റസൂൽ പൂക്കുട്ടിയെ രണ്ട് പേരും കുടുക്കാൻ നോക്കുന്നത് പോലെ, എല്ലാ വിവരങ്ങളും അവർ കെെമാറിയിട്ടുണ്ട്: സായ് കൃഷ്ണ
സജ്ന നൂറിനും റസൂൽ പൂക്കുട്ടിക്കുമെതിരെ ഫിറോസ് ഖാൻ ഉന്നയിച്ച ആരോപണം വിവാദമായിട്ടുണ്ട്. ശബ്ദരേഖകൾ ഉൾപ്പെടെ പുറത്ത് വിട്ടാണ് ഫിറോസ് ഖാൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിഷയത്തിൽ സജ്നയെയും ഫിറോസിനെയും അടുത്തറിയാവുന്ന യൂട്യൂബർ സായ് കൃഷ്ണ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഫിറോസിന്റെയും സജ്നയുടെയും റസൂൽ പൂക്കുട്ടിയുടെയും ഭാഗത്ത് തെറ്റുണ്ടെന്ന് സായ് കൃഷ്ണ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
തുടക്ക കാലത്ത് ഇവർ നമ്മളെ വിളിച്ച് പരസ്പരം പരാതിപ്പെടും. സജ്നയിട്ട വീഡിയോ കാണുമ്പോൾ ആർക്കും തോന്നുക സജ്നയും ഫിറോസ് ഖാനും കൂടി റസൂൽ പൂക്കുട്ടിയെ പെടുത്താൻ ചെയ്യുന്നതാണെന്നാണ്. ഇവർ രണ്ട് പേരും കൂടിയുള്ള ഗെയിം ആണോ ഇതെന്ന ചോദ്യം വരില്ലേ. രണ്ട് പേരും പരസ്പരം വ്യക്തിപരമായ കാര്യങ്ങൾ പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ചു. എനിക്കിൽ ഏറ്റവും സങ്കടം തോന്നുന്നത് റസൂൽ പൂക്കുട്ടിയുടെ കുടുംബത്തോടാണ്. പിന്നെ ഈ ഫിറോസിന്റെയും സജ്നയുടെയും മക്കളോടും. എന്തെങ്കിലുമുണ്ടെങ്കിൽ ഞങ്ങൾ തമ്മിൽ ബന്ധത്തിലാണ്, ഇങ്ങനെ ജീവിക്കാനാണ് താൽപര്യം എന്ന് പറഞ്ഞ് മൂവ് ഓൺ ചെയ്യുക.

സജ്ന തന്നെക്കൊണ്ട് നിർബന്ധിച്ച് ഗർഭിണിയാക്കിച്ചു എന്ന് റസൂൽ ചിലരോട് പറഞ്ഞത് സജ്ന അറിഞ്ഞു. എനിക്കൊരാളെ ഇഷ്ടമുണ്ടെങ്കിൽ ഞാനവരെ ഏത് വിധേനയും പ്രൊട്ടക്ട് ചെയ്യും. വിശ്വസ്തത കാണിക്കും. ഇവിടെ അതൊന്നുമില്ല. റസൂലും സജ്നയും സുഹൃത്തുക്കളോട് സംസാരിക്കുമ്പോൾ പരസ്പരമുള്ള കുറ്റങ്ങൾ പറഞ്ഞു. അതുകൊണ്ടാണ് ഫിറോസിന് ഇപ്പോൾ ഇക്കാര്യങ്ങളൊക്കെ ലഭിച്ചത്.
ഇവരിൽ ഒരാൾ തന്നെയായിരിക്കുമല്ലോ കോൾ റെക്കോർഡ് ചെയ്തത്. അവർ തന്നെ ഫിറോസിന് അയച്ച് കൊടുത്തതാണോ എന്ന് പറയാൻ പറ്റില്ല. കാരണം പലപ്പോഴും ഇങ്ങനെയുള്ള വിഷയങ്ങൾ നടക്കുമ്പോഴും ഇവർ പരസ്പരം സംസാരിക്കാറും വിവരങ്ങൾ കെെമാറാറുമുണ്ട്. ചിലപ്പോൾ അങ്ങനെയായിരിക്കും. പക്ഷെ അതിന് ചാൻസ് കുറവാണെന്നും സായ് കൃഷ്ണ പറയുന്നു. ഒറ്റ് എന്ന സിനിമയ്ക്കിടെയാണ് റസൂൽ പൂക്കുട്ടിയും സജ്ന നൂറയും അടുക്കുന്നതെന്നാണ് ഫിറോസ് ഖാൻ പറയുന്നത്. ലക്ഷ്മി ജയനാണ് സജ്നയെ റസൂൽ പൂക്കുട്ടിക്ക് പരിചയപ്പെടുത്തുന്നത്. അങ്ങനെ ഒരു വേഷം കൊടുക്കാൻ അയാൾ തീരുമാനിച്ചു. ഇവർ കണക്ടായി. പ്രണയത്തിലേക്ക് പോയി. ദുബായിൽ വെച്ച് കാണുന്നു. മുംബെെയിൽ ഇവൾ ഫ്ലെെറ്റെടുത്ത് പോയി കാണുന്നു എന്നെല്ലാമാണ്. ഞാൻ ഇതിന് പിറകെ അന്വേഷിച്ച് നടന്നു. റസൂൽ പൂക്കുട്ടിയുടെ അഞ്ചലിൽ ഉള്ള വീട്ടിൽ പോയി. വീട്ടുകാരോട് സംസാരിച്ചു. ഇതിന്റെ വീഡിയോയും ഫിറോസ് ഖാൻ പങ്കുവെച്ചു. സജ്നയും റസൂൽ പൂക്കുട്ടിയും തമ്മിലുള്ള ശബ്ദരേഖയും പുറത്ത് വിട്ടിട്ടുണ്ട്.
ഗർഭിണിയാണെന്ന് അറിയിച്ച് കൊണ്ട് കഴിഞ്ഞ ദിവസം സജ്ന ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. പിന്നീടിത് നീക്കി, തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നാണ് സജ്ന പറയുന്നത്. വൃത്തികെട്ട രീതിയിൽ കാര്യങ്ങൾ ചെയ്യുകയാണ്. ദയവ് ചെയ്ത് എന്നെ കൊല്ലാക്കല ചെയ്യരുത്. കേസ് വഴി തന്നെ മൂവ് ചെയ്യും. കുറേ ആളുകൾ എന്നെപ്പറ്റി അനാവശ്യം പറയുന്നുണ്ട്. അതുകൊണ്ടാണ് ഞാൻ വീഡിയോ ചെയ്യുന്നത്. വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥയിൽ അല്ല ഞാൻ. അങ്ങേയറ്റം തളർന്നിരിക്കുകയാണ്.
ഓരോ ട്രോമയിൽ നിന്നും റിക്കവർ ആയി വരുന്നതേയുള്ളൂയെന്നും സജ്ന നൂർ പറഞ്ഞിരുന്നു.


Click it and Unblock the Notifications

