'രണ്ടാം വിവാഹം ഒരു മണ്ടത്തരമായിരുന്നു, ഒരു ആണിന് വേണ്ടിയല്ല ഞാൻ ജീവിക്കുന്നത്, ഇനിയൊരു വിവാഹമില്ല'; സജ്ന!
ചാനൽ പരിപാടികളിലും സിനിമയിലുമൊക്കെയായി ശ്രദ്ധിക്കപ്പെട്ട താരമാണ് ഫിറോസ് ഖാൻ അഥവാ പൊളി ഫിറോസ്. ഭാര്യ സജ്നയ്ക്കൊപ്പമായാണ് അദ്ദേഹം ബിഗ് ബോസിൽ മത്സരിച്ചത്. ഷോയിൽ മത്സരിച്ച ആദ്യത്തെ കപ്പിൾസ് ഇവരായിരുന്നു. ഒരൊറ്റ മത്സരാർത്ഥിയായാണ് ബിഗ് ബോസ് ഇവരെ പരിഗണിച്ചത്. ബിഗ് ബോസ് മലയാളം സീസൺ ത്രീയിലായിരുന്നു ഇരുവരും മത്സരിച്ചത്. സീസൺ ത്രീയിൽ പങ്കെടുത്ത മറ്റ് മത്സരാർത്ഥികൾക്ക് ഒരു വെല്ലുവിളി സൃഷ്ടിച്ചാണ് ഇരുവരും വൈൽഡ് കാർഡ് എൻട്രിയായി വീട്ടിലേക്ക് പ്രവേശിച്ചത്.
ഫൈനലിസ്റ്റുകളായി ഇരുവരും ഉണ്ടാകുമെന്ന് വരെ പ്രേക്ഷകർ കരുതിയിരുന്നു. പക്ഷെ ഹൗസിൽ നിയമങ്ങൾ തെറ്റിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിയുടെ ഭാഗമായി ഇരുവരും പുറത്താവുകയായിരുന്നു. രമ്യ, സൂര്യ എന്നിവര്‍ക്കെതിരായ സജ്ന-ഫിറോസ് ജോഡിയുടെ വ്യക്തിഹത്യപരമായ പരാമര്‍ശങ്ങളാണ് പുറത്താക്കലിന് കാരണമായത്.

ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം സ്റ്റേജ് ഷോയും ചാനൽ പരിപടികളുമെല്ലാമായി ഫിറോസ് ഖാനും സജ്നയും സജീവമായിരുന്നു. ഫിറോസുമായുള്ള വിവാഹത്തിന് ശേഷമാണ് സജ്നയും സീരിയലുകളിലും ചാനൽ ഷോകളിലും പങ്കെടുത്ത് തുടങ്ങിയത്. ഇരുവരും ചേർന്ന് ഒരു യുട്യൂബ് ചാനലും നടത്തിവരുന്നുണ്ടായിരുന്നു.
പോരാത്തതിന് സോഷ്യൽമീഡിയ പേജുകളിലും ഇരുവരും ആക്ടീവായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരെയും ഒരുമിച്ച് കാണാറില്ലായിരുന്നു. ഫിറോസിന്റെ റിൽസുകളിൽ നിന്നെല്ലാം സജ്ന അപ്രത്യക്ഷമായി. സുഹൃത്തുക്കൾക്കൊപ്പമാണ് ഫിറോസ് അടുത്തിടെയായി വീഡിയോ ചെയ്യുന്നത്.
അതിനാൽ സജ്ന എവിടെയെന്ന് ആരാധകരും അന്വേഷിക്കാൻ തുടങ്ങി. ചോദ്യങ്ങൾ കൂടിയതോടെ തനിക്കും ഫിറോസിനും ഇടയിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കി സജ്ന തന്നെ രംഗത്തെത്തി. താനും ഫിറോസും ഡിവോഴ്സിന് ഒരുങ്ങുകയാണെന്നും തന്റെ മക്കൾക്കൊപ്പം ഉമ്മയുടെ അടുത്താണ് ഇപ്പോൾ താൻ താമസിക്കുന്നതെന്നുമാണ് കഴിഞ്ഞ ദിവസം വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ഇരുവരുടെയും വിവാഹമോചന പ്രഖ്യാപനം ആരാധകർക്കും വലിയ ഷോക്കായി. ഫിറോസുമായി അകന്നതോടെ പേരിലെ ഫിറോസ് വെട്ടിമാറ്റി സജ്ന നൂർ എന്ന് പേര് മാറ്റിയിട്ടുണ്ട് സജ്ന. നൂർ എന്നത് സജ്നയുടെ ഉമ്മയുടെ പേരാണ്. മാത്രമല്ല തന്റെ വിശേഷങ്ങളും മറ്റും പങ്കുവെക്കാനായി സജ്ന നൂർ വ്ലോഗ്സ് എന്ന പേരിൽ ഒരു യുട്യൂബ് ചാനലും സജ്ന ആരംഭിച്ചിട്ടുണ്ട്.

