ഭര്‍ത്താവിനെ ചുംബിക്കുന്നത് സജ്‌ന നോക്കിനിന്നോ! അന്ന് ആ റൂമില്‍ നടന്നതിനെക്കുറിച്ച് നടി!
ഫിറോസ് ഖാനെക്കുറിച്ചുള്ള സജ്‌നയുടെ തുറന്നുപറച്ചില്‍ വൈറലായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ നിന്നും വീഡിയോ നീക്കിയെങ്കിലും, അവര്‍ പറഞ്ഞ കാര്യങ്ങളെല്ലാം ചര്‍ച്ചയായിരുന്നു. ടോയ്‌ലറ്റിന്റെ അടുത്ത് നിന്നും ഫിറോസ് ഖാനും ഒരു നടിയും ഫ്രഞ്ച് കിസ് ചെയ്തു എന്ന് സജ്‌ന പറഞ്ഞിരുന്നു. ആ വിഷയത്തെക്കുറിച്ചുള്ള പ്രതികരണം വ്‌ളോഗിലൂടെയായി പങ്കുവെച്ചിരിക്കുകയാണ് സായ് കൃഷ്ണ. ആ നടി എന്നെ വിളിച്ചിരുന്നു. അവരുടെ ഐഡന്റിറ്റി ഞാന്‍ വെളിപ്പെടുത്തുന്നില്ല. അവര്‍ എനിക്ക് അയച്ച് തന്നതൊന്നും എവിടെയും വെക്കുന്നില്ല. കരിയറില്‍ ഇനി എങ്ങനെ മുന്നോട്ട് പോവും എന്നോര്‍ത്തുള്ള ആശങ്കയൊന്നും സജ്‌നയ്ക്കും ഫിറോസിനും ഇല്ല. പക്ഷേ, ഈ നടിക്ക് അങ്ങനെയല്ല. എന്തിനാണ് ഈ കേസിലേക്ക് വെറുതെ അവരെ വലിച്ചിഴയ്‌ക്കേണ്ട കാര്യമില്ലല്ലോ.
ഈ നടിയുടെ വോയ്‌സ് എടുത്ത് വെച്ച് ചിലര്‍ റിയാക്ഷന്‍ വീഡിയോ കൊടുത്തതായി കണ്ടിരുന്നു. അവര്‍ തെറ്റ് ചെയ്തിട്ടില്ല, അവര്‍ക്കൊരു ദുരുദ്ദേശവുമുണ്ടായിരുന്നില്ലെന്ന് അവര്‍ പറഞ്ഞിരുന്നു. എവിടെയും ഞാന്‍ എന്റെ പേരും മുഖവും കാണിച്ചിട്ടില്ല. പക്ഷേ, ഞാന്‍ വോയ്‌സ് മെസേജ് ഇട്ടുകൊടുത്തിട്ടുണ്ട്. അത് സായിക്ക് തന്നത് പോലെ. തെറ്റ് ചെയ്യാതെ ഞാനിങ്ങനെ കേള്‍ക്കേണ്ട കാര്യമില്ല. ഇങ്ങനെയൊക്കെ പറയുമ്പോള്‍ സജ്‌നയുടെ കൈയ്യില്‍ തെളിവ് വേണ്ടേ, അവര്‍ക്ക് മെസേജ് അയച്ചിട്ട് റിപ്ലേ പോലും തന്നിട്ടില്ല. എന്റെ കൈയ്യില്‍ പ്രൂഫുണ്ട്. അന്ന് അവിടെയുണ്ടായിരുന്നവരെക്കൊണ്ട് ഇതേക്കുറിച്ച് പറയിപ്പിക്കും എന്നും സജ്‌ന പറഞ്ഞത്.

ആ നടിയുടെ വോയ്‌സ് ക്ലിപ്പും സായി കേള്‍പ്പിച്ചിരുന്നു. സൂര്യ ജോഡി പരിപാടിക്കിടയിലായിരുന്നു സംഭവം. അവര്‍ പറഞ്ഞത് എന്നെക്കുറിച്ചാണ്. അവരെ രണ്ടുപേരെയും എനിക്ക് വലിയ താല്‍പര്യമൊന്നുമില്ല. അവരുടെ പേര് പറയാനിഷ്ടമില്ല. ആ ഇന്‍സിഡന്റിന് ശേഷം രണ്ടുപേരോടും ഞാന്‍ സംസാരിച്ചിട്ടില്ല. അന്ന് നടന്ന കാര്യത്തെക്കുറിച്ച് വളച്ചൊടിച്ച് പറയേണ്ടിയിരുന്നില്ല. ഭയങ്കര ഹെക്ടിക് ഷൂട്ടായിരുന്നു. അതിന് ശേഷം പാര്‍ട്ടി നടത്തി എന്നൊക്കെ പറയുന്നുണ്ടല്ലോ അവര്‍, അത് നടത്തിയത് എന്റെ റൂമില്‍ വെച്ചായിരുന്നു. രണ്ട് പേരായിരുന്നു റൂം ഷെയര്‍ ചെയ്തിരുന്നത്. ഞാനും കുറച്ചുപേരും പുതുമുഖങ്ങളായിരുന്നു. ഞങ്ങള്‍ കള്ളും കുടിക്കില്ല, സിഗരറ്റോ, ലഹരിയോ ഉപയോഗിക്കില്ല. എന്നിട്ടും അവര്‍ ഞങ്ങളുടെ റൂം തിരഞ്ഞെടുത്തു. തുടക്കക്കാരായത് കൊണ്ട് ഞങ്ങള്‍ നോ പറയില്ലല്ലോ എന്ന് കരുതിയാണ് ഞങ്ങളുടെ റൂമില്‍ വെച്ച് പാര്‍ട്ടി നടത്തിയത് എന്നുമായിരുന്നു നടി പറഞ്ഞത്.
