്ങൾ നിഷേധിക്കൽ തുടങ്ങിയ പ്രശ്നങ്ങളുണ്ടായപ്പോഴും ഇതെല്ലാം മറികടന്ന് മുന്നോട്ട് പോകാൻ സംഘടനയിലെ അംഗങ്ങൾക്ക് കഴിഞ്ഞു. അതേസമയം കരിയറിൽ പലർക്കും വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്.
അതേസമയം ഡബ്ല്യുസിസി അംഗമായ മഞ്ജു വാര്യർക്ക് തുടരെ മികച്ച അവസരങ്ങൾ ലഭിച്ചു. മഞ്ജു ഡബ്ല്യുസിസി അംഗമായി തുടരുന്നുണ്ടോ എന്ന ചോദ്യം പലപ്പോഴായി വന്നിട്ടുണ്ട്. സംഘടനയുടെ പ്രവർത്തനങ്ങളിൽ സജീവമായി മഞ്ജു വാര്യരെ കണ്ടിരുന്നില്ല. അഭിമുഖങ്ങളിലൊന്നും സംഘടനയെക്കുറിച്ച് പരാമർശിച്ചതുമില്ല. ഇതാണ് ഇത്തരമൊരു ചോദ്യം വരാൻ കാരണമായത്.

ഇപ്പോഴിതാ മഞ്ജു വാര്യരെക്കുറിച്ചും ഡബ്ല്യുസിസി സംഘടനയെക്കുറിച്ചും സംസാരിക്കുകയാണ് സജീത മഠത്തിൽ. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ഞാൻ ഡബ്ല്യുസിസിയുടെ കോർ കമ്മിറ്റി അംഗമാണ്. വളരെ കുറച്ച് അംഗങ്ങളേ അതിലുള്ളൂ. വിപുലീകരിക്കാത്തത് ഡബ്ല്യുസിസി അംഗമാണെന്ന് അറിഞ്ഞാൽ അവർക്ക് വർക്ക് കിട്ടാത്തത് കൊണ്ടാണ്. ഡബ്ല്യുസിസിയെന്നാൽ ആളുകൾക്ക് പേടിയാണെന്നും സജിത മഠത്തിൽ പറയുന്നു.
മഞ്ജു വാര്യർ ഇപ്പോഴും ഡബ്ല്യുസിസി അംഗമാണ്. കഴിഞ്ഞ മീറ്റിംഗിൽ പങ്കെടുത്തിട്ടുള്ളതുമാണ്. ഓരോരുത്തരും അവരുടെ സമയത്തിനും കമ്മിറ്റ്മെന്റിനും അനുസരിച്ചുമാണ് സംഘടനയിൽ വർക്ക് ചെയ്യുന്നതെന്നും സജിത മഠത്തിൽ പറയുന്നു. മഞ്ജു വാര്യർക്ക് അവസരം ലഭിക്കുമ്പോൾ പാർവതിക്ക് അവസരം ലഭിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിനും സജിത മഠത്തിൽ മറുപടി നൽകി. രണ്ട് പേരും രണ്ട് രീതിയിലായിരിക്കും ഇൻഡസ്ട്രിക്കകത്ത് പണിയെടുക്കുന്നുണ്ടാവുക. ശക്തമായി പ്രതികരിച്ചതിന്റെ പ്രശ്നങ്ങൾ പാർവതിക്ക് സ്വാഭാവികമായും ഉണ്ടായിക്കാണും.

പക്ഷെ അവരും അവരുടേതായ രീതിയിൽ ഇൻഡസ്ട്രിയിൽ പണിയെടുക്കുന്നുണ്ട്. ഡബ്ല്യുസിസി അംഗമായത് കുറേ ആളുടെ കരിയറിനെ ബാധിച്ചിട്ടുണ്ട്. ഡബ്ല്യുസിസി അംഗമായത് കൊണ്ട് ഇൻഡസ്ട്രിയിൽ ഒരു പ്രശ്നവും ഉണ്ടാവില്ലെന്ന് ഞാൻ വിചാരിക്കുന്നില്ല. സംഘടനയുടെ ഭാഗമായാൽ സിനിമാ രംഗത്ത് നിന്നും നെഗറ്റീവായ വൈബ് നമുക്ക് വരും. അപകടകാരികളായി കാണുന്നെന്നും സജിത മഠത്തിൽ പറയുന്നു.
മഞ്ജു വാര്യരെ പിന്തുണച്ച് കൊണ്ടാണ് ഡബ്ല്യുസിസി അംഗങ്ങളെല്ലാം ഇതുവരെയും സംസാരിച്ചിട്ടുള്ളത്. പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, പത്മപ്രിയ, രമ്യ നമ്പീശൻ എന്നിവർക്കെല്ലാം ഡബ്ല്യുസിസി അംഗമായ ശേഷം അവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ ഡബ്ല്യുസിസിയെക്കുറിച്ച് റിപ്പോർട്ടിലുള്ള ചില പരാമർശങ്ങൾ ചർച്ചയായി.
സംഘടന അംഗമായതിന്റെ പേരിൽ പല നടിമാരെയും കരിയറിൽ നിന്നും മാറ്റി നിർത്തിയെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. അതേസമയം സ്ഥാപക അംഗമായ ഒരു നടിക്ക് മാത്രം തുടരെ അവസരങ്ങൾ ലഭിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഈ പരാമർശം വലിയ തോതിൽ ചർച്ചയായി. സിനിമാ രംഗത്ത് നടിമാർ നേരിടുന്ന നിരവധി പ്രശ്നങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്..


Click it and Unblock the Notifications