ചാനലിൽ താരം പങ്കിട്ട വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. രണ്ടാം വിവാഹം ഒരു തരത്തിൽ നോക്കിയാൽ ഒരു മണ്ടത്തരമായിരുന്നു എന്നാണ് പുതിയ വീഡിയോയിൽ സജ്ന പറയുന്നത്. ആദ്യത്തെ വിവാഹം പരാജയപ്പെട്ടശേഷമാണ് സജ്ന ഫിറോസിനെ വിവാഹം ചെയ്തത്. ആദ്യ ബന്ധത്തിൽ ഒരു മോളും ഫിറോസുമായുള്ള ബന്ധത്തിൽ ഒരു മോനും സജ്നയ്ക്കുണ്ട്.
മക്കളുടെ ഉത്തരവാദിത്വം സജ്നയാണ് ഏറ്റെടുത്തിരിക്കുന്നത്. 'ഞാനും ഫിറോസിക്കയും ഡിവോഴ്സാകാൻ പോവുകയാണ്. മ്യൂചലായി എടുത്ത തീരുമാനമാണ്. സ്വരം നന്നാവുമ്പോൾ പാട്ട് നിർത്തണം എന്നാണല്ലോ പറയാറ്. നമുക്ക് രണ്ടുപേർക്കും അഡ്ജസ്റ്റ് ചെയ്യാൻ പറ്റാത്ത സാഹചര്യം വന്നു. ഇനി ഞാൻ നേരിടാൻ പോകുന്നത് ഭയങ്കരമായ കാര്യങ്ങളായിരിക്കും.'
'അഭിമുഖം വൈറലായതോടെ നിരന്തരം കോളുകൾ വരുന്നുണ്ട്. എല്ലാവർക്കും ഇതൊരു ഷോക്കിങാണ്. അഡ്ജസ്റ്റ് ചെയ്തല്ലല്ലോ ജീവിക്കേണ്ടത്. പക്ഷെ മക്കളുടെ കാര്യങ്ങളിൽ ഒരു കുറവും വരുത്തില്ല. ഇനിയൊരു വിവാഹം എനിക്കില്ല. ഇത് എന്റെ രണ്ടാം വിവാഹമാണ്. മാരേജ് ഒന്നുമല്ല ലൈഫിലെ വല്യ കാര്യം. എനിക്ക് പൊന്ന് രണ്ട് കുഞ്ഞുങ്ങളുണ്ട്. എന്റെ ഉമ്മ ഞങ്ങൾക്ക് വേണ്ടി ജീവിച്ചതുപോലെ മക്കൾക്ക് വേണ്ടി എനിക്കും ജീവിക്കണം.'
'രണ്ടാം വിവാഹം ഒരു മണ്ടത്തരമായിരുന്നു... ഒരു സൈഡിൽ കൂടി നോക്കുമ്പോൾ. അതേസമയം മറ്റൊരു സൈഡിലൂടെ നോക്കിയാൽ രണ്ടാം വിവാഹത്തിലൂടെ എനിക്ക് ഒരു മോനെ കിട്ടി. ഞാൻ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം കോളുകൾ നിരവധി വരുന്നുണ്ട്. അവർ മനസിലാക്കാൻ പറയുകയാണ് ഒരു ആണിന് വേണ്ടിയല്ല ഞാൻ ജീവിക്കുന്നത്. അത്തരക്കാരുടെ വിവരങ്ങൾ കൂടി പരസ്യപ്പെടുത്താനാണ് ഞാൻ യുട്യൂബ് ചാനൽ തുടങ്ങിയിരിക്കുന്നത്', എന്നാണ് പുതിയ വീഡിയോയിൽ സജ്ന പറഞ്ഞത്.


Click it and Unblock the Notifications