ഇന്നായിരുന്നുവെങ്കില്‍ നോ പറഞ്ഞേനെ. ഞങ്ങളുടെ റൂമില്‍ വെച്ച് പാര്‍ട്ടി നടത്തരുത് അന്ന് അതിനുള്ള തന്റേടമുണ്ടായിരുന്നില്ല എന്നും നടി പറയുന്നു. ഞാനും റൂംമേറ്റും മാത്രമായിരുന്നു അവിടെ ഒന്നും ഉപയോഗിക്കാതെയിരുന്നത്. സിഗരറ്റ് മാത്രമല്ല കറുത്ത ഗുളിക പോലെയൊരു സാധനം പൊടിച്ച് അതും വലിക്കുന്നുണ്ടായിരുന്നു. ലൈറ്റൊക്കെ ഓഫ് ചെയ്ത്, ഡിജെ മൂഡിലായിരുന്നു എല്ലാവരും. കള്ള് കുടിക്കാനും സിഗരറ്റ് വലിക്കാനുമൊക്കെ അവര്‍ എന്നെ നിര്‍ബന്ധിക്കുന്നുണ്ടായിരുന്നു. എനിക്ക് വേണ്ട, ഞാന്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞിരുന്നു. ബാത്ത്‌റൂമില്‍ വെച്ചായിരുന്നു അവര്‍ സിഗരറ്റ് വലിച്ചിരുന്നത്.
ഞാന്‍ ബാത്ത്‌റൂമിലേക്ക് പോവാന്‍ വേണ്ടിയായിരുന്നു ആ ഭാഗത്തേക്ക് പോയത്. ഡോര്‍ മുഴുവനും തുറന്നിട്ടിരിക്കുകയായിരുന്നു. മുഴുവനും പുകയായിരുന്നു. ഡോറിന് പുറത്തായിരുന്നു ഞാന്‍. ബാത്ത്‌റൂമില്‍ പോവാന്‍ പറ്റിയ അന്തരീക്ഷമല്ല എന്നെനിക്ക് മനസിലായി. അതുവരെ ആ വ്യക്തിയില്‍ നിന്നും എനിക്ക് മോശമായി ഒരു അനുഭവവും ഉണ്ടായിട്ടില്ല. അതുകൊണ്ട് തന്നെ ഞാന്‍ അലേര്‍ട്ടില്‍ അല്ലായിരുന്നു. കള്ള് കുടിച്ചാല്‍ ഭയങ്കര സ്‌നേഹമായിരിക്കുമല്ലോ ചിലര്‍ക്ക്. അങ്ങനെ പുള്ളി എന്തൊക്കെയോ കാണിക്കുന്നുണ്ടായിരുന്നു. ഹരിണിയും, ദീപ്തി കല്യാണിയുമുണ്ടായിരുന്നു റൂമില്‍. അവരുടെ പേര് പറയുന്നതില്‍ പ്രശ്‌നമൊന്നുമില്ല.
എന്നോട് ട്രൈ എന്നൊക്കെ പറയുന്നുണ്ടായിരുന്നു. അതിനിടയിലാണ് എന്റെ കൈപിടിച്ചത്. പെട്ടെന്ന് ചുണ്ടില്‍ വെച്ചൊരു ഉമ്മ. പെട്ടെന്ന് ഞാന്‍ പേടിച്ചുപോയി. തുടക്കക്കാരിയായത് കൊണ്ട് ശരിക്കും പതറിപ്പോയിരുന്നു. ആകെ പാനിക്കായിപ്പോയി. വിചാരിക്കാത്തൊരു വ്യക്തിയില്‍ നിന്നും ഇങ്ങനെയൊരു അനുഭവമുണ്ടായപ്പോള്‍ ഞാന്‍ ഹരിണിയുടെയും, ദീപ്തി കല്യാണിയുടെയും അടുത്തേക്കാണ് പോയത്. ഈ ചേച്ചി ഇതെല്ലാം കാണുന്നുണ്ടായിരുന്നു. പെട്ടെന്ന് ബാത്ത്‌റൂമിലേക്ക് പോയി. പിന്നെ ഫുള്‍ ചില്ലായാണ് വന്നത്. അയാളാവട്ടെ, നനഞ്ഞ കോഴിയെപ്പോലെയായിരുന്നു. നീ എന്താണ് എന്റെ ഭര്‍ത്താവിനെ ചെയ്തത് എന്ന് അവര്‍ ചോദിക്കണ്ടേ, ഫ്രഞ്ച് കിസ് ചെയ്തതാണെങ്കില്‍ അവരെന്തേ ചോദിച്ചില്ല. ബാത്ത്‌റൂമില്‍ പോയി അയാള്‍ക്ക് വേണ്ടത് ആ ചേച്ചി കൊടുത്തു. ഇതേക്കുറിച്ച് സജ്‌നയോട് താന്‍ ചോദിച്ചിരുന്നതായി സായി കൃഷ്ണ പറഞ്ഞിരുന്നു. അങ്ങനെയായിരുന്നെങ്കില്‍ ആ നടിയെന്തേ കരഞ്ഞില്ല, ബഹളം വെച്ചില്ല എന്നായിരുന്നു സജ്‌ന ചോദിച്ചത്.


Click it and Unblock the Notifications